Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്

പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നഴ്‌സറി ജീവനക്കാരിയായ യുവതി പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏപ്രിൽ മൂന്നിന് വിധി പറയും. തന്നെ ബാലൻ പീഡിപ്പിച്ച് ഗർഭിണിയാക്കുകയാണ് ചെയ്തതെന്ന യുവതിയുടെ വാദം തള്ളിയ കോടതി യുവതി കുറ്റക്കാരിയാണെന്ന് വിധിക്കുകയായിരുന്നു. ബ്രിട്ടനിലെ ബേർക്ക്ഷെയറിലാണ് സംഭവം. ഇരുപതുകാരിയായ നഴ്‌സറി ജീവനക്കാരി ലീ കോർഡിസാണ് പ്രതി. ഒരു വർഷത്തോളം തുടർച്ചയായി യുവതി 13കാരനെ പീഡിപ്പിക്കെുകയും, ഇതിനിടയിൽ ഗർഭിണിയായി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

തന്റെ പതിനേഴാമത്തെ വയസിലാണ് യുവതി ആദ്യമായി ആൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നത്. പതിമൂന്നുകാരന്റെ വീട്ടിൽ കുട്ടികളെ നോക്കാനായി എത്തിയതായിരുന്നു യുവതി. 2019 ജനുവരിയിലാണ് ആദ്യമായി ബാലനുമായി ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം കുട്ടിയുടെ കിടപ്പുമുറിയിൽ കടന്ന് ചെന്ന് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. പിന്നീട് യുവതി ഇത് സ്ഥിരം പരിപാടിയാക്കി മാറ്റി.

പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവർ ഗർഭിണിയാവുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. ഇതിനിടെ 2017 മെയ് മാസത്തിൽ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആൺകുട്ടിയെ പീഡിപ്പിക്കുന്നത് തുടർന്നു. സംഭവമറിഞ്ഞ കാമുകൻ ഇതിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീ കൂട്ടാക്കിയില്ല. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

ഇതിനിടെ ലീ ഗർഭിണിയാവുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച തർക്കമാണ് യുവതിയുടെ ലൈംഗിക കുറ്റം പുറത്തറിയാൻ ഇടയാക്കിയത്. ഈ കുഞ്ഞിന്റെ അച്ഛൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞിരുന്നു.

അതേസമയം, വിചാരണ വേളയിൽ തനിക്കെതിരെയുള്ള കുറ്റങ്ങൾ ലീ നിഷേധിച്ചു. 13 വയസ്സുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ലീയുടെ വാദം. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ലീ ആൺകുട്ടിക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി പരിഗണിച്ചാണ് ഈ വാദങ്ങൾ കോടതി തള്ളിയത്. യുവതി കുറ്റക്കാരിയാണെന്ന് വിധിച്ച ബേർക്ക്ഷെയറിലെ കോടതി വിധി പറയാനായി കേസ് ഏപ്രിൽ മൂന്നിലേക്ക് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP