Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി വരാന്തയിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരിയെ കയ്യേറ്റം ചെയ്ത് പോക്‌സോ കേസിലെ പ്രതിയുടെ അമ്മ; നെയിംബോർഡിലും കയ്യിലും പിടിച്ച് വലിക്കലും കയർക്കലും; ചോദ്യംചെയ്ത ജഡ്ജിയോടും ഉച്ചത്തിൽ സംസാരം; കേസെടുത്ത് അന്വേഷണം നടത്താൻ മഞ്ചേരി കോടതി നിർദ്ദേശം

കോടതി വരാന്തയിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരിയെ കയ്യേറ്റം ചെയ്ത് പോക്‌സോ കേസിലെ പ്രതിയുടെ അമ്മ; നെയിംബോർഡിലും കയ്യിലും പിടിച്ച് വലിക്കലും കയർക്കലും; ചോദ്യംചെയ്ത ജഡ്ജിയോടും ഉച്ചത്തിൽ സംസാരം; കേസെടുത്ത് അന്വേഷണം നടത്താൻ മഞ്ചേരി കോടതി നിർദ്ദേശം

ജംഷാദ് മലപ്പുറം

മലപ്പുറം: കോടതി വരാന്തയിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരിയെ പോക്‌സോ കേസിലെ പ്രതിയുടെ മാതാവ് കയ്യേറ്റം ചെയ്തു. 14 കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മാതാവ്പൊലീസുകാരിയുടെ നെയിംബോർഡിലും കയ്യിലും പിടിച്ച് വലിക്കുകയും കയർത്തു സംസാരിക്കുകയും ചെയ്തു. ചോദ്യംചെയ്ത ജഡ്ജിയോടും ഉച്ചത്തിൽ സംസാരിച്ചുഇന്നാണ് സംഭവം. മഞ്ചേരി കോടതി വരാന്തയിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസ് ഓഫീസറെ പോക്‌സോ കേസിലെ പ്രതിയുടെ മാതാവ് കയ്യേറ്റം ചെയ്തുവെന്നാണ് കേസ്.

സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസർ നൽകിയ പരാതിയിൽ കേസ്സെടുത്ത് അന്വേഷണം നടത്താൻ ജഡ്ജി എ വി നാരായണൻ മഞ്ചേരി പൊലീസിന് നിർദ്ദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് പതിനൊന്നര മണിയോടെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി വരാന്തയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ വിചാരണക്കെത്തിയതായിരുന്നു അങ്ങാടിപ്പുറം എടത്ത് പറമ്പത്ത് ഗോകുൽ നിവാസിൽ വിഷ്ണു. 14 കാരിയെ നിരന്തരം ശല്യം ചെയ്തുവെന്ന കേസിലെ പ്രതിയാണ് ഇയാൾ. ശല്യം സഹിക്കവയ്യാതെ പെൺകുട്ടിയുടെ അച്ഛൻ വിഷ്ണുവിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇരു കൂട്ടരുടെയും ബന്ധുക്കൾ ചേർന്ന് പ്രശ്‌നം ചർച്ച ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ 2017 ജനുവരി അഞ്ചിന് ബൈക്കിലെത്തിയ വിഷ്ണു റോഡിൽ വെച്ച് കുട്ടിയുടെ കൈക്ക് പിടിക്കുകയും മാനഭംഗത്തിന് ശ്രമിക്കുകയും ചെയ്തതോടെയാണ് കേസ് കോടതിയിലെത്തിയത്

കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ വാതിലിനരികിൽ കൂട്ടം കൂടി നിന്ന ആളുകളോട് മാറി നിൽക്കാൻ പറഞ്ഞതായിരുന്നു പൊലീസ് ഓഫീസർ. ഇതിൽ പ്രകോപിതനായ വിഷ്ണു ഉദ്യോഗസ്ഥയോട് കയർക്കുകയായിരുന്നുവെന്ന് പറയുന്നു.

രംഗം വഷളാകാതിരിക്കാൻ പിന്തിരിഞ്ഞ ഉദ്യോഗസ്ഥയെ പിന്തുടർന്നെത്തിയ പ്രതിയുടെ മാതാവ് ജീവ ഉച്ചത്തിൽ കയർക്കുകയും യൂണിഫോമിലെ നെയിംബോർഡിലും കയ്യിലും പിടിച്ച് വലിക്കുകയുമായിരുന്നുവെന്നാണ് പരാതി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ ജഡ്ജിക്ക് പരാതി നൽകി. ഇതിനിടെ ജീവ കോടതി ഹാളിൽ കയറി ജഡ്ജിയോടും കയർത്തു. ഉച്ചത്തിൽ സംസാരിക്കുന്നതെന്തിനെന്ന് ചോദിച്ച ജഡ്ജിയോട് തന്റെ പിതാവും ഉച്ചത്തിൽ സംസാരിക്കന്ന ആളാണെന്നും ഇത് തെറ്റെങ്കിൽ പിതാവിനെതിരെ നടപടിയെടുത്തോളൂ എന്നായിരുന്നു ജീവയുടെ മറുപടി. ജീവയുടെ ധിക്കാര പൂർണ്ണമായ മറുപടി കേട്ട കോടതി അവരോട് പറത്തുപോകാനും മഞ്ചേരി പൊലീസിനോട് സംഭവത്തിൽ കേസ്സെടുക്കാനും ആവശ്യപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP