Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202307Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്ത് ഓൺലൈൻ സെക്‌സ് റാക്കറ്റ്; പോക്‌സോ കേസിലെ എട്ടാം പ്രതി പീരുമേട് അജീഷിന് അറസ്റ്റ് വാറണ്ട്; കേസിൽ രാഹുൽ പശുപാലനും രശ്മി നായരും അഞ്ചും ആറും പ്രതികൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്ത് ഓൺലൈൻ സെക്‌സ് റാക്കറ്റ്; പോക്‌സോ കേസിലെ എട്ടാം പ്രതി പീരുമേട് അജീഷിന് അറസ്റ്റ് വാറണ്ട്; കേസിൽ രാഹുൽ പശുപാലനും രശ്മി നായരും അഞ്ചും ആറും പ്രതികൾ

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ചൂഷണത്തിന് വിധേയമാക്കിയ ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ കോടതിയിൽ ഹാജരാകാത്ത എട്ടാം പ്രതി പീരുമേട് സ്വദേശി അജീഷിന് അറസ്റ്റ് വാറണ്ട്. ജൂൺ 15 നകം പ്രതിയെ അറസ്റ്റ് ചെയ്യാൻ തലസ്ഥാനത്തെ പോക്‌സോ കോടതി ജഡ്ജി എം..പി.ഷിബു ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടു.

ചുംബന സമര സംഘാടകരായ രാഹുൽ പശുപാലനും രശ്മി. ആർ. നായരും കേസിൽ അഞ്ചും ആറും പ്രതികളാണ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്താതാനായാണ് പ്രതികൾ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.

രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷൻസ് വിചാരണ കേസായതിനാൽ ക്രൈം ബ്രാഞ്ചു കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് കുറ്റം ചുമത്തുക.

കൊച്ചു സുന്ദരികൾ എന്ന പേരിൽ വെബ്‌സൈറ്റ് പ്രവർത്തിപ്പിച്ച് പെൺവാണിഭം നടത്തിയ സംഘാംഗങ്ങളായ കാസർഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവനുമായ അബ്ദുൾ ഖാദർ (31) , ഇയാളുടെ ഭാര്യ മുബീന (30) , പാലക്കാട് സ്വദേശി ആശിഖ് (34)പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ച ബംഗളൂരു സ്വദേശിയായ ബ്രോക്കർ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആർ.നായർ (27) , ഭർത്താവ് രാഹുൽ പി.എസ് എന്ന രാഹുൽ പശുപാലൻ (29) , കാസർഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21) , വിളപ്പിൽശാല സ്വദേശി സുൽഫിക്കർ (31) , താമരശ്ശേരി സ്വദേശി അച്ചായൻ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30) , എറണാകുളം സ്വദേശി ദിലീപ് ഖാൻ (31) , താമരശ്ശേരി സ്വദേശി ജോയ്ൽസ് ജോസഫ് (30) എന്നിവരാണ് ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിലെ ഒന്നു മുതൽ പതിമൂന്ന് വരെയുള്ള പ്രതികൾ.

ബാംഗ്‌ളൂരിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസക്കാലവും ജയിലിൽ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കർണ്ണാടക ഹൈക്കോടതിയും കേസുകളിൽ ജാമ്യം അനുവദിച്ചത്.

2015 ജനുവരി - നവംബർ മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം സൈബർ സെല്ലിന് ഓൺലൈൻ പെൺവാണിഭത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്. കുട്ടികളോട് ലൈംഗിക ആകർഷണവും ആസക്തിയുമുണ്ടാക്കുന്ന ഫേസ് ബുക്കിലെ പെഡോഫൈൽ പേജായ കൊച്ചു സുന്ദരികൾ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്‌മിൻ സൗദി അറേബ്യയിലായതിനാലും സൈബർ സെൽ പരാതിയിലെ തുടർ നടപടികൾ അവസാനിപ്പിച്ച് ഫയൽ ക്ലോസ് ചെയ്തു.

എന്നാൽ രണ്ടാമത് വീണ്ടും പരാതിയുയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ ക്രൈം 34 / 2015 നമ്പരായി സൈബർ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് ' ഓപ്പറേഷൻ ബിഗ്ഡാഡി ' എന്ന പേരിൽ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫെയ്‌സ് ബുക്ക് ഗ്രൂപ്പായ ' സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് ' എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാൾ പരാതിപ്പെട്ടത്. ഫെയ്‌സ് ബുക്കിൽ പെട്ടെന്ന് ആവിർഭവിച്ച് പൊന്തി വന്ന ' കൊച്ചു സുന്ദരികൾ ' എന്ന പേജ് സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി വന്നത്.

പുതുമുഖ നടിമാരെ തേടുന്ന റിക്രൂട്ട്‌മെന്റ് സൈറ്റായ 'ലൊക്കാന്റോ' യിൽ കേരളം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളിൽ ഉൾപ്പെടുത്തിയാണ് പ്രതികൾ പെൺവാണിഭത്തിന് കളമൊരുക്കിയത്. ' കൊച്ചു സുന്ദരികൾ ' എന്ന സൈറ്റുണ്ടാക്കി ആ പേജിൽ അക്‌ബർ വിവിധ മൊബൈൽ ഫോൺ നമ്പരുകൾ രേഖപ്പെടുത്തി ഒമ്പത് പരസ്യങ്ങൾ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മൂന്ന് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചു. ലൊക്കാന്റോ സൈറ്റിലുള്ള കേരള സംസ്ഥാനം അടിസ്ഥാനമായി പരസ്യങ്ങൾ ചെയ്യുന്ന വ്യക്തികളുമായി ചാറ്റിങ്ങ് തുടങ്ങി. അങ്ങനെ ക്രൈംബ്രാഞ്ചിന് അക്‌ബറുമായി ബന്ധപ്പെടാൻ സാധിച്ചു.

ഒമ്പത് പരസ്യങ്ങളിൽ കാണപ്പെട്ട വിവിധ നമ്പരുകളിൽ നിന്നും ഒരു നമ്പരിൽ ക്രൈം ബ്രാഞ്ച് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു. തങ്ങളുടെ മുതലാളികളായ രണ്ടു പേർ ഉത്തർപ്രദേശിൽ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്നും വിഴിഞ്ഞത്ത് ഭൂമിയിടപാടിനാണ് വരുന്നതെന്നും അറിയിച്ചു. തങ്ങൾക്ക് അഞ്ച് പെൺകുട്ടികളെ ആവശ്യമുണ്ടെന്നും അതിൽ ഒരു പെൺകുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഉടൻ അക്‌ബർ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിച്ചുള്ള രശ്മി നായരുടെ മേനി കാട്ടുന്ന ബിക്കിനിയിലുള്ള ചൂടേറിയ നഗ്‌ന രംഗങ്ങൾ അയക്കാൻ തുടങ്ങി. രശ്മിക്ക് എൺപതിനായിരം രൂപ അക്‌ബർ ആവശ്യപ്പെട്ടു. വിലപേശലിൽ അമ്പതിനായിരം - അറുപതിനായിരം രൂപയ്ക്ക് രശ്മിയുടെ ഇടപാട് ഉറപ്പിച്ചു.

കന്യകമാരായ മൈനർ പെൺകുട്ടികൾക്ക് ഒന്നര ലക്ഷം രൂപ വീതം അക്‌ബർ ആവശ്യപ്പെടുകയും ചെയ്തു. ഡ്യൂപ്പിനെക്കൊണ്ട് വന്ന് വയസ്സ് കുറച്ച് പറഞ്ഞാൽ തങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റുമെന്ന് ചേദിച്ചപ്പോൾ ആധാർ കാർഡ് സഹിതം മൈനർ പെൺകുട്ടികളെ എത്തിക്കാമെന്ന് അക്‌ബർ ഉറപ്പ് നൽകുകയായിരുന്നു. രാഹുലും രശ്മിയും കൂടുതൽ പെൺകുട്ടികളെ ഏർപ്പാടാക്കുമെന്നും അക്‌ബർ പറഞ്ഞു. മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചു.

കരാർ വ്യവസ്ഥ പ്രകാരം ബംഗളൂരു നിവാസിയായ ബ്രോക്കർ ലിനീഷ് മാത്യു 16 ഉം 17 ഉം വയസ്സുള്ള സഹോദരിമാരായ രണ്ടു മൈനർ പെൺകുട്ടികളുമായി ബംഗ്‌ളുരുവിൽ നിന്ന് വിമാന മാർഗ്ഗം കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടായ നെടുമ്പാശേരി വിമാനത്താവളത്തിൽ 2015 നവംബർ 18 ഉച്ചയ്ക്ക് 2.17 ന് പറന്നിറങ്ങി. നേരത്തേ തന്നെ എയർപോർട്ടിൽ നിലയുറപ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ലിനീഷിനെയും രണ്ടു പെൺകുട്ടികളെയും വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എയർപോർട്ടിന് സമീപമുള്ള ലോഡ്ജിൽ ലീനീഷിന് വേണ്ടി മുറിയെടുത്ത് കാത്തിരുന്ന അക്‌ബറിനെ വൈകിട്ട് 6 മണിയോടെ അറസ്റ്റ് ചെയ്തു. അതേ സമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കാറിൽ വന്ന മൂന്നു പേർ പൊലീസിനെക്കണ്ട മാത്രയിൽ കാറുമായി മുങ്ങി.

അക്‌ബറും ലിനീഷും രണ്ടു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും അതേ ഹോട്ടലിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കേ രാത്രി 11 മണിയോടെ അക്‌ബറിന്റെ മൊബൈൽ ഫോണിലേക്ക് രശ്മിയുടെ ഒരു എസ്.എം.എസ് എത്തി. ' എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും ഇന്ന് ജോലി ഇല്ലേ ' യെന്നും ചോദിച്ചായിരുന്നു രശ്മി സന്ദേശം അയച്ചത്. ക്രൈംബ്രാഞ്ച് നിർദ്ദേശ പ്രകാരം അക്‌ബർ രശ്മിയോട് ഹോട്ടലിൽ വരാനാവശ്യപ്പെട്ടു.

കുറച്ച് സമയത്തിനകം രശ്മിയും രാഹുലും അവരുടെ കുട്ടിയുമായി ഹോട്ടലിൽ എത്തി. തുടർന്ന് എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി ജയിലിലേക്ക് റിമാന്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോടതിയുത്തരവ് പ്രകാരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാർപ്പിച്ചു. ശിശുക്കളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP