Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് സമാഹരണവും വിഘടനവാദ പ്രവർത്തനവും; ബുർഹാൻ വാനി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളിലും പങ്ക്; വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഡൽഹി പ്രത്യേക കോടതി

കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് സമാഹരണവും വിഘടനവാദ പ്രവർത്തനവും; ബുർഹാൻ വാനി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളിലും പങ്ക്; വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഡൽഹി പ്രത്യേക കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭീകരവാദ ഫണ്ടിങ് കേസിൽ, കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ് വിധിച്ച് ഡൽഹി പ്രത്യേക കോടതി. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

പരമാവധി ശിക്ഷയായ വധശിക്ഷ വേണമെന്നാണ് എൻഐഎ കോടതിയിൽ വാദിച്ചത്. പ്രത്യേക ജഡ്ജി പ്രവീൺ സിംഗിന് മുമ്പാകെയാണ് ഏജൻസി ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്നാണ് മാലിക്കിനെ സഹായിക്കാൻ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കോടതിയിൽ ആവശ്യപ്പെട്ടത്. ആയുധം താഴെയിട്ടിട്ട് വർഷങ്ങൾ ആയെന്നും തികഞ്ഞ ഗാന്ധിയനായിട്ടാണ് താൻ ജീവിക്കുന്നതെന്നും യാസിൻ മാലിക് കോടതിയിൽ പറഞ്ഞു. തനിക്കെതിരായ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്നും അംഹിസാ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും യാസിൻ മാലിക് പറഞ്ഞു

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിനുള്ള ധനസമാഹരണം, തീവ്രവാദം വ്യാപിപ്പിക്കൽ, വിഘടനവാദ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി മാലിക്ക് സമ്മതിച്ചിരുന്നു. തുടർന്ന് ഡൽഹി കോടതി കഴിഞ്ഞ ആഴ്ച മാലിക്ക് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.

കശ്മീർ താഴ്‌വരയിൽ 2017ൽ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവായ മാലിക് (56) പ്രതിയായത്. 2016 ജൂലൈ എട്ടിന് അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു മാസം തുടർന്ന പ്രക്ഷോഭത്തിൽ കശ്മീരിൽ 85 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബുർഹാൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ യാസിൻ മാലിക്കിനെ കരുതൽ തടങ്കലിൽ പാർപ്പിച്ചുവെങ്കിലും പിന്നീട് വിട്ടയയച്ചു. 2016ൽ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിനു പിന്നിലും മാലിക്കിന്റെ ആസൂത്രണം ഉണ്ടെന്നാണ് എൻഐഎ കണ്ടെത്തിയത്. 2019ൽ ആണു മാലിക്കിനെ അറസ്റ്റ് ചെയ്തത്.

യുഎപിഎയ്ക്ക് കീഴിലുള്ള 16 (തീവ്രവാദ നിയമം), 17 (തീവ്രവാദ പ്രവർത്തനത്തിനുള്ള ധനസമാഹരണം), 18 (തീവ്രവാദ പ്രവർത്തനത്തിനുള്ള ഗൂഢാലോചന), 20 (ഭീകരസംഘത്തിലെ അല്ലെങ്കിൽ സംഘടനയിലെ അംഗം) എന്നീ സെക്ഷനുകളും ഐപിസിയുടെ 120 ബി (ക്രിമിനൽ ഗൂഢാലോചന), 124 എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളുമാണ് കോടതി മാലിക്കിന് മേൽ ചുമത്തിയിട്ടുള്ളത്. തനിക്ക് മേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങളെ എതിർക്കുന്നില്ലെന്ന് മാലിക്കും കോടതിയെ അറിയിച്ചിരുന്നു.

വിധിയോട് അനുബന്ധിച്ച് ശീനഗറിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ നഗരത്തിൽ സുരക്ഷാ സേനയെ വിന്യസിച്ചു. മൈസുമയിലെയും സമീപപ്രദേശങ്ങളിലെയും കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ലാൽ ചൗക്കിലെ ചില കടകളും അടച്ചിട്ടുണ്ട്. എന്നാൽ സ്ഥലത്തെ പൊതുഗതാഗതം സാധാരണ നിലയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP