Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ഇത്രയേറെ ദുരന്തങ്ങൾ ഉണ്ടായിട്ടും നമ്മൾ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ല; തടയണ നിർമ്മിച്ചവർ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചെലവ് വഹിക്കണം; അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവൻ ഒഴുക്കിക്കളയണം; കർശന നിർദേശവുമായി ഹൈക്കോടതി

ഇത്രയേറെ ദുരന്തങ്ങൾ ഉണ്ടായിട്ടും നമ്മൾ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ല; തടയണ നിർമ്മിച്ചവർ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചെലവ് വഹിക്കണം; അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവൻ ഒഴുക്കിക്കളയണം; കർശന നിർദേശവുമായി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറിന്റെ ഭാര്യാപിതാവിന്റെ തടയണ കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവൻ ഒഴുക്കിക്കളയാൻ ഹൈക്കോടതി ഉത്തരവിട്ടു. കളക്ടറുടെ നേതൃത്വത്തിൽ സ്ഥലം വിശദമായി പരിശോധിക്കണം. ഇത്രയേറെ ദുരന്തങ്ങളുണ്ടായിട്ടും നമ്മൾ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. തടയണ നിർമ്മിച്ചവർ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചെലവ് വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

തടയണ സ്ഥിതി ചെയ്യുന്ന കക്കാടം പൊയിലിൽ തുടർച്ചയായി ഉരുൾപൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സമർപ്പിച്ച് ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. തടയണ സ്ഥിതി ചെയ്യുന്നതിന്റെ പത്ത് കിലോമീറ്റർ അപ്പുറത്താണ് ഇത്തവണ ഏറ്റവും വലിയ ദുരന്തമുണ്ടായതെന്നും തടയണയിൽ ഇപ്പോഴും വെള്ളം കെട്ടികിടപ്പുണ്ടെന്നും ഹർജിക്കാർ കോടതിയെ ബോധിപ്പിച്ചു. ഹർജിക്കാരുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ രൂക്ഷവിമർശനം. ഇത്രയേറെ നാശനഷ്ടം സംഭവിച്ച സ്ഥിതിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഈ മൺസൂൺ സീസണിൽ തന്നെ തടയണ നിൽക്കുന്ന മേഖലയിൽ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ജലസേചന വകുപ്പിലേയും ഖനനവകുപ്പിലേയും ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കാളികളാവണമെന്നും കോടതി നിർദേശിച്ചു. തടയണ പൊളിച്ചു മാറ്റി വെള്ളം മുഴുവൻ ഒഴുക്കി കളയണം. അതിനുള്ള ചെലവ് തടയണ കെട്ടിയവർ തന്നെ വഹിക്കുകയും വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം നിലമ്പൂരിലെ പോത്തുകല്ലിൽ നടന്ന ദുരിതാശ്വാസ പ്രവർത്തന സർവകക്ഷി യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ വിതുമ്പിയ എംഎ‍ൽഎയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

'ഈ പ്രയാസങ്ങൾ കഴിഞ്ഞ അഞ്ചെട്ട് ദിവസമായി ഞാൻ നേരിൽ കാണുകയാണ്. എന്തു പറയും എന്ത് ചെയ്യുമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണുകൾ നമുക്ക് കാണാൻ കഴിയില്ല. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ട ഈ സാധുക്കളോട് എംഎ‍ൽഎ എന്ന നിലയിൽ എന്ത് നിങ്ങൾക്ക് ചെയ്ത് തരാൻ കഴിയുമെന്ന് പറയാൻ കഴിയാതെ വീർപ്പു മുട്ടുകയാണ്. അതുകൊണ്ട് നമ്മളോരുത്തരും കഴിയുന്ന വിധം ഈ ജനങ്ങളെ സഹായിക്കേണ്ടതുണ്ട്. ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുകയാണ്. തുടക്കമെന്ന നിലയിൽ എന്നാൽ കഴിയുന്ന നിലയിൽ റീബിൽഡ് കേരളയ്ക്ക് പത്ത് ലക്ഷം രൂപ വ്യക്തിപരമായി നൽകുകയാണ്. ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് നിങ്ങളുടെ ഒരു സഹോദരനായി ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പറയുകയാണ്.' എന്നായിരുന്നു അൻവർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP