Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുരുളിയിലെ സംഭാഷണങ്ങളിൽ അശ്ലീലമില്ല; കഥയോടും കഥാപാത്രങ്ങളോടും ചേർത്ത് വച്ച് വേണം സംഭാഷണങ്ങൾ വിലയിരുത്താൻ; കോടതി നിർദ്ദേശ പ്രകാരം സിനിമ കണ്ട പൊലീസ് സംഘത്തിന്റെ വിലയിരുത്തൽ

ചുരുളിയിലെ സംഭാഷണങ്ങളിൽ അശ്ലീലമില്ല; കഥയോടും കഥാപാത്രങ്ങളോടും ചേർത്ത് വച്ച് വേണം സംഭാഷണങ്ങൾ വിലയിരുത്താൻ; കോടതി നിർദ്ദേശ പ്രകാരം സിനിമ കണ്ട പൊലീസ് സംഘത്തിന്റെ വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഒടിടിയിൽ റീല്‌സ് ചെയ്ത ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി സിനിമയിലെ സംഭാഷണങ്ങൾ അശ്ലീലമെന്ന് പരാതി ഉയർന്നിരുന്നു. വിഷയം ഹൈക്കോടതിയിലും എത്തി. ചിത്രം കണ്ട് വിലയിരുത്താൻ കോടതി പൊലീസിനെ ചുമതലപ്പെടുത്തി. 'ചുരുളി'യിൽ അശ്ലീലമില്ലെന്നാണ് പൊലീസ് സംഘത്തിന്റെ നിഗമനം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചിത്രത്തിലെ സംഭാഷണങ്ങൾ കഥയോടും കഥാപാത്രങ്ങളോടും ചേർത്തുവച്ചു വേണം കാണാനെന്നാണ് പൊലീസ് സമിതിയുടെ വിലയിരുത്തൽ. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുണ്ടാവുക. എങ്കിലും നിയമവശങ്ങളിൽ കുറച്ചുകൂടി വ്യക്തത വേണ്ടതുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ചുരുളിയിൽ നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കാൻ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയെ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

സിനിമ സ്ട്രീം ചെയ്യുന്നതിൽ ക്രിമിനൽ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ചുരുളിയിലെ സംഭാഷണങ്ങൾ അസഭ്യമാണെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. ഇങ്ങനെയൊക്കെ പരാതി ഉയർന്നാൽ ഒരാൾക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വാസവദത്ത എഴുതിയതിന്റെ പേരിൽ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാർക്കും കവികൾക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സിനിമ ചലച്ചിത്രകാരന്റെ സൃഷ്ടിയാണ്. കലാകാരന്റെ സ്വാതന്ത്ര്യമെന്നാൽ സങ്കൽപ്പിക്കാനും സൃഷ്ടിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ചുരുളി ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രദർശിപ്പിക്കുന്നത്. ആവശ്യമുള്ളവർക്ക് പണം കൊടുത്തു കാണാം. ഒരാളും അതു കാണാൻ നിർബന്ധിക്കുന്നില്ല. നിർബന്ധപൂർവം ഒരാളെ കാണിയാക്കി മാറ്റുന്ന ഒന്നല്ല ഒടിടി പ്ലാറ്റ്ഫോമുകൾ കോടതി പറഞ്ഞു.

സിനിമയിൽ വള്ളുവനാടൻ ഭാഷ മാത്രമേ പറ്റൂ എന്നൊന്നും നിർദ്ദേശിക്കാൻ കോടതിക്കാവില്ല. കണ്ണൂർ ഭാഷ വേണം, തിരുവനന്തപുരം ഭാഷ വേണം എന്നൊന്നും പറയാനാവില്ല. സിനിമയുടെ പ്രദർശനം നിലവിലുള്ള ഏതെങ്കിലും നിയമത്തെ ലംഘിക്കുന്നുണ്ടോയെന്നേ കോടതിക്കു പരിശോധിക്കാനാവൂ. അതു പരിശോധിക്കുമ്പോൾ തന്നെ കലാകാരന്റെ സ്വാതന്ത്ര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP