Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെയ്യാറ്റിൻകര സംഭവം: തർക്ക വസ്തുവിന്റെ ഉടമസ്ഥാവകാശം വസന്ത ബോധ്യപ്പെടുത്തണം; ഫെബ്രുവരി നാലിന് വിശദവാദത്തിന് മുൻസിഫ് കോടതി ഉത്തരവ്; കേസിൽ രാജൻ - അമ്പിളി ദമ്പതികളുടെ മക്കൾ കക്ഷി ചേർന്നു; തർക്ക വസ്തു വസന്തയ്ക്ക് കൈമാറ്റം ചെയ്തത് നിയമവിരുദ്ധമെന്നും പട്ടയം റദ്ദാക്കണമെന്നും കളക്ടറുടെ റിപ്പോർട്ട്

നെയ്യാറ്റിൻകര സംഭവം: തർക്ക വസ്തുവിന്റെ ഉടമസ്ഥാവകാശം വസന്ത ബോധ്യപ്പെടുത്തണം; ഫെബ്രുവരി നാലിന് വിശദവാദത്തിന് മുൻസിഫ് കോടതി ഉത്തരവ്; കേസിൽ രാജൻ - അമ്പിളി ദമ്പതികളുടെ മക്കൾ കക്ഷി ചേർന്നു; തർക്ക വസ്തു വസന്തയ്ക്ക് കൈമാറ്റം ചെയ്തത് നിയമവിരുദ്ധമെന്നും പട്ടയം റദ്ദാക്കണമെന്നും കളക്ടറുടെ റിപ്പോർട്ട്

അഡ്വ.പി.നാഗ് രാജ്

 തിരുവനന്തപുരം: വെൺപകൽ പോങ്ങിൽ ലക്ഷം വീട് കോളനിയിൽ നാലു സെന്റ് വസ്തു ഒഴിപ്പിക്കലിനിടെ നെയ്യാറ്റിൻകര പൊലീസിന്റെ കൃത്യവിലോപത്താൽ രാജൻ - അമ്പിളി ദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ തർക്ക വസ്തുവിന്റെ ഉടമസ്ഥാവകാശം ബോധ്യപ്പെടുത്താൻ വസന്തയോട് മുൻസിഫ് കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട രാജൻ - അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേർന്നു. രാജന്റെ അവകാശികളായി രണ്ടു മക്കളും നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയിലാണ് ഇംപ്ലീഡിങ് ഹർജി സമർപ്പിച്ചത്.

വസന്തയുടെ ഹർജിയിൽ ഒഴിപ്പിക്കലിന് നിയോഗിച്ച അഡ്വ. കമ്മീഷണർ ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് വിശദമായ വാദം ഫെബ്രുവരി 4 ന് ബോധിപ്പിക്കാൻ വസന്തയോട് മുൻസിഫ് എം. ജി. രാകേഷാണ് ഉത്തരവിട്ടത്. സിവിൽ കേസിൽ ഒരു കക്ഷി മരണപ്പെട്ടാൽ 90 ദിവസത്തിനകം അവകാശികൾ കേസിൽ കക്ഷി ചേരണമെന്ന ചട്ട പ്രകാരമാണ് മക്കൾ കക്ഷി ചേർന്നത്. അതിയന്നൂർ വില്ലേജാഫീസിൽ തന്റെ പേരിൽ കരം തീർത്ത രസീത് വച്ചായിരുന്നു വസന്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ നിന്ന് ഷെഡ് പൊളിക്കൽ ഇൻജംഗ്ഷൻ ഉത്തരവ് സമ്പാദിച്ചത്.

1989 ലെ പട്ടയക്കാരനിൽ നിന്ന് 12 വർഷത്തിനകം സുഗന്ധിയുടെയും 2007 ൽ വസന്തയുടെയും പേർക്ക് നടന്ന വിലയാധാര കൈമാറ്റങ്ങൾ നിയമവിരുദ്ധമാകയാൽ വസന്തയുടെ പേർക്കുള്ള പോക്കുവരവും പട്ടയവും റദ്ദാക്കണമെന്ന് കളക്ടർ നവജ്യോത്‌ഘോസ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 1989 ൽ കോളനിയിലെ 4 വസ്തുവിന് പട്ടയം ലഭിച്ചത് സുകുമാരൻ നായർക്കാണ്. സുകുമാരൻ നായർക്ക് പട്ടയം നൽകുമ്പോഴുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം 12 വർഷം കഴിഞ്ഞേ വസ്തു കൈമാറ്റം ചെയ്യാൻ പാടുള്ളു. പട്ടയ കരാർ വ്യവസ്ഥ ലംഘിച്ച് ഈ വസ്തു സുകുമാരൻ നായരുടെ മാതാവ് വനജാക്ഷി സുഗന്ധിക്ക് കൈമാറി.

നിയമപരമായി സുകുമാരൻ നായരുടെ അനന്തരവകാശികളായ ഭാര്യയും മക്കളും വനജാക്ഷിയും ചേർന്നാണ് വസ്തു കൈമാറേണ്ടിയിരുന്നത്. മാത്രവുമല്ല കരാർ വ്യവസ്ഥയിൽ നിഷ്‌ക്കർശിച്ച 12 വർഷക്കാലയളവും ലംഘിച്ച് 12 വർഷത്തിനുള്ളിലാണ് സുഗന്ധിക്ക് വിറ്റത്. ഈ വസ്തു കൈമാറ്റം നിയമപരമായി നില നിൽക്കുന്നതല്ല. തുടർന്ന് 2007ലാണ് സുഗന്ധിയിൽ നിന്ന് വസന്ത ഈ വസ്തു വാങ്ങിയത്. സുഗന്ധിയുടെയും വസന്തയുടെയും പേർക്ക് ചെയ്ത വിലയാധാരങ്ങൾ നിയമ വിരുദ്ധമാണെന്നാണ് കളക്ടറുടെ കണ്ടെത്തൽ. താലൂക്ക് തഹസിൽദാറും വസ്തുവിന്റെ പട്ടയക്കാർ സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നിവരാണെന്നാണ് മരണപ്പെട്ട രാജന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടി നൽകിയത്. വസ്തുവിന്റെ ഉടമസ്ഥ വസന്തയല്ലെന്ന ഉത്തമ ബോധ്യത്തിലാണ് രാജൻ ഈ വസ്തുവിൽ ഒന്നര വർഷമായി ഷെഡ് കെട്ടി താമസം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP