Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ നടപടികൾ കടുപ്പിച്ച് കോടതി; ഉണ്ണി മുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം ഓഗസ്റ്റ് അഞ്ചിന് കോടതിയിൽ; കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ നേരിട്ട് ഹാജരാകാനും യുവ നടന് കോടതിയുടെ നോട്ടീസ്; കുറ്റം തെളിഞ്ഞാൽ മലയാളത്തിന്റെ മസിലളിയനെ കാത്തിരിക്കുന്നത് ഏഴ് വർഷം ജയിൽ ശിക്ഷ

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ നടപടികൾ കടുപ്പിച്ച് കോടതി; ഉണ്ണി മുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം ഓഗസ്റ്റ് അഞ്ചിന് കോടതിയിൽ; കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ നേരിട്ട് ഹാജരാകാനും യുവ നടന് കോടതിയുടെ നോട്ടീസ്; കുറ്റം തെളിഞ്ഞാൽ മലയാളത്തിന്റെ മസിലളിയനെ കാത്തിരിക്കുന്നത് ഏഴ് വർഷം ജയിൽ ശിക്ഷ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:സ്ത്രീത്വത്തെ അപമാനിച്ചതായി കാണിച്ച് നടൻ ഉണ്ണിമുന്ദനെതിരെ തിരക്കഥാകൃത്തായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്നുവരുന്ന കേസ്സിൽ നടപടികൾ കടുപ്പിച്ച് കോടതി. അടുത്തമാസം 5-ന് കുറ്റപത്രം വായിക്കുമെന്നും ഇതുകേൾക്കാൻ ഉണ്ണിമുകുന്ദനോട് നേരിൽ ഹാജരാവണമെന്ന് എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി - 9 നിർദ്ദേശിച്ചിരിക്കുകയാണെന്നും വാദിഭാഗം അഭിഭാഷകൻ ശ്രീകുമാർ സി എൻ അറിയിച്ചു.കേസ്സിൽ ഇരയ്ക്ക് നീതി ലഭിക്കുന്ന സാഹചര്യമാണ് നിലവിൽ സംജാതമായിട്ടുള്ളതെന്നും കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 7 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ മറുനാടനോട് വ്യക്തമാക്കി.

2017 അവസാനത്തോടെ വിദേശത്ത് ജോലി നോക്കിവന്നിരുന്ന യുവതി കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് നടനെതിരെ കേസ്സ് നടപടികൾ നടന്നുവരുന്നത്.ഉണ്ണിമുകുന്ദനെ ഉപനായകനാക്കി തയ്യാറാക്കിയ തിരക്കഥവായിച്ച് കേൾപ്പിക്കുന്നതിനായി നടൻ സമ്മതിച്ചതിച്ചതനുസരിച്ച് ഇയാളുടെ കൊച്ചിയിലെ താമസ സ്ഥലത്ത് എത്തിയെന്നും മുറിയിലെത്തിയപ്പോൾ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇയാൾ നീക്കം ഉപേക്ഷിക്കുകയായിരുന്നെന്നും മറ്റുമാണ് യുവതിയുടെ പരാതിയെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും തെളിവുകളും ഇതികം തന്നെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു.

സിനിമ മോഹം മൂത്താണ് യുവതി തിരക്കഥ എഴുത്തിലേയ്ക്ക് തിരിഞ്ഞതെന്നും നിവിൻപോളി നായകനും ഉണ്ണിമുകുന്ദൻ ഉപനായകനുമായിട്ടാണ് ഇവർ തിരക്കഥ ഒരുക്കിയിരുന്നതെന്നും വിദേശ മലയാളി ചിത്രത്തിന് പണം മുടക്കാൻ തയ്യാറായി വന്നതോടെയാണ് തന്റെ സിനിമ മോഹം പൂർത്തീകരിക്കാൻ ഇവർ ശക്തമായി രംഗത്തിറങ്ങിയതെന്നുമാണ് കുടംബവൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം.വിദേശത്ത് കമ്പിനിയിൽ എച്ച് ആർ മാനേജരായി പ്രവർത്തിച്ചുവരുന്ന യുവതിയുടെ കുടംബം സാമ്പത്തീകമായും കുടംബപരമായും ഭേതപ്പെട്ട നിലയിലാണ്.കേസ്സിൽ ഉണ്ണിമുകുന്ദൻ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.

കോട്ടയം സ്വദേശിനിയായ യുവതിയും അഭിഭാഷകനും ചേർന്ന് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി തന്നിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി ആരോപിച്ച് ഉണ്ണിമുന്ദൻ പൊലീസിൽ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.മകളുടെ ചിത്രം ഉൾപ്പെടെ അപകീർത്തികരമായ വാർത്ത ഓൺലൈൻ പോർട്ടൽ വഴി പുറത്ത് വിട്ടതായികാണിച്ച് പരാതിക്കാരിയായ യുവതിയുടെ പിതാവ് തൃക്കൊടിത്താനം പൊലീസിൽ നടനെതിരെ നൽകിയ മറ്റൊരു പരാതിയിലും അന്വേഷണം നടന്നുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP