Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീം കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സർക്കാറിന് ഇരട്ടത്താപ്പ്; ശബരിമലയിൽ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുമ്പോൾ പിറവം പള്ളിയിൽ 200 പേർക്ക് സംരക്ഷണം നൽകാൻ കഴിയാത്തത് എന്തുകൊണ്ട്? പിറവത്ത് സമവായ ശ്രമം നടത്തുമ്പോൾ ശബരിമലയിൽ എന്തുകൊണ്ട് അതിന് ശ്രമിക്കുന്നില്ല; സർക്കാറിന്റെ ന്യായങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്നില്ല: പിറവം പള്ളി കേസിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സുപ്രീം കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സർക്കാറിന് ഇരട്ടത്താപ്പ്; ശബരിമലയിൽ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുമ്പോൾ പിറവം പള്ളിയിൽ 200 പേർക്ക് സംരക്ഷണം നൽകാൻ കഴിയാത്തത് എന്തുകൊണ്ട്? പിറവത്ത് സമവായ ശ്രമം നടത്തുമ്പോൾ ശബരിമലയിൽ എന്തുകൊണ്ട് അതിന് ശ്രമിക്കുന്നില്ല; സർക്കാറിന്റെ ന്യായങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്നില്ല: പിറവം പള്ളി കേസിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്‌സ് തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയുടെ കേസിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശബരിമലയ യുവതി പ്രവേശന വിധിയുടെ കാര്യവും പിറവം പള്ളി കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പിലാക്കുന്നിൽ സർക്കാറിനുള്ള ഇരട്ടത്താപ്പിനെയും വിമർശിച്ചു കൊണ്ടാണ് ഹൈക്കോടതി രംഗത്തെിയത്. സുപ്രീം കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സർക്കാറിന് ഇരട്ടത്താപ്പാണെന്ന് കോടതി വിമർശിച്ചു.

ശബരിമലയിൽയിൽ കോടതി വിധി നടപ്പിക്കുന്നതിന്റെ പേരിൽ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുമ്പോൾ പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാൻ പൊലീസിന് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു. സർക്കാറിന്റെ ന്യായങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്നില്ലെന്നും കോടതി വിമർശിച്ചു. രണ്ടും സുപ്രീംകോടതിയുടെ വിധികളാണെന്ന ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. നേരത്തെ പിറവം പള്ളിതർക്ക കേസിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി കൈക്കൊള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

ചീഫ് സെക്രട്ടറി ടോം ജോസിനെ എതിർകക്ഷിയാക്കി ഓർത്തഡോക്‌സ് സഭയാണ് കോടതിയലക്ഷ്യഹർജി സമർപ്പിച്ചത്. പള്ളിതർക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ മൂന്നുമാസത്തിനകം തീർപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസിരിച്ച് കേസ് പരിഗണിച്ച വേളയിയാണ് സർക്കാറിന് വിമർശനം നേരിട്ടത്. ആരാധനാലയങ്ങളിലേക്ക് പണമൊഴുകുന്നതുകൊണ്ടാണ് കായികയുദ്ധങ്ങൾ ഉണ്ടാകുന്നതെന്നും സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി.

നേരത്തെ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി പിറവംപള്ളി കേസ് താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പിറവം പള്ളി കേസിൽ സംസ്ഥാന സർക്കാർ കക്ഷിയല്ല. എന്നാൽ ശബരിമല കേസിൽ സംസ്ഥാന സർക്കാർ കക്ഷിയാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ശബരിമല വിധി നടപ്പിലാക്കാനുള്ള സർക്കാർ ശ്രമങ്ങളെ പ്രതിരോധിക്കാൻ ബിജെപിയും കോൺഗ്രസും ഉന്നയിച്ച പ്രധാന ആക്ഷേപങ്ങളിലൊന്നായിരുന്നു പിറവം പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ഇടപെടുന്നില്ലയെന്നത്. ഈ വിമർശനങ്ങളാണ് കോടതി അന്ന് തള്ളിയത്. അതേസമയം തന്നെയാണ് പൊലീസിന്റെയും സർക്കാറിന്റെ യും നിലപാടുകളെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പിറവം സെന്റ് മേരീസ് പള്ളിയിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഈ വർഷം ഏപ്രിൽ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്. ഈകോടതി വിധി നടപ്പിലാക്കുന്ന കാര്യത്തിൽ പൊലീസ് വേണ്ട വിധത്തിൽ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്നും പള്ളി പൊതുയോഗം കൂടി ഭരണഘടന അംഗീകരിച്ചതാണെന്നും ഇതു നടത്തിക്കിട്ടണമെന്നും ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ യാക്കോബായ സഭ നൽകിയ ഹർജി അനുവദിച്ച ഹൈക്കോടതി, ഓർത്തഡോക്സ് സഭയുടെ ഹർജി തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് ഓർത്തഡോക്സ് സഭ 2014ൽ സുപ്രീം കോടതിയിലെത്തിയത്.

ഈ കേസിലാണ് മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി വിശദീകരിച്ചത്. പിറവം സെന്റ് മേരീസ് വലിയപള്ളിയുടെ കേസിലാണു ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു. യു. ലളിത് എന്നിവരുടെ വിധി വ്ന്നത്. ഈ വിധി അംഗീകരിക്കാൻ യാക്കോബയക്കാർ തയ്യാറല്ല. കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി കേസുകളുടെ വിധി ആ പള്ളികൾക്കു മാത്രമാണെന്നും മറ്റു പള്ളികളെ ബാധിക്കില്ല എന്നുമുള്ള യാക്കോബായ സഭയുടെ വാദം കോടതി തള്ളി. പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്ന് വിധിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിധി അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. രണ്ട ്പേർ തമ്മിലെ നിയമ പ്രശ്നമായതു കൊണ്ട് തന്നെ സർക്കാർ കോടതിയെ സമീപിക്കുകയുമില്ല.

സുപ്രീം കോടതിയുടെ വിധി എല്ലാ സർക്കാരുകളും എല്ലാ സിവിൽ അധികൃതരും പൊലീസും നടപ്പാക്കേണ്ടതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 144 പ്രകാരം സുപ്രീം കോടതി വിധി നടപ്പാക്കാൻ ഇവർ ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധി സഭയിലെ എല്ലാ പള്ളികൾക്കും ഒരുപോലെ ബാധകമാണ്. പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി പള്ളി. 'രാജാക്കന്മാരുടെ പള്ളി' എന്നും ഈ ദേവാലയം അറിയപ്പെടുന്നു. കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിത്. ഏറെ വിശ്വാസ പെരുമയുമുണ്ട്. ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തിച്ചേരുകയും അവിടെ ഭാരതീയമായ രീതിയിൽ ഒരു ആലയമുണ്ടാക്കി ആരാധന നടത്തിയെന്നും ആ ദേവാലയമാണ് പിന്നീട് പിറവം പള്ളിയായതെന്നുമാണ് ഐതിഹ്യം. അതുകൊണ്ട് കൂടിയാണ് ഈ പള്ളിക്കായുള്ള തർക്കം മൂക്കുന്നതും.

മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി പിൽക്കാലത്ത് കന്യക മറിയാമിന്റെ നാമധേയത്തിലാക്കിയെങ്കിലും തുടർന്നും 'രാജാക്കന്മാരുടെ പള്ളി' എന്ന വിശേഷണം നിലനിന്നു. ഇത് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ. ഇതാണ് സഭാ തർക്കത്തിന് പുതിയ മാനം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP