Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ലൈംഗിക അതിക്രമ പരാതികളിൽ തെളിവില്ലാതെ പ്രതിയാക്കരുത്; പോക്സോ കേസിലും ജാഗ്രത വേണമെന്ന് ഹൈക്കോടതി; കോടതി പരാമർശം കോട്ടയം പാമ്പാടിയിൽ ബസുടയ്ക്കെതിരെ വിദ്യാർത്ഥിനി നൽകിയ കേസിൽ വിധി പറയുമ്പോൾ

ലൈംഗിക അതിക്രമ പരാതികളിൽ തെളിവില്ലാതെ പ്രതിയാക്കരുത്; പോക്സോ കേസിലും ജാഗ്രത വേണമെന്ന് ഹൈക്കോടതി; കോടതി പരാമർശം കോട്ടയം പാമ്പാടിയിൽ ബസുടയ്ക്കെതിരെ വിദ്യാർത്ഥിനി നൽകിയ കേസിൽ വിധി പറയുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: ലൈംഗിക അതിക്രമ പരാതികളിൽ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതികളാക്കരുതെന്ന് കോടതി നിർദേശിച്ചു. പോക്സോ കേസുകളിൽ ഉൾപ്പെടെ ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമ കേസുകളിൽ നിരപരാധികളെ പ്രതികളാക്കിയാൽ അവർ ഇരകളായി മാറും. കോട്ടയം പാമ്പാടിയിൽ ബസുടയ്ക്കെതിരെ വിദ്യാർത്ഥിനി നൽകിയ കേസിൽ വിധി പറയുമ്പോളാണ് കോടതിയുടെ നിരീക്ഷണം. ബസുടമ മോശമായി പെരുമാറിയെന്നായിരുന്നു പരാതി.

Stories you may Like

വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് രജിസ്ട്രർ ചെയ്ത കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പതിമൂന്നുകാരിയായ പെൺകുട്ടിയുടെ കൈയിൽ ബസുടമ ഇടിച്ചു എന്നായിരുന്നു പരാതി. ബസ് യാത്രക്കാരായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം കേസുകളിൽ ജാഗ്രത വേണമെന്ന് കോടതി നിരീക്ഷിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP