Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

താലിബാൻ അഫ്ഗാനിസ്ഥാൻ പൂർണമായി കൈയടക്കിയാൽ അവരെ തൂക്കിലേറ്റും; മകളെയും പേരക്കുട്ടിയെയും ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണം; ഐഎസ് വിധവ ആയിഷയ്ക്ക്‌ വേണ്ടി അച്ഛൻ വി.ജെ.സെബാസ്റ്റ്യന്റെ ഹർജി സുപ്രീം കോടതിയിൽ; യുഎപിഎ കേസിൽ വിചാരണ നേരിടാമെന്നും ഹർജിയിൽ

താലിബാൻ അഫ്ഗാനിസ്ഥാൻ പൂർണമായി കൈയടക്കിയാൽ അവരെ തൂക്കിലേറ്റും; മകളെയും പേരക്കുട്ടിയെയും ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണം;  ഐഎസ് വിധവ ആയിഷയ്ക്ക്‌ വേണ്ടി അച്ഛൻ വി.ജെ.സെബാസ്റ്റ്യന്റെ ഹർജി സുപ്രീം കോടതിയിൽ; യുഎപിഎ കേസിൽ വിചാരണ നേരിടാമെന്നും ഹർജിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിന് പിന്നാലെ ഐഎസ് വിധവ ആയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഫ്ഗാനിസ്താൻ ജയിലിൽ കഴിയുന്ന മലയാളിയായ ആയിഷയുടെ പിതാവ് വി.ജെ സെബാസ്റ്റ്യൻ ഫ്രാൻസിസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി അല്ലാത്തതിനാൽ രാജ്യാന്തരതലത്തിൽ തന്നെ വനിതാ ഭീകരവാദികളോട് മൃദു സമീപനമാണ് രാജ്യങ്ങൾ സ്വീകരിക്കുന്നത് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഫ്ഗാനിലെ പുൽ ഇ ചർക്കി ജയിലിലാണ് നിലവിൽ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനും ഏഴ് വയസുള്ള മകളും തടവിൽ കഴിയുന്നത്. ആയിഷയുടെ ഭർത്താവ് 2019 ൽ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അയിഷയും മകളും ഭീകരവാദ പ്രവർത്തനത്തിൽ സജീവം ആയിരുന്നില്ല എന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യുഎപിഎ നിയമപ്രകാരം ആയിഷയ്ക്കെതിരെ എൻ ഐ എ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എത്തിച്ച ശേഷം ഈ കേസിൽ വിചാരണ നടത്തണമെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെ കാബൂളിൽ ജയിലിൽ കഴിയുന്നവരുടെ സുരക്ഷ അനിശ്ചിത്വത്തിൽ ആയെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാത്തത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും സെബാസ്റ്റ്യൻ ആരോപിച്ചിട്ടുണ്ട്. അഭിഭാഷകൻ രഞ്ജിത് മാരാരാണ് ആയിഷയുടെ പിതാവിന്റെ റിട്ട് ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

ആയിഷയുടെ മകൾ സാറയ്ക്ക് ഇപ്പോൾ ഏഴ് വയസാണ് പ്രായം. ആയിഷ ദേശീയ അന്വേഷണ ഏജൻസിയുടെ യുഎപിഎ കേസിൽ പ്രതിയാണ്. 2016 ൽ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാൽ ഇരുവരെയും തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ സെബാസ്റ്റ്യൻ സേവ്യർ ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിൽ യുദ്ധത്തിലേക്ക് നീങ്ങുമെന്നും അങ്ങിനെ വന്നാൽ ഇപ്പോൾ തടവിൽ കഴിയുന്ന വിദേശത്ത് നിന്നെത്തി ഭീകര പ്രവർത്തനം നടത്തിയ ആയിഷ അടക്കമുള്ളവർ തൂക്കിലേറ്റപ്പെടുമെന്നും സെബാസ്റ്റ്യൻ പറയുന്നുണ്ട്. സാറയുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും സെബാസ്റ്റ്യൻ പറയുന്നു.

2011 മെയ് മാസത്തിലാണ് സോണിയ സെബാസ്റ്റ്യൻ അബ്ദുൾ റഷീദിനൊപ്പം പോയത്. 2013 ഒക്ടോബർ 26 നായിരുന്നു സാറയുടെ ജനനം. 2016 ൽ ഇവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാനായി രാജ്യം വിട്ടു. ഇതേ വർഷം ജൂലൈ 10 ന് ഇതുമായി ബന്ധപ്പെട്ട് ആളെ കാണാനില്ലെന്ന പരാതി അബ്ദുൾ റഷീദിന്റെ പിതാവി പിടി അബ്ദുള്ള കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ നൽകുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP