Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി ചിദംബരത്തിന് വീണ്ടും തിരിച്ചടി; സിബിഐ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി; സ്ഥിരം ജാമ്യത്തിനായി വിചാരണാ കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശം; ചിദംബരത്തിന് 12 രാജ്യങ്ങളിൽ സ്വത്തുണ്ടെന്നും 17 ഇടത്ത് ബാങ്ക് അക്കൗണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

പി ചിദംബരത്തിന് വീണ്ടും തിരിച്ചടി; സിബിഐ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി; സ്ഥിരം ജാമ്യത്തിനായി വിചാരണാ കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശം; ചിദംബരത്തിന് 12 രാജ്യങ്ങളിൽ സ്വത്തുണ്ടെന്നും 17 ഇടത്ത് ബാങ്ക് അക്കൗണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയാ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേസിൽ അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യഹർജിക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി സിബിഐയ്ക്കെതിരെ നൽകിയ ഹർജി തള്ളുകയും ചെയ്തു. അതേസമയം സിബിഐ അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസിന്റെ അനുമതിയില്ലാതെ ലിസ്റ്റ് ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.

ജാമ്യം വേണമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, കള്ളപ്പണം വെളുപ്പിച്ചെന്ന് കാട്ടി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ചിദംബരം നൽകിയ ഹർജി ഉടൻ പരിഗണിക്കും. അതേസമയം, ചിദംബരം വിദേശനിക്ഷേപം നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. ചിദംബരത്തിന് 12 രാജ്യങ്ങളിൽ നിക്ഷേപമോ വസ്തുവകകളോ ഉണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന രഹസ്യാന്വേഷ വിഭാഗത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.

17 രാജ്യങ്ങളിൽ ചിദംബരം ബാങ്ക് അക്കൗണ്ടുകൾ തുറന്ന് ക്രയവിക്രയങ്ങൾ നടത്തി. വിദേശരാജ്യങ്ങളിൽ ഷെൽ കമ്പനികൾ രൂപീകരിച്ചാണ് നിക്ഷേപം നടത്തിയത്. എന്നാൽ ഏജൻസികൾ അന്വേഷണം തുടങ്ങിയതോടെ ഈ കമ്പനികളുടെ ഡയറക്ടർമാരെ മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. ഐ.എൻ.എക്‌സ് കമ്പനിക്ക് വിദേശനിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയും ചിദംബരവും തമ്മിൽ നടത്തിയ ചർച്ചയുടെ ഇടനിലക്കാരിൽ രണ്ട് പേരെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ-മെയിൽ തെളിവുകളുണ്ട്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും ഐ.എൻ.എക്സ് മീഡിയ കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ചിദംബരം ഇതിനോട് സഹകരിച്ചില്ല. അതിനാൽ ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇ.ഡി സുപ്രീം കോടതിയിൽ ആവശ്യപ്പെടും.

ഐ.എൻ.എക്‌സ് കമ്പനിക്ക് വിദേശനിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയും ചിദംബരവും തമ്മിൽ നടത്തിയ ചർച്ചയുടെ ഇടനിലക്കാരിൽ രണ്ട് പേരെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ-മെയിൽ തെളിവുകളുണ്ട്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും ഐ.എൻ.എക്സ് മീഡിയ കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ചിദംബരം ഇതിനോട് സഹകരിച്ചില്ല. അതിനാൽ ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇ.ഡി സുപ്രീം കോടതിയിൽ ആവശ്യപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP