Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈദികന്റേത് ഹീനമായ കൃത്യം; പീഡനത്തിനിരയായ കുട്ടികൾക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന് ആരും അന്വേഷിക്കാറില്ലെന്നും ഹൈക്കോടതി; ഫാദർ എഡ്വിൻ ഫിഗരേസിന് മുൻകൂർ ജാമ്യമില്ല; ഇനി കീഴടങ്ങാതെ വഴിയില്ല

വൈദികന്റേത് ഹീനമായ കൃത്യം; പീഡനത്തിനിരയായ കുട്ടികൾക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന് ആരും അന്വേഷിക്കാറില്ലെന്നും ഹൈക്കോടതി; ഫാദർ എഡ്വിൻ ഫിഗരേസിന് മുൻകൂർ ജാമ്യമില്ല; ഇനി കീഴടങ്ങാതെ വഴിയില്ല

കൊച്ചി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. കോട്ടപ്പുറം രൂപതയ്ക്കു കീഴിലെ പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ പള്ളി വികാരി ഫാ. എഡ്വിൻ ഫിഗരേസ് നൽകിയ മുൻകൂർജാമ്യഹർജി തള്ളിയാണ് ജസ്റ്റിസ് കെ. രാമക്യഷ്ണന്റെ ഉത്തരവ്. പുരോഹിതന്റെ പ്രവൃത്തി ഹീനമായ കൃത്യമാണെന്നും പീഡനത്തിനിരയായ കുട്ടികൾക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന് ആരും അന്വേഷിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാർച്ച് 28 ന് വൈദികൻ മകളെ പള്ളിമേടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാരോപിച്ച് പുത്തൻവേലിക്കര സ്വദേശിനിയായ മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പെൺകുട്ടിയുടെ വീട്ടുകാർക്ക് തന്നോടുള്ള മുൻവൈരാഗ്യമാണ് കേസിൽ കുടുക്കാൻ കാരണമെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ വൈദികൻ വിശദീകരിച്ചത്. പള്ളിയിലെ മറ്റു രണ്ട് വികാരിമാർക്ക് തന്നോടുള്ള പകയും കള്ളക്കേസിന് കളമൊരുക്കിയെന്ന് എഡ്വിൻ ഫിഗരേസ് ഹർജിയിൽ പറയുന്നുണ്ട്. ഈ വാദമെല്ലാം തള്ളിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ ഫിഗരേസിന് പൊലീസിന് മുന്നിൽ കീഴടങ്ങേണ്ടിവരും. പീഡനവിവാദത്തെ തുടർന്ന് ഫിഗരേസ് നാടുവിട്ടെന്നും സൂചനയുണ്ട്.

ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്കു കീഴിലെ പുത്തൻവേലിക്കര ലൂർദ് മാതാ പള്ളി വികാരിക്കെതിരെ ഇടവകാംഗമായ ഒമ്പതാംകഌസുകാരിയുടെ മാതാവാണ് പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് വൈദികൻ ഒളിവിൽ പോയി. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഫാദർ എഡ്വിൻ ഫിഗരേസ് മുൻകൂർ ജാമ്യം തേടിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടാൻ പൊലീസ് നടപടി എടുക്കുമെന്നാണ് സൂചന. പ്രതി ദുബായിലേക്ക് കടന്നുവെന്നതിന് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫാദർ എഡ്വിൻ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പെസഹ വ്യാഴാഴ്ച ദിവസം ബാംഗഌർ വിമാനത്താവളം വഴി എമിറേറ്റ്‌സ് എയർലൈൻസിന്റെ ദുബായ് ഫ്‌ളൈറ്റിലാണ് പാദർ എഡ്വിൻ ദുബായിലേക്ക് മുങ്ങിയത് എന്നാണ് സൂചന. പറവൂരിലെ പ്രമുഖ ബാർ ഉടമയുടെ സഹായത്തോടെ ഒളിവിൽ പോയ ഇയാളുടെ കാർ വൈപ്പിനിലെ സഹോദരിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അച്ചന്റെ യാത്രയ്ക്ക് ഒത്താശ ചെയ്തവരെയും പണവും മറ്റു സഹായങ്ങളും നൽകിയവരെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ള പുത്തൻവേലിക്കര ലൂർദ്മാതാ പള്ളി വികാരിയായിരുന്നു ഫാ.എഡ്വിൻ. ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാൾ തന്റെ ഒൻപതാം കഌസുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. മാർച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദർ എഡ്വിൻ മുങ്ങി. തുടർന്ന് രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന എതിരായിരുന്നു. ഇതേതുടർന്ന് സഭയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത ആരംഭിച്ചിട്ടുണ്ട്.

ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോൾ മുതൽ കേസ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി. പരാതിക്കാരെ പിൻവലിക്കാനും നീക്കമുണ്ടായി. എന്നാൽ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കുമ്ബസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്.

പരാതി നൽകുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി. ജനുവരി മാസത്തിൽ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയിൽ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ണ്ടു മാസക്കാലം ഇതേ തരത്തിൽ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP