Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയതോടെ അടിച്ച് കൊഴിച്ചത് മുൻവരിയിലെ പല്ലുകൾ; അതിക്രമിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ച അബ്ദുൽ റഷീദിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മഞ്ചേരി ജില്ലാ സെഷൻസ് കോടതി

ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയതോടെ അടിച്ച് കൊഴിച്ചത് മുൻവരിയിലെ പല്ലുകൾ; അതിക്രമിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ച അബ്ദുൽ റഷീദിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മഞ്ചേരി ജില്ലാ സെഷൻസ് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: ഭർത്താവിന്റെ പീഡനത്തിനെതിരെ കേസ് കൊടുത്ത ഭാര്യയെ ചവിട്ടുകയും മുഖത്തടിച്ച് മുൻവരിയിലെ പല്ലിളക്കുകയും ചെയ്തു. കോടതി വിധി ലംഘിച്ച് വീട്ടിൽ അക്രമിച്ച ഭർത്താവിന്റെ മുൻകൂർ ജാമ്യം തള്ളി കോടതി. കോടതി വിധി ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ മർദ്ദിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്. താനൂർ നിറമരുതൂർ പുതിയ കടപ്പുറം മാണ്ടന്റെ പുരക്കൽ അബ്ദുൽ റഷീദിന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്.

പ്രതിയുടെ ഭാര്യയും പരീക്കുട്ടീന്റെ പുരക്കൽ കുഞ്ഞൻബാവയുടെ മകളുമായ ഫാത്തിമയെയാണ് മർദ്ദിച്ചത്. 2019 നവംബർ 25ന് താനൂർ പുതിയകടപ്പുറത്തെ വീട്ടിലാണ് സംഭവം. ഫാത്തിമ ഭർത്താവായ അബ്ദുൽ റഷീദിനെതിരെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഗാർഹിക പീഡന നിരോധന നിയമ പ്രകാരം കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അബ്ദുൽ ഗഫൂർ വീട്ടിൽ അതിക്രമിച്ചു കയറുന്നത് കോടതി വിലക്കിയിരുന്നു. എന്നാൽ ഈ കോടതി വിധി ലംഘിച്ച പ്രതി ഭാര്യയെ ചവിട്ടുകയും മുഖത്തടിച്ച് മുൻവരിയിലെ പല്ലിളക്കുകയും ചെയ്തുവെന്നാണ് പരാതി.

അതേ സമയം പിതാവിനെ അക്രമിക്കുന്നത് തടയാനെത്തിയ മകനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ യുവാവിന്റെ ജാമ്യാപേക്ഷയും ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കുനിയിൽ കീഴുപറമ്പ് പുൽപ്പറമ്പിൽ ഫസലുള്ള എന്ന ബാപ്പു (40)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 ഫെബ്രുവരി നാലിന് വൈകീട്ട് 7.45നാണ് സംഭവം. കീഴുപറമ്പ് തടപ്പറമ്പിൽ ചോയക്കാട് അബുബക്കറിന്റെ മകൻ ഷൗക്കത്തലി (62) ആണ് പരാതിക്കാരൻ. ഷൗത്തക്കലിയെ പ്രതികൾ പട്ടികവടി കൊണ്ടും മറ്റും അക്രമിക്കുന്നത് തടയാനെത്തിയതായിരുന്നു മകനായ ഫായിസ്. ഫായിസിനെയാണ് പ്രതികൾ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP