Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനേഴുകാരിയെ ബലാത്സംഗം ചെയ്തത് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിച്ച്; പീഡനശേഷം സ്വർണമാല ഊരിവാങ്ങിയത് ഭീഷണിപ്പെടുത്തിയും; നിസാറിന്റെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി

പതിനേഴുകാരിയെ ബലാത്സംഗം ചെയ്തത് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിച്ച്; പീഡനശേഷം സ്വർണമാല ഊരിവാങ്ങിയത് ഭീഷണിപ്പെടുത്തിയും; നിസാറിന്റെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: പതിനേഴുകാരിയെ ഓട്ടോറിക്ഷയിൽ കയറ്റി ലോഡ്ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തു. ശേഷം കഴുത്തിലണിഞ്ഞിരുന്ന ഒരുപവന്റെ സ്വർണ്ണമാല ഭീഷണിപ്പെടുത്തി കവർന്നു. പ്രതിക്ക് ജാമ്യം നിഷേധിച്ച് പോക്സോകോടതി. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് ഇന്ന് തള്ളിയത്. തിരൂർ പറവണ്ണ പുത്തനങ്ങാടി കുട്ടാത്ത് വീട്ടിൽ നിസാർ (25)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

2019 ഡിസംബർ 13നാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി തൃശൂരിലെ ലോഡ്ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഭീഷണിപ്പെടുത്തി കവർന്നതായും പരാതിയുണ്ട്. 2020 ഫെബ്രുവരി 29ന് പ്രതി താനൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

അതേ സമയം പതിനാലുകാരിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന 19കാരന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. പരിപ്പനങ്ങാടി ഒട്ടുമ്മൽ പൂക്കുവിന്റെ പുരക്കൽ ഖലീലുൽ റഹ്മാന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഒക്ടോബർ 14നാണ് കേസിന്നാസ്പദമായ സംഭവം. പരപ്പനങ്ങാടി സ്‌കൂളിന് സമീപത്തു നിന്നും ഓട്ടോയിൽ കയറ്റി പ്രതിയുടെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി മാനഹാനി വരുത്തിയെന്നാണ് കേസ്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിലെ രണ്ടാംപ്രതി ഇന്ന് മഞ്ചേരി എസ് സി എസ് ടി കോടതിയിൽ കീഴടങ്ങി. കാഞ്ഞിരംപറമ്പ് ചാത്തംപിലാക്കൽ റഫീഖ് (28) ആണ് കീഴടങ്ങിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ എട്ടിന് കൊണ്ടോട്ടി എയർപോർട്ടിന് സമീപം ലോഡ്ജിലാണ് കേസിന്നാസ്പദമായ സംഭവം. കേസിലെ ഒന്നാംപ്രതി എടപ്പറമ്പ് ഷാഹുൽഹമീദ് ഒളിവിലാണ്.

മറ്റൊരുകേസായ 34കാരിയിൽ നിന്നും അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിക്ക് കോടതി നാലുവർഷം തടവുശിക്ഷ വിധിച്ചു. വർക്കല ശിവഗിരി കാഞ്ഞിരംകുഴി ഫിറോസ്ഖാൻ (42)നെയാണ് മഞ്ചേരി എസ് സി എസ് ടി കോടതി ശിക്ഷിച്ചത്. 2017 ഫെബ്രുവരിയിലാണ് സംഭവം. ഡൽഹിയിൽ നഴ്സായ യുവതിയുമായി ഫേസ്‌ബുക്കിലൂടെയാണ് പ്രതി പരിചയപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP