Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ആക്രമിച്ചു; രക്ഷപ്പെടാൻ വീട്ടിൽ നിന്നിറങ്ങി ഓടിയ ലില്ലിയെ നടു റോഡിലിട്ട് മുഖത്ത് കരിങ്കല്ല് കൊണ്ട് ഇടിച്ചു കൊന്നു; രക്ഷിക്കാൻ ഓടിയെത്തിയ അയൽവാസിയേയും ആക്രമിച്ചു; പൂന്തുറയെ നടുക്കിയ കൊലയിൽ ഫ്രാൻസിസിന് ജീവപര്യന്തം

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ആക്രമിച്ചു; രക്ഷപ്പെടാൻ വീട്ടിൽ നിന്നിറങ്ങി ഓടിയ ലില്ലിയെ നടു റോഡിലിട്ട് മുഖത്ത് കരിങ്കല്ല് കൊണ്ട് ഇടിച്ചു കൊന്നു; രക്ഷിക്കാൻ ഓടിയെത്തിയ അയൽവാസിയേയും ആക്രമിച്ചു; പൂന്തുറയെ നടുക്കിയ കൊലയിൽ ഫ്രാൻസിസിന് ജീവപര്യന്തം

തിരുവനന്തപുരം: അമ്മയെ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ മകന് അതിവേഗ കോടതി ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. 2014 ഓഗസ്റ്റ് 26 നാണ് ലില്ലി ആക്രമിക്കപ്പെട്ടത്.

മദ്യപിക്കാൻ പണം നൽകാതിരുന്നതിനാണ് പൂന്തുറ പള്ളിവിളാകം വീട്ടിൽ ഫ്രാൻസിസ് അമ്മ ലില്ലിയെ ആക്രമിച്ചത്. വീട്ടിൽ വച്ച് ദേഹോപദ്രവമേറ്റ ലില്ലി മകനെ ഭയന്ന് റോഡിലേക്ക് ഇറങ്ങി ഓടി. പിറകേ കല്ലുമായെത്തിയ ഫ്രാൻസിസ് റോഡിലിട്ട് മുഖത്ത് കരിങ്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. അയൽവാസി റെയ്മണ്ട് ഇത് തടയാൻ ശ്രമിച്ചപ്പോൾ അയാളെയും ഒക്കത്ത് ഇരുന്ന മൂന്ന് വയസുകാരി കൊച്ചുമകളെയും പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.

പ്രതി പിഴതുക ഒടുക്കിയാൽ അതിൽ 50,000 രൂപ ലില്ലിയെ പ്രതിയുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച റെയ് മണ്ടിന് നൽകാൻ കോടതി നിർദ്ദേശിച്ചു. ബാക്കി തുക കൊല്ലപ്പെട്ട ലില്ലിയുടെ അനന്തരാവകാശികൾക്ക് നൽകാനും ഉത്തരവായി. ലില്ലിയുടെ നാലു മക്കളിൽ ഇളയവനാണ് ഫ്രാൻസിസ്. 2014 ഓഗസ്റ്റ് 26-നാണ് ലില്ലി ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ മൂന്നാം ദിവസം അവർ മരിച്ചു. പ്രതിക്കെതിരേ കൊലപാതകം, വധശ്രമം, മാരകമായി പരിക്കേല്പിക്കൽ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയത്.

ചെറുമകളെ സ്‌കൂളിൽ കൊണ്ടുപോവുന്നതിനിടെ സംഭവം കണ്ട റെയ്മണ്ട് ഫ്രാൻസിസിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ ഇയാളെയും ചെറുമകളെയും ഫ്രാൻസിസ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ് രക്തംവാർന്ന് കിടന്ന ലില്ലിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP