Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജിഹാദ് എന്ന വാക്കുപയോഗിച്ചു എന്നു കരുതി ആരെയും തീവ്രവാദിയായി മുദ്രകുത്തരുതെന്ന് അകോലാ കോടതി; വാക്കിന്റെ അർ്ത്ഥം പോരാട്ടം എന്നും സ്‌പെഷ്യൽ ജഡ്ജി പൊലീസിനോട്; എ എസ് ജാദവിന്റെ വിമർശനം മുസ്ലിം പള്ളിക്ക് മുന്നിൽ വച്ച് പൊലീസുകാരനെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ

ജിഹാദ് എന്ന വാക്കുപയോഗിച്ചു എന്നു കരുതി ആരെയും തീവ്രവാദിയായി മുദ്രകുത്തരുതെന്ന് അകോലാ കോടതി; വാക്കിന്റെ അർ്ത്ഥം പോരാട്ടം എന്നും സ്‌പെഷ്യൽ ജഡ്ജി പൊലീസിനോട്; എ എസ് ജാദവിന്റെ വിമർശനം മുസ്ലിം പള്ളിക്ക് മുന്നിൽ വച്ച് പൊലീസുകാരനെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നവരെല്ലാം തീവ്രവാദിയാകണമെന്നില്ലെന്ന് പൊലീസിന് കോടതിയുടെ വിമർശനം. അകോലാ കോടതി സ്പെഷ്യൽ ജഡ്ജി എ എസ് ജാദവാണ് ജിഹാദ് എന്ന വാക്കിന്റെ അർത്ഥം പോരാട്ടമാണെന്ന് പൊലീസിന് പറഞ്ഞു കൊടുത്തത്. ജിഹാദ് എന്ന വാക്കിനർത്ഥം പോരാട്ടം എന്നാണെന്നും അതിന് എല്ലായ്‌പ്പോഴും തീവ്രവാദവുമായി ബന്ധമുണ്ടാവണമെന്നില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ജിഹാദ് എന്ന് ഉപയോഗിച്ചെന്ന് കരുതി ആരെയും തീവ്രവാദിയായി മുദ്രകുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രവാദക്കുറ്റം ആരോപിച്ച് ഹാജരാക്കപ്പെട്ട മൂന്ന് പേരുടെ കേസിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ പരാമർശം. യുഎപിഎ അടക്കമുള്ളവ ചുമത്തിയാണ് അബ്ദുൾ റസാഖ്, ഷൊയബ് ഖാൻ, സലീം മാലിക് എന്നിവരെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. 2015ൽ അകോലയിലെ പുസാദിലുള്ള മുസ്ലിം പള്ളിക്ക് മുമ്പിൽ വച്ച് പൊലീസുകാരനെ ആക്രമിച്ച സംഭവത്തിലാണ് ഇവരെ പ്രതിചേർത്തത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.

പള്ളിയിലെത്തിയ അബ്ദുൾ റസാഖ് കത്തിയെടുത്ത് പൊലീസുകാരനെ കുത്തിയെന്നും അതിനു മുമ്പ് ഇത് ബീഫ് നിരോധിച്ചതിന്റെ പേരിലുള്ളതാണെന്ന് പറഞ്ഞു എന്നുമാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ സംഭവം തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആരോപിച്ചു. പ്രതികൾ അക്രമത്തിനിടെ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചു എന്നതാണ് വിശദീകരണമായി പൊലീസ് പറഞ്ഞത്. ഇതിനെയാണ് ജഡ്ജി വിമർശിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP