Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പിൽ ക്രമക്കേടുകൾ കൂടുതൽ നടന്നത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട്; എഫ്‌സിആർഎ നിയമലംഘനത്തിലും ലൈഫ് മിഷനെ ഒഴിച്ചുനിർത്തി അന്വേഷണം അസാധ്യം; കേസിൽ ഭാഗിക സ്‌റ്റേ അന്വേഷണത്തെ ബാധിക്കുന്നു; എഫ്‌സിആർഎ ബാധകമാകുമോ എന്ന കാര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് സിബിഐ

വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പിൽ ക്രമക്കേടുകൾ കൂടുതൽ നടന്നത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട്; എഫ്‌സിആർഎ നിയമലംഘനത്തിലും ലൈഫ് മിഷനെ ഒഴിച്ചുനിർത്തി അന്വേഷണം അസാധ്യം; കേസിൽ ഭാഗിക സ്‌റ്റേ അന്വേഷണത്തെ ബാധിക്കുന്നു; എഫ്‌സിആർഎ ബാധകമാകുമോ എന്ന കാര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ ഉടൻ വാദം കേൾക്കണമെന്ന് സി ബി ഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നു എന്നും സി ബി ഐ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഹർജി സി ബി ഐ ഹൈക്കോടതിയിൽ ഫയൽ ചെയ്തു. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

ലൈഫ് മിഷൻ ഇടപാടിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു മാസത്തെ ഭാഗിക സ്റ്റേയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഏർപ്പെടുത്തിയത്. ലൈഫ് മിഷൻ സിഇഒ യുവി ജോസ് നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തതിനൊപ്പം നിർമ്മാണ കമ്പനിയായ യൂണിടാക്കിന് എതിരെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ലൈഫ് മിഷൻ ഇടപാടിൽ വിദേശ സംഭാവനാ ചട്ടത്തിന്റെ (എഫ്സിആർഎ) ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിൽ എഫ്സിആർഎ നിലനിൽക്കില്ലെന്നു സർക്കാർ വാദിച്ചു. ഇതു പരിഗണിച്ചാണ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ്. കേസിൽ എഫ്സിആർഎ ബാധകമാവുമെന്നു സ്ഥാപിക്കാൻ സിബിഐയ്ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജികളിൽ വിശദമായി വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുള്ളത്. പണമിടപാട് സംബന്ധിച്ച് എഫ്.സി.ആർ.എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ലൈഫ് മിഷനെ ഒഴിച്ചുനിർത്തി മുന്നോട്ടുപോകാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് എഫ്.സി.ആർ.എ ബാധകമാകുമോ എന്ന കാര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ രണ്ടു മാസത്തേക്കായിരുന്നു ഹൈക്കോടതി ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. ഇത്രയും കാലത്തേക്ക് അന്വേഷണം നിർത്തിവെക്കാൻ കഴിയില്ലെന്നാണ് സിബിഐ ചൂണ്ടിക്കാണിക്കുന്നത്. കേസ് എത്രയും പെട്ടെന്ന് പരിഗണിച്ച് ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

എഫ്.സി.ആർ.എ. ലംഘിച്ചെന്നു കാട്ടി സിബിഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. കോടതി ഇത് പരിഗണിക്കുകയും ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്ന് നിരീക്ഷിക്കുകയും ചെയ്തു. അതുവരെ ലൈഫ് മിഷൻ സിഇഒയ്ക്ക് എതിരായ അന്വേഷണം നിർത്തിവെക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP