Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ചു; വീട്ടിൽ വെച്ചും ഗൂഡല്ലൂരിലെ ലോഡ്ജിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യം തള്ളിയതോടെ പോക്സോ കോടതിയിൽ നേരിട്ടെത്തി കീഴടങ്ങി 22 കാരനായ പ്രതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ചു; വീട്ടിൽ വെച്ചും ഗൂഡല്ലൂരിലെ ലോഡ്ജിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യം തള്ളിയതോടെ പോക്സോ കോടതിയിൽ നേരിട്ടെത്തി കീഴടങ്ങി 22 കാരനായ പ്രതി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം വീട്ടിലും ഗൂഡല്ലൂരിലെ ലോഡ്ജിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ അവസാനം പ്രതി നേരിട്ടെത്തി കീഴടങ്ങി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ പ്രതി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി മുമ്പാകെയാണ് കീഴടങ്ങിയത്.

എടവണ്ണ പെരകമണ്ണ പന്നിപ്പാറ അന്തംവീട്ടിൽ പ്രശാന്ത് ദാസ് (22) ആണ് കീഴടങ്ങിയത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച പ്രതി വിവാഹ വാഗ്ദാനം നൽകി പന്നിപ്പാറയിലെ വീട്ടിൽ വെച്ചും ഗൂഡല്ലൂരിലെ ലോഡ്ജിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കഴിഞ്ഞ ഏപ്രിൽ 12നും മെയ് 22നും ഇടയിലുള്ള ദിവസങ്ങളിലാണ് സംഭവം. പെൺകുട്ടിക്ക് 18 വയസ്സ് തികയാൻ രണ്ടുമാസം കൂടി അവശേഷിക്കുന്നതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 376, പോക്സോ ആക്ട് എന്നീ വകുപ്പുകൾ അനുസരിച്ചാണ് എടവണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അതേ സമയം കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് കാണാതായ 16കാരിയായ പെൺകുട്ടിയെ പൊലീസ് പിടികൂടിയത് കാമുകനൊടൊപ്പമായിരുന്നു. എന്നാൽകാമുകനോടൊപ്പം ഒളിച്ചോടിയ 16കാരിയെ ചോദ്യംചെയ്തപ്പോൾ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാകണ്, വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയെ ബന്ധുക്കളായ മൂന്ന് പേർപലതവണ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയത് ബന്ധുക്കളുടെ ലൈംഗിക പീഡനങ്ങളിൽനിന്നും രക്ഷതേടിയാണെന്നാണ് കരുതുന്നത്.

16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുക്കളായ മൂന്ന് പേർക്കെതിരെ ചങ്ങരംകുളം പൊലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു. പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.വാടക കോർട്ടേഴ്‌സിൽ താമസിച്ച് വരുന്ന പെൺകുട്ടിയെ ബന്ധുക്കളായ മൂന്ന് പേർ പീഡിപ്പിച്ചിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.സംഭവത്തിൽ ചങ്ങരംകുളം പൊലീസ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്.സംഭവം നടന്നത് തൃശ്ശൂർ ജില്ലയിലായതിനാൽ കേസിന്റെ തുടർ അന്വേഷണങ്ങൾ ചങ്ങരംകുളം പൊലീസ് കുന്ദംകുളം പൊലീസിന് കൈമാറി.

മറ്റൊരു കേസിൽ മകളുടെ കൂട്ടുകാരിയായ ആറര വയസ്സുകാരിയായ പിഞ്ചുബാലികയെ ലൈംഗികമായി പീഡിപ്പിച്ച മദ്ധ്യവയസ്‌കനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ദിവസങ്ങൾക്ക് മുമ്പ് പത്തു വർഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. മങ്കട വെള്ളില തായാട്ടുപീടികക്കൽ അബ്ദുൽ അസീസ് എന്ന അസീസ് (56) നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസം കഠിന തടവ് അനുഭവിക്കണമെന്നും പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ ബാലികക്ക് നൽകാനും കോടതി വിധിച്ചു. സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും നഷ്ടപരിഹാര തുക ലഭ്യമാകുന്നതിനായി പരാതിക്കാരിക്ക് സംസ്ഥാന ലീഗൽ സർവ്വീസസ് അഥോറിറ്റിയെ സമീപിക്കാവുന്നതാണെന്നും ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

2014 ഏപ്രിൽ 28നാണ് കേസിന്നാസ്പദമായ സംഭവം. മകളുടെ കൂട്ടുകാരിയായ ബാലിക കളിക്കാനായി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു. കുട്ടിയെ തൊടിയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. മദ്രസയിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ബാലികയെ അദ്ധ്യാപകർ ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. മാതാവിന്റെ പരാതിയിലാണ് മങ്കട പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി ഐഷാ പി ജമാൽ ഹാജരായി.അതേ സമയം കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനം മലപ്പുറം ജില്ലയിൽ അവതാളത്തിലാണ്, കുട്ടികൾക്കെതിരെ അതിക്രമം ജില്ലയിൽ വർധിക്കുമ്പോഴാണ് ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ശാരീരികമായും മാനസികമായും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ വനിതാ ശിശു വികസന വകുപ്പാണ് സംയോജന ശിശു സംരക്ഷണ പദ്ധതി തുടങ്ങിയത്. ഇതിന് കീഴിൽ രൂപവത്കരിച്ച ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനമാണ് നോക്കു കുത്തിയായിരിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിച്ച ജില്ലാ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വിപുലപ്പെടുത്താൻ ഇത് വരെ സാധ്യച്ചിട്ടില്ല.

ലൈംഗിക ചൂഷണം, ദത്തെടുക്കൽ, ബാലവേല, ബാലവിവാഹം എന്നിവക്കെതിരെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ജില്ലയിൽ ബാലസംരക്ഷണ സമിതി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ 94 പഞ്ചായത്തുകളുള്ള ജില്ലയിൽ ബാലസംരക്ഷണ സമിതി പ്രവർത്തനം 40 പഞ്ചായത്തുകളിൽ മാത്രമാണ് ആരംഭിച്ചത്. 54 പഞ്ചായത്തുകളിൽ പദ്ധതി ഇത് വരെ തുടങ്ങിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇതുവരെ പദ്ധതിക്ക് വേണ്ട പ്ലാനുകൾ പോലും ഇതു വരെ തയ്യാറാക്കിയിട്ടില്ലെന്ന് ജില്ലാ ചൈൽഡ് പ്രാട്ടക്ഷൻ യൂനിറ്റ് ഉദ്യോഗസ്ഥർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP