Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അതിസമ്പന്നൻ പി കൃഷ്ണദാസിന് തടവറയിൽ തന്നെ കഴിയാം; വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ നെഹ്രു ഗ്രൂപ്പ് ചെയർമാന് ജാമ്യം നിഷേധിച്ച് വടക്കാഞ്ചേരി കോടതി; അഞ്ചും ഏഴും പ്രതികൾക്കും ജാമ്യം നിഷേധിച്ചപ്പോൾ ആറാം പ്രതി സുകുമാരന് ജാമ്യം

അതിസമ്പന്നൻ പി കൃഷ്ണദാസിന് തടവറയിൽ തന്നെ കഴിയാം; വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ നെഹ്രു ഗ്രൂപ്പ് ചെയർമാന് ജാമ്യം നിഷേധിച്ച് വടക്കാഞ്ചേരി കോടതി; അഞ്ചും ഏഴും പ്രതികൾക്കും ജാമ്യം നിഷേധിച്ചപ്പോൾ ആറാം പ്രതി സുകുമാരന് ജാമ്യം

കൊച്ചി: വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന് കോടതി ജാമ്യം നിഷേധിച്ചു. വടക്കാഞ്ചേരി കോടതിയാണ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചു കൊണ്ട് ഉത്തരവിട്ടത്. അതേസമയം കേസിലെ ആറാം പ്രതി സുകുമാരന് ജാമ്യം അനുവദിച്ചു. അഞ്ചും ഏഴും പ്രതികൾക്കും കോടതി ജാമ്യം നിഷേധിച്ചു.

ലക്കിടി നെഹ്‌റു ലോ കോളജിലെ വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിലാണ് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് ഉൾപ്പെടെ മൂന്ന് പേർക്ക് ജാമ്യം നിഷേധിച്ചത്. വിദ്യാർത്ഥിയെ മർദിച്ച കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുകയാണ് കൃഷ്ണദാസ്. അഞ്ചുപേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇതിൽ, പാമ്പാടി നെഹ്‌റു കോളജ് പിആർഒ വൽസലകുമാരൻ, കായിക അദ്ധ്യാപകൻ ഗോവിന്ദൻകുട്ടി, എന്നിവർക്കും ജാമ്യം അനുവദിച്ചില്ല. എന്നാൽ അഡ്‌മിനിസ്‌ട്രേറ്റിവ് മാനേജർ സുകുമാരന് ജാമ്യം ലഭിച്ചു. റിമാൻഡിൽ കഴിയുന്ന അഞ്ചു പ്രതികളിൽ ഒരാൾക്ക് ചൊവ്വാഴ്ച വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയും നെഹ്‌റു ഗ്രൂപ്പിന്റെ നിയമോപദേശകയുമായ സുചിത്രയ്ക്കാണു ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചാൽ ഉന്നത സ്വാധീനമുള്ള ഇവർ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. തുടർന്നാണ് കോടതി കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്. അതേസമയം ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ഇന്നാണ് പരിഗണിക്കുന്നതും. ജിഷ്ണുകേസിൽ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തെളിവുകൾ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കോളേജിൽ ബില്ല് നൽകാതെയുള്ള അനധികൃത പണപ്പിരിവും വെൽഫെയർ ഓഫീസർമാരെ സംബന്ധിച്ചും സഹീർ സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവൻസ് സെല്ലിലേക്ക് അയച്ച പരാതിയെ തുടർന്നാണ് ചെയർമാന്റെയും പിആർഒ സഞ്ജിത്തിന്റെയും ക്രൂരമർദ്ദനത്തിന് ഇരയാകുന്നത്. അറസ്റ്റിനെത്തുടർന്ന് കൃഷ്ണദാസ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പൊലീസിനെ രൂക്ഷമായി ശകാരിച്ചിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP