Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലാവ്‌ലിൻ കേസ്: വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കണം; പിണറായി ഉൾപ്പടെ ഉള്ളവർക്കെതിരെ തെളിവുണ്ടെന്ന് വാദിച്ച സിബിഐയുടെ കത്ത് സുപ്രീംകോടതിയിൽ; പുതിയ നീക്കം കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ

ലാവ്‌ലിൻ കേസ്: വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കണം; പിണറായി ഉൾപ്പടെ ഉള്ളവർക്കെതിരെ തെളിവുണ്ടെന്ന് വാദിച്ച സിബിഐയുടെ കത്ത് സുപ്രീംകോടതിയിൽ; പുതിയ നീക്കം കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ നൽകിയ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കത്ത് നൽകി. നാളെയാണ് കേസ് സുപ്രീംകോടതി പരിഗണിക്കേണ്ടത്.

ഒക്ടോബർ എട്ടിന് മുൻപ് കേസ് പരിഗണിച്ചപ്പോൾ പിണറായി വിജയൻ ഉൾപ്പടെയുള്ളവർക്ക് എതിരെ തെളിവുണ്ടെന്ന് സിബിഐ കോടതിയിൽ വാദിച്ചിരുന്നു.സിബിഐയ്ക്ക് അറിയിക്കാനുള്ളത് വിശദമായി കുറിപ്പിൽ കോടതിയിൽ സമർപ്പിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് യു.യു ലളിത് ആവശ്യപ്പെട്ടിരുന്നു. കേസ് ഇനി വാദം കേൾക്കുമ്പോൾ ശക്തമായ വാദം സിബിഐ നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായാണ് രണ്ടാഴ്ച കൂടി സമയം സിബിഐ ചോദിച്ചിരിക്കുന്നത്.

പിണറായി വിജയൻ, എ ഫ്രാൻസിസ്, കെ മോഹനചന്ദ്രൻ എന്നിവരെ പ്രതിപട്ടികയിൽ നിന്നും 2017ലാണ് ഹൈക്കോടതി ഒഴിവാക്കിയത്. ഇതിനെതിരെ സിബിഐ സുപ്രീംകോടതിയിൽ ഹർജി നൽകി. ഒപ്പം പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അന്ന് ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യർ, ആർ ശിവദാസൻ, കെ.ജി രാജശേഖരൻ എന്നിവരും ഹർജി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP