Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർഭയ കേസിൽ വധശിക്ഷ നാളെ നടപ്പിലാക്കില്ല; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുത് എന്ന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്; മരണ വാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചു; കുറ്റക്കാരെന്നു കണ്ടെത്തിവർ ഭീകരർ അല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ; ഒരു കേസിൽ ഒന്നിലേറെപ്പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ, എല്ലാവരും നിയമപരമായി സാധ്യമായ പരിഹാര മാർഗങ്ങൾ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂവെന്നും വാദം

നിർഭയ കേസിൽ വധശിക്ഷ നാളെ നടപ്പിലാക്കില്ല; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുത് എന്ന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്; മരണ വാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചു; കുറ്റക്കാരെന്നു കണ്ടെത്തിവർ ഭീകരർ അല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ; ഒരു കേസിൽ ഒന്നിലേറെപ്പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ, എല്ലാവരും നിയമപരമായി സാധ്യമായ പരിഹാര മാർഗങ്ങൾ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂവെന്നും വാദം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ നാളെ തൂക്കിലേറ്റില്ല. പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് ഡൽഹി പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുത് എന്നാണ് ഉത്തരവിട്ടിരിക്കുന്നത്. മരണ വാറന്റ് സ്റ്റേ ചെയ്യണന്നെ പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു. മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്ത, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.

മരണ വാറണ്ട് അനിശ്ചിതമായി സ്റ്റേ ചെയ്യണമെന്ന്, പ്രതികൾക്കു വേണ്ടി ഹാജരായ എപി സിങ് ആവശ്യപ്പെട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ ഇവർ ഭീകരർ അല്ലെന്ന് എപി സിങ് പറഞ്ഞു. ഒരു കേസിൽ ഒന്നിലേറെപ്പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ, എല്ലാവരും നിയമപരമായി സാധ്യമായ പരിഹാര മാർഗങ്ങൾ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്ന് ജയിൽ ചട്ടം വ്യക്തമാക്കുന്നുണ്ടെന്ന് എപി സിങ് വാദിച്ചു.

കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന ഹർജി തള്ളിയ വിധിക്കെതിരെ പവൻ കുമാർ ഗുപ്ത സുപ്രീം കോടതിയിൽ പുനപ്പരിശോധനാ ഹർജി നൽകിയതും എപി സിങ് ചൂണ്ടിക്കാട്ടി. അക്ഷയ് കുമാർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ഈ ഉത്തരവിന്റെ പകർപ്പു ലഭിച്ചാലുടൻ രാഷ്ട്രപതിക്കു ദയാഹർജി നൽകാനിരിക്കുകയാണ് എപി സിങ് പറഞ്ഞു.

തൂക്കിലേറ്റാനുള്ള ഉത്തരവ് ഒരുമിച്ചുള്ളതാണെന്ന് മുകേഷ് സിങ്ങിന്റെ അഭിഭാഷക വൃന്ദാ ഗ്രോവർ പറഞ്ഞു. ഈ ഉത്തരവ് വെവ്വേറെ നടപ്പാക്കാനാവില്ല. അതുകൊണ്ട് മുകേഷ് സിങ്ങിന്റെ വധശിക്ഷ മാത്രമായി നടപ്പാക്കരുത്. മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് വൃന്ദാ ഗ്രോവർ ആവശ്യപ്പെട്ടു. ദയാഹർജി തള്ളിയതിന് എതിരായ ഹർജി സുപ്രീം കോടതിയും തള്ളിയതോടെ മുകേഷ് സിങ്ങിനു മുന്നിൽ ഇനി നിയമപരമായ പരിഹാര മാർഗങ്ങളൊന്നും ബാക്കിയില്ല. ദയാഹർജി നൽകിയിട്ടുള്ള വിനയ് ശർമ ഒഴികെയുള്ളവരുടെ വധശിക്ഷ നടപ്പാക്കുന്നതിന് തടസ്സമില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന ഹർജി തള്ളിയതിനെതിരെ പ്രതി പവൻ കുമാർ നൽകിയ പുനപ്പരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എഎസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ച് ചേംബറിലാണ് റിവ്യൂ ഹർജി പരിഗണിച്ചത്.

പ്രതികളുടെ ഹർജിയിൽ പട്യാല ഹൗസ് കോടതി ഇന്ന് രാവിലെ വിശദമായ വാദം കേട്ടിരുന്നു. ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തില്ല, തിരുത്തൽ ഹർജി തള്ളിയതിന് ശേഷം 14 ദിവസത്തിന് ശേഷം മാത്രമേ വിധി നടപ്പിലാക്കാവൂ എന്ന ജയിൽച്ചട്ടം ലംഘിച്ചു തുടങ്ങി വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപുള്ള നിയമപരമായ അവകാശങ്ങൾ പ്രതികൾക്ക് ലഭിച്ചില്ലെന്നായിരുന്നു പ്രതികൾക്ക് വേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഹർജിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉത്തരവ് പറയുമെന്നായിരുന്നു കോടതി അറിയച്ചതെങ്കിലും അഞ്ച് മുക്കാലോടെയാണ് വിധി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP