Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

പന്ത്രണ്ട് വയസുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചത് മാതാപിതാക്കളുടെ ഒത്താശയോടെ; കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്തത് മുപ്പതിലധികം ആളുകൾക്കെതിരെ; അമ്മയേയും അറസ്റ്റ് ചെയ്തത് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ

പന്ത്രണ്ട് വയസുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചത് മാതാപിതാക്കളുടെ ഒത്താശയോടെ; കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്തത് മുപ്പതിലധികം ആളുകൾക്കെതിരെ; അമ്മയേയും അറസ്റ്റ് ചെയ്തത് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: 12 വയസുകാരിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചത് മാതാപിതാക്കളുടെ ഒത്താശയോടെ. കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്തത് 30തിൽകൂടുതർപേർക്കെതിരെ. മാതാവിനെയും അറസ്റ്റ് ചെയ്തു. ബാലികയെ രണ്ടുവർഷത്തോളം മാതാപിതാക്കളുടെ ഒത്താശയോടെ വീട്ടിൽ വച്ച് പീഡിപ്പിച്ച കേസിൽ മാതാവിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്.

Stories you may Like

മുപ്പതിലധികം പേർക്കെതിരെയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നത്. കുട്ടിയുടെ പിതാവിന് പുറമെ ചേളാരി ചെനക്കലങ്ങാടിയിലെ കരുമ്പിൽ വീട്ടിൽ ഷൈജു (38), മേലേ ചേളാരി കുടൽകുഴിമാട് വീട്ടിൽ അഷ്റഫ് (36) ,കൊല്ലം പുനലൂർ പൂവണ്ണുമൂട് പാറപ്പിള്ള രാഹുൽ ( 20 ) എന്നിവരെ നേരത്തെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കോടതിയിൽ റിമാൻഡിലാണ്.

അതേ സമയം 13കാരിയെ പീഡിപ്പിച്ച 49കാരനായ സ്വന്തം പിതാവിനും കഴിഞ്ഞ ദിവസം മഞ്ചേരി കോടതി ജാമ്യം നിഷേധിച്ചിരുന്നു. അഞ്ചു വർഷങ്ങളായി കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം വീട്ടിൽ വെച്ചും തുടർന്ന് വിവിധ ഇടങ്ങളിലെ വാടക വീടുകളിൽ വെച്ചും പീഡിപ്പിച്ചതായാണ് കുട്ടിയുടെ മൊഴി. പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന 49കാരന്റെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2014 ജൂൺ രണ്ടു മുതൽ 2019 ജൂലൈ 26 വരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം അലനല്ലൂർ വഴങ്ങല്ലയിലെ വീട്ടിൽ വെച്ചും തുടർന്ന് ചെറുള്ളി, വെങ്കുളം, കല്ലടിക്കോട് എന്നിവിടങ്ങളിലെ വാടക വീടുകളിൽ വെച്ചും പീഡനത്തിന് വിധേയയായതായി ബാലിക മൊഴി നൽകിയിട്ടുണ്ട്. മലപ്പുറം ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേങ്ങര പൊലീസ് കേസ്സെടുത്തത്. 2019 സെപ്തബർ 27നാണ് പ്രതി അറസ്റ്റിലായത്. പീഡിതയായ ബാലികയെ മഞ്ചേരി നിർഭയ വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലേക്ക് മാറ്റുകയായിരുന്നു.

സമാനമായ മറ്റൊരുകേസുംമലപ്പുറത്ത് റിപ്പോർട്ട് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ മാതാവ് കാമുകന് കാഴ്ച വെച്ചത് പണത്തിനുവേണ്ടിയാണ്.. ഇതിന് പുറമെ കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും ചേർന്നു പീഡിപ്പിച്ചതായി മറ്റൊരു കേസുമുണ്ടായി.. പ്രായപൂർത്തിയാകാത്ത പെൺമക്കളെ കാമുകന് കാഴ്ചവെച്ച് പണം വാങ്ങിയെന്ന കേസിൽ തിരൂർ ഡിവൈഎസ്‌പി ഓഫീസിൽ കീഴടങ്ങിയ 34കാരിയെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്എനു. പരപ്പനങ്ങാടി പുത്തരിക്കൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് റിമാന്റിലായത്.

പട്ടിക വർഗ്ഗത്തിലെ കുറിച്യ വിഭാഗത്തിൽപ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പരാതിക്കാർ. പരാതിയെ തുടർന്ന് കുട്ടികളെ മലപ്പുറം സ്നേഹിത ഷോർട്ട് ഹോമിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂർ വളപട്ടണത്തിലെ വാടക ക്വാർട്ടേഴ്സിൽ വെച്ചും മാതാവിന്റെ കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ പണത്തിനായി കാഴ്ച വെച്ചതായും പരാതിയുണ്ട്. കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി മറ്റൊരു കേസും പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കീഴടങ്ങിയ യുവതിയെ തിരൂർ ഡി വൈ എസ് പി കെ സുരേഷ്ബാബു അറസ്റ്റ് ചെയ്ത് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP