Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിം പെൺകുട്ടിക്കു പതിനഞ്ചുവയസിൽ വിവാഹിതയാകാം; മാതാപിതാക്കളുടെ അനുമതിപോലും വേണ്ടെന്നു ഗുജറാത്ത് ഹൈക്കോടതി

മുസ്ലിം പെൺകുട്ടിക്കു പതിനഞ്ചുവയസിൽ വിവാഹിതയാകാം; മാതാപിതാക്കളുടെ അനുമതിപോലും വേണ്ടെന്നു ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: 15 വയസ്സ് പൂർത്തിയാകുകയോ ഋതുമതിയാകുകയോ ചെയ്താൽ മുസ്ലിം പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഗുജറാത്ത് ഹൈക്കോടതി. മാതാപിതാക്കളുടെ സമ്മതമില്ലാതെ തന്നെ മുസ്ലിം പെൺകുട്ടിക്കു വിവാഹിതയാകാമെന്നും കോടതി വിധിച്ചു.

സ്വന്തം സമുദായത്തിൽപെട്ട പതിനേഴുകാരിയെ വിവാഹം കഴിച്ച മുസ്ലിം യുവാവിനെതിരായ കേസ് പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ബാലവിവാഹനിരോധ നിയമപ്രകാരമുള്ള നടപടികളാണ് യുവാവിനെതിരെ ചുമത്തിയിരുന്നത്. ഇതു റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം പ്രസ്താവിച്ചത്.

മുസ്ലിം വ്യക്തിനിയമത്തെ അടിസ്ഥാനമാക്കിയാണ് കഴിഞ്ഞദിവസം ജസ്റ്റിസ് ജെ ബി പർദിവാല വിധി പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, പെൺകുട്ടി ഋതുമതിയാകുമ്പോഴോ 15 വയസ്സ് പൂർത്തിയാകുമ്പോഴോ (ഏതാണോ ആദ്യം) മാതാപിതാക്കളുടെ സമ്മതമില്ലാതെതന്നെ വിവാഹിതയാകാം.

സൂറത്ത് സ്വദേശിയായ യൂസഫ് ലോഖത്ത് എന്ന യുവാവാണ് തനിക്കെതിരെ ബാലവിവാഹനിരോധ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം ചുമത്തിയ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോഖത്ത് പതിനേഴുകാരിയെ വിവാഹം ചെയ്തത്.

തുടർന്ന്, പെൺകുട്ടിയുടെ പിതാവ് സൂറത്തിലെ പെൺകുട്ടികൾക്കായുള്ള ചിൽഡ്രൻസ് ഹോമിന്റെ സൂപ്രണ്ടിന് നൽകിയ പരാതിയെ തുടർന്നാണ് യുവാവിനും മറ്റു മൂന്നു പേർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്. യുവാവും പെൺകുട്ടിയും കോടതിയിലെത്തി തങ്ങൾ സന്തുഷ്ടരാണെന്ന് അറിയിച്ചിരുന്നു. അതിനാൽ ഇനി ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP