Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്

രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലും യുപിയിലും നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയിൽ ഉന്നയിക്കാൻ സിപിഎം. നേരത്തെ തന്നെ നിലനിൽക്കുന്ന വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീം കോടതിയുടെ 21ാമത്തെ വിഷയമായി പരിഗണിക്കുന്നുണ്ട്. അതു പരിഗണിക്കുമ്പോഴാണ് മോദിയുടെ പ്രസംഗം സുപ്രീം കോടതിയുടെ പരിഗണനയിൽ കൊണ്ടുവരിക. സി പി എമ്മിന്റെ മുതിർന്ന നേതാവ് വൃന്ദ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയിൽ ഉന്നയിക്കും.

വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി പരാമർശിച്ചിട്ടുണ്ടെങ്കിലും ഒരോ വ്യക്തിയും നടത്തുന്ന പ്രസംഗം എടുത്തു പരിഗണിക്കാൻ പരിമിതിയുണ്ടെന്നും അറിയിച്ചിരുന്നു. അതത് സംസ്ഥാനങ്ങളിൽ ഉയരുന്ന വിദ്വേഷ പ്രസംഗങ്ങൾ അവിടെത്തന്നെ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.

രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി, കോൺഗ്രസ് വന്നാൽ 'കൂടുതൽ കുട്ടികളുള്ളവർക്ക്' സ്വത്തു വീതിച്ചു നൽകുമെന്ന് പറഞ്ഞതു വിവാദമായതിനു പിന്നാലെ ഇന്നലെ ഉത്തർപ്രദേശിലെ അലിഗഡിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ 'സ്ത്രീകളുടെ താലിമാല പോലും പൊട്ടിച്ച് മറ്റുള്ളവർക്ക് വീതിച്ചു നൽകും' എന്നും പറഞ്ഞു.

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. എന്നാൽ ഇതേക്കുറിച്ചു 'പ്രതികരണമില്ലെ'ന്ന് കമ്മിഷൻ വക്താവ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ വൃന്ദാ കാരാട്ട് പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാൻ തയാറാകാതെ വന്നതോടെയാണ് കേസ് സുപ്രീം കോടതിയിൽ ഉന്നയിക്കുന്നത്.

ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിൽ രാജ്യത്തെ വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഹർജികളിൽ ഒന്ന് വൃന്ദ കാരാട്ടിന്റേതാണ്. വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസിൽ വൃന്ദ കക്ഷിയുമാണ്. ഈ ഹർജി ഉൾപ്പെടെയുള്ള കേസുകളാണ് ചൊവ്വാഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി വരുന്നത്.

സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പൊലീസ് സ്റ്റേഷനിൽനിന്നുണ്ടായതെന്നും വൃന്ദയുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാണിക്കും. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രധാനമന്ത്രിക്കെതിരേ കോടതി തന്നെ നേരിട്ട് നടപടി സ്വീകരിക്കണമെന്നും വൃന്ദയുടെ അഭിഭാഷകർ ആവശ്യപ്പെടുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP