Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പള്ളിമേടയിൽ പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിയ പാസ്റ്റർക്ക് 40 വർഷത്തെ തടവ് ശിക്ഷ; പീച്ചി സാൽവേഷൻ ആർമി പള്ളിയിലെ പീഡനത്തിൽ ശിക്ഷവിധിച്ചത് തൃശൂർ അഡീഷണൽ സെഷൻസ് കോടതി

പള്ളിമേടയിൽ പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിയ പാസ്റ്റർക്ക് 40 വർഷത്തെ തടവ് ശിക്ഷ; പീച്ചി സാൽവേഷൻ ആർമി പള്ളിയിലെ പീഡനത്തിൽ ശിക്ഷവിധിച്ചത് തൃശൂർ അഡീഷണൽ സെഷൻസ് കോടതി

തൃശൂർ: കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമം തടയൽ (പോക്‌സോ) കേസിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ശിക്ഷ വിധിച്ചു. തൃശൂർ പീച്ചിയിൽ ഏഴാം ക്‌ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് 40 വർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇരക്ക് മൂന്ന് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പി. സുധീർ വിധിച്ചു. കോട്ടയം നെടുങ്കണ്ടം കറുകച്ചാൽ കുറ്റിക്കൽ വീട്ടിൽ സനിൽ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്.

കുട്ടികൾക്കെതിരായ ലൈംഗിക പീഡനം തടയുന്ന പോക്‌സോ നിയമ പ്രകാരമാണ് ശിക്ഷ. പീച്ചി സാൽവേഷൻ ആർമി പള്ളിയിൽ പാസ്റ്ററായിരുന്ന പ്രതി 2014 ഏപ്രിലിൽ അവിടെ വച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ലഭിച്ച പരാതിയത്തെുടർന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. പ്രായപൂർത്തിയാകാത്ത, പട്ടിക വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പ്രതിക്കെതിരെ പീച്ചി പൊലിസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ വിചാരണ തുടങ്ങിയിട്ടില്ല.

പ്രതി താമസിച്ചിരുന്ന പീച്ചി സാൽവേഷൻ ആർമി പള്ളിമേടയിലാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയത്. പീച്ചി-പായിക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ പാസ്റ്ററായ ഇയാൾ പള്ളിയുടെ ഈ പ്രദേശത്തെ കുടുംബങ്ങളിലെ നിത്യസന്ദർശകനായിരുന്നു. പാസ്റ്ററെന്ന നിലയിൽ ഭാര്യയോടൊപ്പമേ വീടുസന്ദർശനം നടത്താവൂവെന്ന് നിബന്ധനയുണ്ടെങ്കിലും പലപ്പോഴും ഇയാൾ ഒറ്റയ്ക്കാണ് ഇത്തരം സന്ദർശനങ്ങൾ നടത്താറുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങളിലെ മുതിർന്നവർ അതിരാവിലെ തന്നെ ജോലിക്ക് പോകുന്നത് മുതലെടുത്താണ് ഇയാൾ കുട്ടികളുമായി ചങ്ങാത്തം കൂടിയത്.

വീട്ടുകാരുമായും കുട്ടികളുമായും നല്ലരീതിയിൽ പെരുമാറി ഇവരുടെ വിശ്വാസം നേടിയെടുത്ത ഇയാൾ പീന്നീട് രഹസ്യമായി കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചെറിയതോതിലുള്ള പീഡനങ്ങൾ തുടങ്ങി. പാസ്റ്ററെപ്പറ്റി എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന ധൈര്യം ഇയാൾക്ക് പീഡനം നടത്താൻ തുണയായി. പീഡനത്തിന് ഇരയായ പെൺകുട്ടികളിലൊരാൾ ഈ വിവരം അദ്ധ്യാപികയോട് പറഞ്ഞു. അദ്ധ്യാപിക ഇത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും പൊലീസിലും അറിയിച്ചതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. അങ്ങനെയാണ് പാസ്റ്ററുടെ പീഡനം പുറം ലോകത്ത് എത്തുന്നത്.

പെൺകുട്ടിയുടെ മൊഴിയിൽനിന്നാണ് ഈ കുട്ടിയുടെ കൂട്ടുകാരിയായ മറ്റൊരു പെൺകുട്ടിയേയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്താവുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്ന വിവരം അറിഞ്ഞ് കോട്ടയം ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസിൽ കുറ്റപത്രം നൽകി. ഒരു വർഷത്തിനകം വിചാരണയും പൂർത്തിയാക്കി ശിക്ഷാ വിധിയിലേക്കും കാര്യങ്ങളെത്തി. രണ്ടാമത്തെ കേസിൽ ഇനി വിചാരണ നടക്കും. അതിലും ശിക്ഷ ഉറപ്പാണെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP