Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202208Monday

പരാതി വൈകിയതിന് കൃത്യമായ കാരണമില്ല; നിയമ നടപടികളെ കുറിച്ച് വ്യക്തമായി അറിയാവുന്ന 'ഇര'യുടെ നടപടിയിലും കോടതിക്കും സംശയങ്ങൾ; അറസ്റ്റിൽ സുപ്രീംകോടതി മുമ്പോട്ട് വച്ച മാനദണ്ഡങ്ങളും പാലിച്ചില്ല; പിസി ജോർജ്ജിനെതിരായ കേസ് ദുരൂഹമോ എന്ന സംശയം ഉന്നയിച്ച് വിശദ കോടതി ഉത്തരവ്; പൂഞ്ഞാറിലെ നേതാവിന്റെ അറസ്റ്റിൽ ജാമ്യ വിധി പൊലീസിനും തിരിച്ചടി

പരാതി വൈകിയതിന് കൃത്യമായ കാരണമില്ല; നിയമ നടപടികളെ കുറിച്ച് വ്യക്തമായി അറിയാവുന്ന 'ഇര'യുടെ നടപടിയിലും കോടതിക്കും സംശയങ്ങൾ; അറസ്റ്റിൽ സുപ്രീംകോടതി മുമ്പോട്ട് വച്ച മാനദണ്ഡങ്ങളും പാലിച്ചില്ല; പിസി ജോർജ്ജിനെതിരായ കേസ് ദുരൂഹമോ എന്ന സംശയം ഉന്നയിച്ച് വിശദ കോടതി ഉത്തരവ്; പൂഞ്ഞാറിലെ നേതാവിന്റെ അറസ്റ്റിൽ ജാമ്യ വിധി പൊലീസിനും തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിസി ജോർജിന് ജാമ്യം നൽകിയതിന്റെ കാരണങ്ങൾ വിശദീകരിച്ച് വിശദ ജാമ്യ ഉത്തരവ്. പരാതിയെ തന്നെ സംശയത്തിലാക്കുന്നതാണ് ജാമ്യ ഉത്തരവിലെ നിരീക്ഷണങ്ങൾ. പരാതി വൈകിയതിന് കൃത്യമായ കാരണം പരാതിക്കാരിക്ക് പറയാനാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം മൂന്നാം ജ്യുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യാനായി കോടതിക്ക് മുമ്പിൽ പിസി ജോർജിനെ പൊലീസ് കൊണ്ടു വന്നിരുന്നു. എന്നാൽ കോടതി ജാമ്യം നൽകുകകയായിരുന്നു.

ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ ഇര പറഞ്ഞിരുന്നു. എന്നാൽ പരാതി നൽകാൻ വൈകിയതിൽ സംശയമുണ്ടെന്ന് ജാമ്യ വിധിയിൽ പറയുന്നു. അതിനുള്ള കാരണം വ്യക്തമല്ല. പരാതിക്കാരിക്ക് ഇത്തരം നിയമ നടപടികളെ കുറിച്ച് അറിയാമെന്നും പിസി ജോർജിന്റെ ജാമ്യ ഉത്തരവിൽ നിരീക്ഷിക്കുന്നു. പൊലീസിനും കുറ്റപ്പെടുത്തലുണ്ട്. സുപ്രീംകോടതിയുടെ മാനദണ്ഡങ്ങളൊന്നും പൊലീസ് പാലിച്ചില്ലെന്നും കോടതി നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ ഈ വിധിക്കെതിരെ പരാതിക്കാരി ഇനി അപ്പീൽ നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

പീഡന പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുക, അതും മറ്റൊരു കേസിൽ പൊലീസുമായി ചോദ്യം ചെയ്യലിൽ സഹകരിച്ചുകൊണ്ടിരിക്കുന്ന അതേസമയം ലഭിച്ച പരാതിയിൽ. പി.സി.ജോർജെന്ന ശത്രുവിനെ പൂട്ടാൻ പിണറായി വിജയന്റെ പൊലീസ് ഇറക്കിയ പൂഴിക്കടകടൻ അടവും ചീട്ടുകൊട്ടാരം പോലെ തകർന്ന് താഴെ വീഴുകയായിരുന്നു കോടതിയിൽ. ശസ്തമംഗലം അജിത്കുമാറെന്ന ബിജെപിയുടെ ഏറ്റവും വിശ്വസ്തനായ അഭിഭാഷകൻ അജിത് കുമാറായിരുന്നു പിസി ജോർജിന്റെ അഭിഭാഷകൻ.

പീഡന്‌ക്കേസിൽ ഏവരും ജോർജ് അഴിക്കുള്ളിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടു മണിക്കൂർ നീണ്ട വാദപ്രവാദത്തിനൊടുവിൽ തന്റെ കക്ഷിക്ക് ജാമ്യം വാങ്ങികൊടുത്തത് അജിത്കുമാർ ബ്രില്ല്യൻസിന് മറ്റൊരു തെളിവായി. ജോർജിനെ ഹാജരാക്കുന്ന വിവരം പൊലീസ് നേരത്തെ മജിസ്ട്രേട്ടിനെ അറിയിച്ചിരുന്നു. ആറുമണിക്ക് എത്തിക്കുമെന്നായിരുന്നു അറിയിച്ചത്. സാധാരണഗതിയിൽ അഞ്ചുമണിക്ക് ശേഷമാണെങ്കിൽ വീട്ടിൽ ഹാജരാക്കിയാൽ മതിയെന്നാകും മജിസ്ട്രേട്ടുമാർ പറയാറുള്ളത്. എന്നാൽ കേസിൽ ഗൗരവം കണക്കിലെടുത്ത മജിസ്ട്രട്ട് അബിനിമോൾ രാജേന്ദ്രൻ കോടതിയിൽ എത്തിച്ചാൽമതിയെന്നും താൻ ഉണ്ടാകുമെന്നും പറഞ്ഞു. ഇതോടെ പൊലീസിന്റെ ആദ്യകണക്കു കൂട്ടൽ തെറ്റി.

പൊലീസ് ജോർജുമായി 6.30തോടെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 3ൽ എത്തി. ഏഴ് മണിക്ക് മജിസ്ട്രേട്ട് ചേംബറിൽ നിന്ന് ബെഞ്ചിലെത്തി, വാദം തുടങ്ങി. സ്ത്രീയുടെ മാനത്തിനാണ് ക്ഷതമേറ്റതെന്നും മതവിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയായ പി.സി.ജോർജ് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കോടതി നൽകിയ ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും 9 കേസുകളിൽ പ്രതിയാണെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ഉമാ നൗഷാദ് വാദിച്ചു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോൾ പരാതി ഉന്നയിക്കുന്നത് കേസ് കെട്ടിചമച്ചതിന് തെളിവാണെന്ന പ്രതിഭാഗത്തിന്റെ വാദത്തെ സ്ത്രീയുടെ മാനത്തിനാണ് വിലയെന്നും പരാതി നൽകാൻ വൈകിയത് ഇപ്പോൾ പരിഗണിക്കേണ്ട വിഷയമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പ്രതിഭാഗം വക്കീൽ അജിത്ത് കുമാർ വാദിച്ചു. മണിക്കൂറുകൾക്കുള്ളിൽ തട്ടിക്കൂട്ടിയ എഫ്ഐആറും റിമാ്ന്റ് റിപ്പോർട്ടുമാണ്. പീഡനക്കേസ് പ്രതിയെ അറസ്റ്റ ചെയ്യുന്നതിന് മുമ്പുള്ള നടപടികൾ അക്കമിട്ട് നിരത്തിയ അജിത് കുമാർ ഇതൊന്നും ഇവിടെ പാലിച്ചിലെന്നും വിശദീകരിച്ചു. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിന്റെ കർട്ടനു പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നു. പി.സി.ജോർജ് ഹൃദ്രോഗിയാണ്, രക്തസമ്മർദമുണ്ട്.അദ്ദേഹത്തിന് 71 വയസുണ്ട്.മെഷീന്റെ സഹായത്തോടെയാണ് ഉറങ്ങുന്നത്.അദ്ദേഹത്തെ ജയിലിലേയ്ക്ക് അയച്ചൽ മരണം വരെ സംഭവിക്കാം.അതു കൊണ്ട് അദ്ദേഹത്തെ ജയിലിലടയ്ക്കരുതെന്നും അജിത് കുമാർ വാദിച്ചു. ഇത് കോടതിയും മുഖവിലയ്‌ക്കെടുത്തു. ഇത് തന്നെയാണ് അന്തിമ ജാമ്യ ഉത്തരവിലും കോടതി വിശദീകരിക്കുന്നത്.

രണ്ട് മണിക്കൂറോളം നീണ്ട വാദത്തിന് ശേഷം, മൂന്ന് മാസത്തേയ്ക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനുമിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം. 25000 രൂപ ജാമ്യതുകയും നൽകണം, എന്നീ വ്യവസ്ഥകളിൽ ജാമ്യം അനുവദിക്കുകയായിരുന്നു കോടതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP