Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനമേറിയതോടെ ഓരോ ദിവസവും പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പലയിടത്തും ട്രിപ്പിൾ ലോക് ഡൗൺ; പുറത്തിറങ്ങാൻ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ വോട്ടർ പട്ടിക പുതുക്കലുമായി മുന്നോട്ട് പോകുന്നത് നിയമവിരുദ്ധവും നീതിരഹിതവും; തദ്ദേശഭരണ തിരഞ്ഞെടുപ്പു മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ജെയിംസ് വടക്കന്റെ ഹർജി; തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണത്തിനായി കേസ് നാളത്തേയ്ക്ക് മാറ്റി

കോവിഡ് വ്യാപനമേറിയതോടെ ഓരോ ദിവസവും പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പലയിടത്തും ട്രിപ്പിൾ ലോക് ഡൗൺ; പുറത്തിറങ്ങാൻ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ വോട്ടർ പട്ടിക പുതുക്കലുമായി മുന്നോട്ട് പോകുന്നത് നിയമവിരുദ്ധവും നീതിരഹിതവും; തദ്ദേശഭരണ തിരഞ്ഞെടുപ്പു മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ജെയിംസ് വടക്കന്റെ ഹർജി; തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണത്തിനായി കേസ് നാളത്തേയ്ക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പു മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണത്തിനായി കേസ് നാളത്തേയ്ക്ക് മാറ്റി. കൊറോണ മഹാമാരിയുടെ സാമൂഹിക വ്യാപനം ഓരോ ദിവസം തോറും കൂടുകയും ജനങ്ങളുടെ സ്വകാര്യ ജീവിതത്തെ തന്നെ പൊലീസ് നിയന്ത്രിക്കുന്നതുവരെ എത്തി നിൽക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ജയിംസ് വടക്കനാണ് പൊതു താല്പര്യ ഹർജി നൽകിയത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിപ്പ് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്നതായി ഹർജിക്കാർ ആരോപിച്ചു.

ഡബ്ല്യൂ പിസി 16487/2020 ആയി അഡ്വ. ജോൺസൺ മനയാനി വഴി നൽകിയ ഹർജിയിൽ സാമൂഹിക വ്യാപനം പരിഗണിച്ച് നിരവധി സർക്കാരുകൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കമുള്ള തിരഞ്ഞെടുപ്പുകൾ മാറ്റി വയ്ക്കാൻ നിയമം പുതുക്കിയതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. പൊതു ജനതാല്പര്യത്തെ മുൻനിർത്തി അങ്ങനെ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പരാതി സമർപ്പിച്ചിട്ടും നടപടിയെടുത്തിട്ടില്ല.

സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ ട്രിപ്പിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുകയും, സ്വതന്ത്ര ജനസഞ്ചാരത്തെ പൊലീസ് നിരന്തരം തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയും, നിയന്ത്രണങ്ങൾ ഓരോ ദിവസവും കൂടുതൽ കടുപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, വോട്ടർ പട്ടിക പുതുക്കൽ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ട് പോകുകയാണ്. ഇത് നിയമവിരുദ്ധവും നീതി രഹിതവുമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഹൈക്കോടതിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിഷയത്തിൽ ഇടപെടാനാകില്ല എന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസിന് മുൻപിൽ ജനലക്ഷങ്ങളുടെ ജീവനെ ബാധിക്കുന്ന ഏറെ ഗൗരവമേറിയ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും പരിഗണിക്കുന്നില്ലെങ്കിൽ ജനങ്ങൾക്ക് പിന്നെയുള്ള ഏക ആശ്രയം ഹൈക്കോടതി മാത്രമാണെന്ന് അഡ്വ. മനയാനി ചൂണ്ടിക്കാട്ടി. കൊറോണ മഹാമാരി മൂലമുണ്ടായ ഇങ്ങനെയൊരു അസാധാരണ സാഹചര്യം ഭരണഘടനാ ശില്പികളോ, പാർലമെന്റോ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അഡ്വ. മനയാനി വാദത്തിനിടെ പറഞ്ഞു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനോട് കോടതി വിശദീകരണം ചോദിച്ചപ്പോൾ ഏറ്റവും അടുത്ത ദിവസം രാഷ്ട്രീയ പാർട്ടികളുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റും യോഗം വിളിച്ച് കൂട്ടി തീരുമാനമെടുക്കും എന്നാണ്് തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിഭാഷകൻ അറിയിച്ചത്. ഇതോടെ വിവരങ്ങൾ വിശദീകരിച്ച് കൊണ്ടുള്ള പത്രിക നാളെ തന്നെ കോടതിയിൽ സമർപ്പിക്കാൻ ഉത്തരവിട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇന്നു മുതൽ പേരു ചേർക്കാം

ക്കും. കണ്ടെയ്മെന്റ് സോണിൽ ഉള്ളവർക്ക് ഓൺലൈനിലൂടെ ഹിയറിംഗിന് ഹാജരാകാം. തിരഞ്ഞെടുപ്പിന്റെ വരണാധികാരികളുടെ പട്ടിക പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവിറക്കി.

941 ഗ്രാമപ്പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് കോർപ്പറേഷനുകളിലെയും ജൂൺ 17-ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയാണ് വീണ്ടും പുതുക്കുന്നത്.

17നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ അടിസ്ഥാനപട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12-ന് കരടായി പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ 1,25,40,302 പുരുഷന്മാരാണുള്ളത്.1,36,84,019 സ്ത്രീകളും 180 ട്രാൻസ്ജൻഡർമാരുമുണ്ട്. ആകെ 2,62,24,501 വോട്ടർമാരാണുള്ളതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിൽ കരട് വോട്ടർപട്ടിക പരിശോധിക്കാം.

പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കാൻ 12 മുതൽ ഓൺലൈൻ അപേക്ഷകൾ നൽകാം. തിരുത്തലുകൾ വരുത്താനും സ്ഥാനമാറ്റം വരുത്താനും ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്.

പട്ടികയിൽനിന്ന് പേര് ഒഴിവാക്കാനുള്ള ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നൽകണം. ഇതിനുള്ള അവസാന തീയതി ഓഗസ്റ്റ് 26 ആണ്.

അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 26-ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരിച്ചവരുടെ പേരുവിവരം ഒഴിവാക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സ്വമേധയാ നടപടി സ്വീകരിക്കും.

പ്രവാസികൾക്കും അവസരം

പ്രവാസികൾക്കും വോട്ടർ പട്ടികയിൽ ഓൺലൈനിലൂടെ പേര് ചേർക്കാൻ അവസരം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് തപാൽ വഴി അയയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഒപ്പും ഫോട്ടോയും രേഖപ്പെടുത്തിയ അപേക്ഷ സ്‌കാൻ ചെയ്ത് ഇമെയിലിൽ ഇആർഒക്ക് അയയ്ക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP