Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരടിലെ ഫ്ളാറ്റ് പൊളിക്കാൻ ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല; ഹരജി നൽകിയ അഭിഭാഷകയോട് കോടതിക്ക് പുറത്തുപോകാൻ ജസ്റ്റിസ് അരുൺ മിശ്ര; കോടതി ഉത്തരവ് അന്തിമമാണ്, കേസുമായി ബന്ധപ്പെട്ടുള്ള നിയമം നിങ്ങൾക്കറിയില്ലേ എന്നു പറഞ്ഞ് അഭിഭാഷികയോട് ക്ഷോഭിച്ചു; മരടിൽ ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങൾ; ഉടമസ്ഥർ ആരെന്നറിയാതെ 50 ഫ്‌ളാറ്റുകൾ; ഇത്തരം ഫ്‌ളാറ്റുകൾ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കും

മരടിലെ ഫ്ളാറ്റ് പൊളിക്കാൻ ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല; ഹരജി നൽകിയ അഭിഭാഷകയോട് കോടതിക്ക് പുറത്തുപോകാൻ ജസ്റ്റിസ് അരുൺ മിശ്ര; കോടതി ഉത്തരവ് അന്തിമമാണ്, കേസുമായി ബന്ധപ്പെട്ടുള്ള നിയമം നിങ്ങൾക്കറിയില്ലേ എന്നു പറഞ്ഞ് അഭിഭാഷികയോട് ക്ഷോഭിച്ചു; മരടിൽ ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങൾ; ഉടമസ്ഥർ ആരെന്നറിയാതെ 50 ഫ്‌ളാറ്റുകൾ; ഇത്തരം ഫ്‌ളാറ്റുകൾ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മരടിലെ ഫ്ള്ള് പൊളിക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സുപ്രീകോടതി. ഫ്ളാറ്റ് പൊളിക്കുന്നതിന് ഒരു മാസം കൂടി നീട്ടി നൽകണമെന്ന ഹരജിയിൽ മറുപടി പറയുകയായിരുന്നു കോടതി. ഫ്ളാറ്റ് പൊളിക്കാൻ ഒരു മണിക്കൂർ പോലും നീട്ടി നൽകില്ലെന്നും ഹരജി നൽകിയ അഭിഭാഷക ലില്ലി തോമസ് കോടതിക്ക് പുറത്തുപോകണമെന്നും ജസ്റ്റിസ് അരുൺ മിശ്ര ക്ഷുഭിതനായി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഒരു റിട്ട് ഹരജി പോലും ഇനി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.

'ഒരു ഹരജി പോലും കേൾക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കേസിൽ പരമാവധി ക്ഷമിച്ചു. കേസിൽ നടന്നതെന്താണെന്ന് നിങ്ങൾക്ക് അറിയില്ല.' കോടതി ഉത്തരവ് അന്തിമമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കേസുമായി ബന്ധപ്പെട്ടുള്ള നിയമം നിങ്ങൾക്കറിയില്ലേയെന്നും കോടതി അഭിഭാഷകയോട് ചോദിച്ചു.

അതേസമയം സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിൽനിന്ന് ഒഴിയാൻ താമസക്കാർക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണി വരെയായിരുന്നു കുടുംബങ്ങൾക്ക് മാറാൻ സമയം അനുവദിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി പത്തുമണി വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഫ്‌ളാറ്റുകളിൽനിന്ന് 243 കുടുംബങ്ങൾ ഒഴിഞ്ഞതായാണ് വിവരം. അതേസമയം മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്നുമായി ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങൾ മാത്രമാണുള്ളത്. ഹോളി ഫെയ്ത് ഫ്‌ളാറ്റിൽ നിന്നുമാണ് കൂടുതൽ പേർ ഒഴിയാനുള്ളത്. ഹോളി ഫെയ്ത് 18, ആൽഫാ 7, ഗോൾഡൻ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം.

അതേസമയം, ഉടമസ്ഥർ ആരെന്നറിയാതെ 50ഫ്‌ളാറ്റുകളാണ് ഉള്ളത്. ഇത്തരം ഫ്‌ളാറ്റുകൾ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കകം താമസക്കാരെല്ലാവരും ഫ്‌ളാറ്റ് ഒഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാൽ വീട്ടുപകരണങ്ങൾ മാറ്റാൻ ജില്ല കളക്ടർ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. സാധനങ്ങൾ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.

സമയക്രമം അനുസരിച്ച് നടപടികൾ പൂർത്തിയാക്കുമെന്നും ശരിയായ മാർഗത്തിലൂടെ അപേക്ഷിച്ചവർക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ല കളക്ടർ എസ് സുഹാസ് അറിയിച്ചിട്ടുണ്ട്. മരടിലെ നാല് ഫ്‌ളാറ്റുകളിൽ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സർക്കാർ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്രത്യേക ഫണ്ടിൽ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്.

അതേസമയം മരട് ഫ്‌ളാറ്റ് കേസിൽ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് തച്ചങ്കരി പറഞ്ഞിരുന്നു. കുറ്റകൃത്യം തെളിഞ്ഞുവെന്നും ഇനി കുറ്റക്കാരെ മാത്രം കണ്ടെത്തിയാൽ മതിയെന്നും മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും തച്ചങ്കരി പറഞ്ഞു. ഫ്‌ളാറ്റ് നിർമ്മാതാക്കൾ മാത്രമല്ല കുറ്റക്കാരെന്നും ആവശ്യമെങ്കിൽ നഗരസഭ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കേസ് ക്രൈംബ്രാഞ്ചിന്റെ തൊപ്പിയിലെ പൊൻതൂവലായി മാറുമെന്നും തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP