Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഭിനയ മോഹവുമായി എത്തിയ സുന്ദരികളെ ആനയിച്ച് കൊണ്ടുപോയത് കിടപ്പറയിലേക്ക്; വഴങ്ങാത്തവരോട് കെഞ്ചിയും കടന്നു പിടിച്ചും കാമദാഹം തീർത്തവന് 67-ാം വയസ്സിൽ കാലം കാത്തുവെച്ചത് 23 വർഷത്തെ കഠിനതടവ്; ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു തന്റെ ലൈംഗിക വേഴ്ചകൾ എല്ലാം എന്ന ഹോളിവുഡ് നിർമ്മാതാവ് ഹാർവി ഹാർവി വെയ്ൻസ്റ്റെയിന്റെ വാദങ്ങളും വിലപ്പോയില്ല

അഭിനയ മോഹവുമായി എത്തിയ സുന്ദരികളെ ആനയിച്ച് കൊണ്ടുപോയത് കിടപ്പറയിലേക്ക്; വഴങ്ങാത്തവരോട് കെഞ്ചിയും കടന്നു പിടിച്ചും കാമദാഹം തീർത്തവന് 67-ാം വയസ്സിൽ കാലം കാത്തുവെച്ചത് 23 വർഷത്തെ കഠിനതടവ്; ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു തന്റെ ലൈംഗിക വേഴ്ചകൾ എല്ലാം എന്ന ഹോളിവുഡ് നിർമ്മാതാവ് ഹാർവി ഹാർവി വെയ്ൻസ്റ്റെയിന്റെ വാദങ്ങളും വിലപ്പോയില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: മീ ടൂ വെളിപ്പെടുത്തലുകളിലൂടെ ലൈംഗിക ആരോപണങ്ങൾ നേരിട്ട ഹാർവി വെയ്ൻസ്റ്റെന് 23 വർഷം കഠിന തടവ്. ലൈംഗിക പീഡന കേസിലാണ് മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകനും ഹോളിവുഡ് സിനിമ നിർമ്മാതാവുമായ ഹാർവി വെയ്ൻസ്റ്റെനിനെ 23 വർഷം കഠിനതടവിന് വിധിച്ചത്.

കഴിഞ്ഞ രണ്ടുവർഷമായി മുഴങ്ങിക്കേൾക്കുന്ന മീ ടൂ ആരോപണങ്ങളിൽ പ്രധാനമായും ചർച്ചയായ പേരായിരുന്നു 67കാരനായ വെയ്ൻസ്റ്റെയ്ന്റേത്. നടിമാരായ ലൂസിയ ഇവാൻസ്, സൽമ ഹയെക്ക് എന്നവരടക്കം 12-ൽ അധികം സ്ത്രീകളാണ് വെയ്ൻസ്റ്റെൻ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് വന്നത്.

എന്നാൽ, ഉഭയകക്ഷി സമ്മതമില്ലാതെ താൻ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് വെയ്ൻസ്റ്റെൻ വെളിപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ജെയിംസ് എ ബർകിന്റെ നേതൃത്വത്തിലാണ് മാൻഹാട്ടൻ സുപ്രീംകോടതിയിൽ വിധി പ്രഖ്യാപനം നടന്നത്.

മീ ടൂ മൂവ്‌മെന്റിനെ തുടർന്നാണ് വെയ്ൻസ്റ്റെനിനെതിരായ ആരോപണം ഉടലെടുത്തത്. ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്താനുള്ള ക്യാംപയിനാണ് മീ ടൂ മൂവ്‌മെന്റ്. മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വെയ്ൻസ്റ്റെന് തടവുശിക്ഷ ലഭിച്ചതിനെ വിവിധ വനിതാവകാശ സംഘടനകൾ സ്വാഗതം ചെയ്തു.

'HARVEY WEINSTEIN PAID OFF SEXUAL HARASSMENT ACCUSERS FOR DECADES' . എന്ന തലക്കെട്ടിൽ 2017 ഒക്ടോബർ അഞ്ചിന് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധികരിച്ച ലേഖനമാണ് ഹോളിവുഡിനെ വിറപ്പിച്ച ബോംബിട്ടത്. അന്നുവരെ സിനിമാലോകം അടക്കിവാണ ശതകോടിശ്വരനായ നിർമ്മാതാവിന്റെ പൊയ്മുഖം അഴിഞ്ഞു വീണു. ആഷ്ലി ജഡും റോസ് മഗ്വാനുമാണ് ലേഖനത്തിലൂടെ ആഞ്ഞടിച്ചത്. പിന്നീടങ്ങോട്ട് ഹാർവിക്കെതിരായ വെളിപ്പെടുത്തലുകളുടെ പെരുമഴയായിരുന്നു. മൂടിവയ്ക്കപ്പെട്ട ദുരനുഭവങ്ങൾ ഹോളിവുഡ് ഒന്നടങ്കം തുറന്നുപറഞ്ഞു.

അഭിനയ മോഹവുമായി ഹോളിവുഡിലെത്തിയ എറിക റോസൻബൗ, ഹാർവിക്കെതിരായ വെളിപ്പെടുത്തലുകളുമായി പിന്നീട് രംഗത്തുവന്നത്. താൻ അകപ്പെട്ട കെണിയെക്കുറിച്ച് മാധ്യമപ്രവർത്തകയോട് അവർ മനസു തുറന്നു. സൂപ്പർ താരങ്ങളായ ആഞ്ചലിന ജോളിയും ഗ്വനത്ത് പാൾട്രോയും ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ഹോളിവുഡ് ശരിക്കും ഞെട്ടിയത്.

1990 ജെയിൻ ഓസ്റ്റിൻ ചിത്രമായ എമ്മയിൽ അഭിനയിക്കുമ്പോഴാണ് ചിത്രത്തിന്റെ നിർമ്മാതാവു കൂടിയായ ഹാർവി വൈൻസ്റ്റിനിൽ നിന്ന് ഗ്വെനെത്തിന് മോശം അനുഭവമുണ്ടായത്. ഹാർവി അങ്കിൾ എന്ന് താൻ വിളിച്ചിരുന്ന വൈൻസ്റ്റിൻ ഹോട്ടൽ റൂമിൽ തന്നെ കടന്നു പിടിക്കുകയും കിടപ്പറയിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന് താരം ന്യൂയോർക് ടൈംസിനോട് വെളിപ്പെടുത്തി.

പ്ലെയിങ് ബൈ ഹാർട്ടിൽ അഭിനയിക്കുമ്പോഴാണ് കിടപ്പറ മോഹവുമായി നിർമ്മാതാവ് ആഞ്ചലീന ജോളിയെ സമീപിച്ചത്. തുടർന്നങ്ങോട്ട് വെളിപ്പെടുത്തലുകളുടെ പെരുമഴയായിരുന്നു. വിവാദം കത്തിപടർന്ന് അഞ്ചു ദിവസത്തിനുള്ളിൽ ഹോളിവുഡിലെ പ്രബലരായ 13 വനിതകൾ ഹാർവിയിൽ നിന്ന് നേരിട്ട കേട്ടാൽ അറയ്ക്കുന്ന അനുഭവങ്ങളുടെ കെട്ടഴിച്ചു. ഇത് ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധികരിച്ചുവന്നു. ഇതിൽ 17ാം വയസിൽ വൈൻസ്റ്റിനിൽ നിന്ന് മോശം അനുഭവം നേരിട്ട ആക്ഷൻ താരം ബെക്കിൻസെയിൽ മുതൽ നടി കാതറിൻ കെൻഡർവരെ ഉൾപ്പെടുന്നു

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും വൈന്റ്റിനിന്റെ കാമക്കണ്ണുകൾക്ക് ഇരയായി. മറ്റുള്ളവരുടെയല്ലാം സമ്മതത്തോടെയാണ് താൻ ബന്ധപ്പെട്ടതെന്ന് വൈൻസ്റ്റിൻ വാദിച്ചു .എന്നാൽ ഇറ്റാലിയൻ മോഡൽ അംബ്ര ബാറ്റിലാനയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന വൈൻസ്റ്റിന്റെ ഓഡിയോ പുറത്തുവന്നതോടെ ഈ വാദങ്ങളും പൊളിഞ്ഞു. അഭിനയ മോഹവുമായി എത്തുന്ന പെൺകുട്ടികളുടെ സ്വപ്നങ്ങളെ മുതലെടുക്കുകയാണ് ഹാർവി വൈൻസ്റ്റിൻ ചെയ്തിരുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് പലരുടെയും വായടപ്പിച്ചു. ദയയില്ലാത്ത വേട്ടക്കാരനെന്നാണ് ഹാർവിയെ ഹോളിവുഡ് വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP