Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജഡ്ജിയുടെ ഉത്തരവ് തിരുത്തിയത് പോക്‌സോ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ; തിരുവനന്തപുരം പോക്‌സോ കോടതിയിലെ ബെഞ്ച് ക്ലാർക്കിനെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ ഉത്തരവ്; പരാതിയിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാമെന്നും മെമോ

ജഡ്ജിയുടെ ഉത്തരവ് തിരുത്തിയത് പോക്‌സോ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ; തിരുവനന്തപുരം പോക്‌സോ കോടതിയിലെ ബെഞ്ച് ക്ലാർക്കിനെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ ഉത്തരവ്; പരാതിയിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാമെന്നും  മെമോ

പി. നാഗരാജ്

തിരുവനന്തപുരം: പോക്‌സോ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ ജഡ്ജിയുടെ ഉത്തരവ് തിരുത്തിയെന്ന ആരോപണത്തിൽ തിരുവനന്തപുരം പോക്‌സോ കോടതിയിലെ ബെഞ്ച് ക്ലാർക്ക് ഫിലിപ്പിനെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. ബെഞ്ച് ക്ലാർക്കിനെതിരെയുള്ള പരാതിയിൽ നടപടിയെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാൻ കാരണം കാണിക്കൽ മെമോ നൽകി.

വിതുര പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസാണ് നീതി ന്യായ കോടതിയിലെ ബെഞ്ച് ക്ലാർക്കിനെ കുരുക്കിയിരിക്കുന്നത്. അയൽവാസിയും പത്ത് വയസ്സുകാരിയുമായ പെൺകുട്ടിയെ പൃഷ്ടഭാഗത്ത് പിടിച്ചുവെന്ന ആരോപണത്തിൽ അമൽ കൃഷ്ണ എന്ന കൗമാരക്കാരനെതിരെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽ പോയ അമൽ കൃഷ്ണക്ക് എടിഎം കാർഡുപയോഗിച്ച് പണം എടുക്കാൻ അയാളുടെ ബാങ്ക് അക്കൗണ്ട് നമ്പരിൽ പണമിട്ടതിന് അമലിന്റെ അമ്മാവനായ രാധാകൃഷ്ണൻ നായരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയാൻ പ്രതിയെ സഹായിച്ചുവെന്ന കുറ്റമാണ് പൊലീസ് രാധാകൃഷ്ണന് മേൽ ചുമത്തിയത്.

പ്രതിക്ക് വേണ്ടി അഡ്വ. ബാജി ജൂൺ ഒന്നിന് സമർപ്പിച്ച ജാമ്യഹർജി കോടതി ജൂൺ 7 ന് പരിഗണിക്കാനായി മാറ്റി. എന്നാൽ നാൾ നീണ്ടു പോയതിനാൽ പ്രതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം അഡ്വ.ബാജി വക്കാലത്ത് ഒഴിഞ്ഞ് നൽകി. തുടർന്ന് മോഹൻകുമാർ കിരൺ എന്ന അഭിഭാഷകനെ ഇവർ സമീപിച്ചു. താൻ മൂന്നാം തീയതി പ്രതിയെ ജയിലിൽ നിന്നും ഇറക്കിയിരിക്കുമെന്ന ഉറപ്പും കക്ഷികൾക്ക് നൽകി. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകനായ പൽക്കി വാല വന്നാൽ പോലും ഇത് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായും അഡ്വ. ബാജി മാധ്യമങ്ങളോട് പറഞ്ഞു.

7 എന്ന തീയതി 3 ആക്കി തിരുത്തിയ ബെഞ്ച് ക്ലാർക്ക് മൂന്നാം തീയതി കേസ് റെക്കോർഡുകൾ പോക്‌സോ കോടതിയുടെ ചുമതലയുള്ള അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കി രാധാകൃഷ്ണൻ നായർക്ക് അവിഹിതമായി ജാമ്യം നേടിക്കൊടുത്തുവെന്നാണ് ആരോപണം. സംഭവം കക്ഷികൾ മുഖേന അറിഞ്ഞ അഡ്വ. ബാജി ജില്ലാ ജഡ്ജിക്ക് നേരിട്ട് രേഖാ മൂലം പരാതി നൽകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP