Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൺസ്യൂമർഫെഡ് വിദേശമദ്യ ഷാപ്പിൽ നിന്നു പണം തിരിമറി നടത്തിയ കേസിൽ മന്ത്രി സി എൻ ബാലകൃഷ്ണനെതിരെ അന്വേഷണം; ഉത്തരവിട്ടതു തൃശൂർ വിജിലൻസ് കോടതി

കൺസ്യൂമർഫെഡ് വിദേശമദ്യ ഷാപ്പിൽ നിന്നു പണം തിരിമറി നടത്തിയ കേസിൽ മന്ത്രി സി എൻ ബാലകൃഷ്ണനെതിരെ അന്വേഷണം; ഉത്തരവിട്ടതു തൃശൂർ വിജിലൻസ് കോടതി

തൃശൂർ: കൺസ്യൂമർഫെഡ് വിദേശമദ്യ ഷാപ്പിൽ നിന്നു പണം തിരിമറി നടത്തിയ കേസിൽ സഹകരണമന്ത്രി സി എൻ ബാലകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്.

സി എൻ ബാലകൃഷ്ണന്റെ ഓഫീസിലേക്ക് തൃശൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽനിന്ന് ഒരു ലക്ഷം രൂപ കൊണ്ടുപോയി എന്നാണ് ആരോപണം. പൊതു പ്രവർത്തകൻ ജോർജ് വട്ടുകുളം ആണ് ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചത്.

ഇക്കാര്യത്തിൽ ഏപ്രിൽ നാലിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ജഡ്ജി എസ് എസ് വാസൻ വിജിലൻസ് ഡയറക്ടറോട് ഉത്തരവിട്ടത്. കൺസ്യൂമർഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ത്വരിതാന്വേഷണത്തിന്റെ പരിധിയിൽ ഈ പരാതിയും ഉൾപ്പെടുത്തിയാണ് അന്വേഷണം നടത്തേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP