Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്യാമറിയത്തെ അവഹേളിക്കുന്നതും മതസ്പർദ്ധ വളർത്തുന്നതുമായ തുടർലേഖനങ്ങൾ; ന്യൂസ് ഗിൽ വെബ് പോർട്ടൽ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് എതിരെ കോടതിയലക്ഷ്യ ഹർജി; കേന്ദ്രപരിധിയിൽ വരുന്നതെന്ന് സംസ്ഥാനം; ഉത്തരവ് ഉടൻ നടപ്പിലാക്കി അറിയിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശം; ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടത് ലിബി.സി.എസ് എഡിറ്റർ ഇൻ ചീഫായ ന്യൂസ് പോർട്ടൽ

കന്യാമറിയത്തെ അവഹേളിക്കുന്നതും മതസ്പർദ്ധ വളർത്തുന്നതുമായ തുടർലേഖനങ്ങൾ; ന്യൂസ് ഗിൽ വെബ് പോർട്ടൽ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് എതിരെ കോടതിയലക്ഷ്യ ഹർജി; കേന്ദ്രപരിധിയിൽ വരുന്നതെന്ന് സംസ്ഥാനം; ഉത്തരവ് ഉടൻ നടപ്പിലാക്കി അറിയിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശം; ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടത് ലിബി.സി.എസ് എഡിറ്റർ ഇൻ ചീഫായ ന്യൂസ് പോർട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിശുദ്ധ കന്യാമറിയത്തെ അവഹേളിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച വെബ്‌ന്യൂസ് പോർട്ടലായ ന്യൂസ് ഗിൽ ബ്ലോക്ക് ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് എതിരെ കോടതി അലക്ഷ്യഹർജി. ഉത്തരവ് ഉടൻ നടപ്പാക്കി കേന്ദ്രസർക്കാർ വിവരം കോടതിയെ അറിയിക്കാൻ നിർദ്ദേശം നൽകി. റിട്ട് ഹർജികൾ ജൂൺ 10 ലേയ്ക്ക് കൂടുതൽ വാദത്തിനായി മാറ്റി. കാഞ്ഞാർ സ്വദേശിയായ ജോമോനും പൊതുപ്രവർത്തകനായ പാലാ സ്വദേശി ജയിംസ് വടക്കുനും നൽകിയ രണ്ടു വ്യത്യസ്ത റിട്ട് ഹർജികളിലാണ് മേൽനടപടികൾ.

ന്യൂസ് ഗിൽ വെബ് പോർട്ടൽ ബ്ലോക്ക് ചെയ്യാൻ ജസ്റ്റീസ് വി ഷിർസി കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവു നൽകിയിരുന്നു. ഉത്തരവ് നിലവിലുണ്ടെങ്കിലും മതസ്പർദ്ധ വളർത്തുന്നതും കന്യാമറിയത്തെ അവഹേളിച്ചുമുള്ള ലേഖനങ്ങൾ തുടരുകയാണെന്ന് ഹർജിയിൽ ബോധിപ്പിച്ചു. കേരളത്തിലെ എല്ലാ ക്രൈസ്തവർക്കും, കത്തോലിക്കനായ തനിക്കും ഇതു വേദനയും, നൈരാശ്യവും ഉണ്ടാക്കുന്നുണ്ടെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പിലാക്കാത്തതിന്റെ കാരണം കോടതി ആരാഞ്ഞപ്പോൾ കേരള സർക്കാർ അഭിഭാഷകൻ ഇത് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതാണെന്ന് കോടതിയിൽ ബോധിപ്പിച്ചു. അതിനെ തുടർന്നാണ്് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കി ആ വിവരം കോടതിയെ ധരിപ്പിക്കുവാനായി നിർദ്ദേശിച്ചത്.

ലിബി.സി.എസ് എഡിറ്റർ ഇൻ ചീഫായ വെബ് ന്യൂസ്പോർട്ടലാണ് ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

കേരളാ ന്യൂസ് ടുഡെ എന്ന ന്യൂസ് ഗിൽ ഡോട്ട് കോം വാർത്താ ചാനലായിരുന്നു മെയ് 19-ാം തീയതി ' എന്തുകൊണ്ടാണ് പ്രത്യേക ജീവി വർഗത്തിന് മാത്രം ഒരുപാട് തന്തമാർ ഉണ്ടായത്' എന്ന തലക്കെട്ടിൽ യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തെ തെറിവിളിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചത്. മത വൈരാഗ്യവും ജനങ്ങളിൽ വ്യാപക പ്രതിഷേധവും സൃഷ്ടിക്കുന്ന ഇത്തരം വാർത്തകൾ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും സമൂഹ സമാധാനത്തിനും വെല്ലുവിളിയാണെന്നു കാട്ടി പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ സ്ഥാപകൻ ജയിംസ് വടക്കനും കാഞ്ചിയൻ സ്വദേശി ജോമോൻ ജോസും (WPC 10120/2020 & WPC 10332/2020) ആയി നൽകിയ 2 വ്യത്യസ്ത ഹർജികളിലാണ് കേന്ദ്രസർക്കാരിന്റെയും കേരളസർക്കാരിന്റെയും ഭാഗം കേട്ട ശേഷം ന്യൂസ് ഗിൽ ഡോട്ട് കോം ന്യൂസ് പോർട്ടലിനെ ബ്ലോക്ക് ചെയ്തത്. ഖുറാനിൽ വരെ പരമപരിശുദ്ധമായി പ്രതിപാദിക്കുന്ന വ്യക്തിത്വമാണ് കന്യകാമറിയത്തിന്റേതെന്നും ലോകത്തിലെ 70% ജനങ്ങൾക്കും ആരാധ്യയായ മറിയമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ജോൺസൺ മനയാനി ചൂണ്ടിക്കാട്ടി.

നിയന്ത്രണങ്ങളില്ലാതെയും മാധ്യമ മൂല്യങ്ങൾ പാലിക്കാതെയും ആരെയും തെറിവിളിക്കാനും അസഭ്യങ്ങൾ ചൊരിയാനും സമൂഹത്തിൽ താറടിച്ചുകാണിക്കാനും ഇത്തരം ന്യൂസ് പോർട്ടലുകൾ പണി ആരംഭിച്ചിട്ട് കുറെ നാളുകളായിരുന്നു. വാർത്താ മേഖലയിലായിരുന്നതിനാലാണ് പല സെലിബ്രിട്ടികൾ പോലും ഇത്തരം താറടിക്കൽ വാർത്തകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാതിരുന്നത്. ന്യൂസ് ഗിൽ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവായതോടെ സമൂഹ്യമാധ്യമങ്ങളിലൂടെയുള്ള നിയന്ത്രണമില്ലാത്ത തെറിവിളികൾ അത്തരം വാർത്താ പോർട്ടലുകളുടെ തന്നെ അവസാനമാകും.

ന്യൂസ്ഗിൽ പോർട്ടൽ മാത്രമല്ല സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന വാർത്താ പോർട്ടലുകളൊക്കെ ഐടി നിയമത്തിന്റെ പരിധിയിൽ വരുണമെന്നും ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിച്ചും നിയമനിർമ്മാണം നടത്തണമെന്നും ജിയംസ് വടക്കൻ ആവശ്യപ്പെട്ടു.

വാർത്താ പോർട്ടലുകളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കണം മോശമായ ഭാഷ ഉപയോഗിക്കരുത്, വാർത്തയുടെ വിശ്വാസ്യത ഉറപ്പാക്കണം, വാർത്തകളിൽ കൃത്രിമത പാടില്ല, വിമർശനം വിവാദാധിഷ്ടിതമാകണം, അതു വ്യക്തിഹത്യയായി മാറരുത് തുടങ്ങിയ കാര്യങ്ങളെപ്പറ്റി ജയിംസ് വടക്കൻ ആവശ്യപ്പെട്ടു.

പ്രിന്റ് മീഡിയയെക്കാൾ ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലുന്നത് ഓൺലൈൻ മാധ്യമങ്ങളായതിനാൽ ഇക്കാര്യത്തിൽ ഒരു നിരീക്ഷണം ആവശ്യമാണെന്നും പത്ര സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ എന്തു തെറിയും വിളിച്ചുപറയാനുള്ള വേദിയല്ലെന്നും ജയിംസ് വടക്കൻ ചൂണ്ടിക്കാണിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP