Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഒരു വയസ്സുള്ള കുഞ്ഞിന് വിഷം കൊടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്ക് കുഞ്ഞിനെ കൊന്ന കേസിൽ ജീവപര്യന്തം; ഭരണിക്കാവ് സ്വദേശിനിയെ ശിക്ഷ തേടി എത്തിയത് എട്ട് വർഷങ്ങൾക്ക് മുമ്പ് സ്വയം ജീവൻ എടുക്കാൻ തീരുമാനിച്ച കേസിൽ; ടെലഫോൺ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കം വിവാഹമോചനത്തിൽ കലാശിച്ചതിന്റെ ബാക്കി പത്രം ഇങ്ങനെ

ഒരു വയസ്സുള്ള കുഞ്ഞിന് വിഷം കൊടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്ക് കുഞ്ഞിനെ കൊന്ന കേസിൽ ജീവപര്യന്തം; ഭരണിക്കാവ് സ്വദേശിനിയെ ശിക്ഷ തേടി എത്തിയത് എട്ട് വർഷങ്ങൾക്ക് മുമ്പ് സ്വയം ജീവൻ എടുക്കാൻ തീരുമാനിച്ച കേസിൽ; ടെലഫോൺ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കം വിവാഹമോചനത്തിൽ കലാശിച്ചതിന്റെ ബാക്കി പത്രം ഇങ്ങനെ

സ്വന്തം ലേഖകൻ

ആലപ്പുഴ: ഒരു വയസ്സുകാരൻ വിഷം ഉള്ളിൽച്ചെന്നുമരിച്ച സംഭവത്തിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. അൻപതിനായിരം രൂപ പിഴയും അടക്കണം. ഒരു വയസ്സുള്ള കുഞ്ഞിന് വിഷം കൊടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കാണ് കോടതി ജീവപര്യന്തം വിധിച്ചത്. ഭരണിക്കാവ് ഇളപ്രാവിൽ വീട്ടിൽ ദീപാ പ്രകാശി(32)നെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി ടി.കെ.രമേഷ്‌കുമാർ ശിക്ഷിച്ചത്.

എട്ട് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് കോടതി ദീപയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുഞ്ഞിന് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള ദീപയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. മകന് വിഷം നൽകിയശേഷം ദീപയും വിഷം കഴിച്ചിരുന്നു. എന്നാൽ, മകൻ മരിക്കുകയും ദീപ രക്ഷപ്പെടുകയും ചെയ്തു. 2011 ജനുവരി 19-നാണ് സംഭവം.

ഭർത്താവ് കുളനട സ്വദേശി പ്രകാശ്കുമാറുമായി പിണങ്ങി ഇവർ സ്വന്തം വീട്ടിൽ പോയിരുന്നു. ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോഴാണ് മകന് വിഷം നൽകിയശേഷം ആത്മഹത്യചെയ്യാൻ ദീപ ശ്രമിച്ചത്. ചികിത്സലഭിച്ച ദീപ രക്ഷപ്പെട്ടപ്പോൾ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. എട്ട് വർഷങ്ങൾക്കിപ്പുറം കോടതി ദീപയ്ക്ക് ജീവപര്യന്തവും പിഴയും ശിക്ഷയായി വിധിക്കുകയും ചെയ്തു.

വീട്ടിലെ ടെലിഫോൺ ബില്ലിനെച്ചൊല്ലി പ്രകാശ്കുമാറുമായി ഉണ്ടായ വഴക്കാണ് ഇരുവരും തമ്മിൽ വേർപിരിയാനിടയായത്. ദീപയുടെ വീട്ടുകാരെത്തി ദീപയെയും കുഞ്ഞിനെയും ഭരണിക്കാവിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുഞ്ഞ് തിരുവല്ലയിലെ ആശുപത്രിയിലാണെന്ന വിവരമാണ് ഭർത്താവ് അറിയുന്നത്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് അറിഞ്ഞപ്പോൾ ഭർത്താവ് പരാതി നൽകി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.വിധു ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP