Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സീരിയൽ നടിക്കും ഭർത്താവിനുമെതിരെ തെളിവുകൾ ഹാജരാക്കാൻ സാധിക്കാതെ പ്രോസിക്യൂഷൻ; യുവതി സ്വമനസ്സാലെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയ ആളുമായി പല സ്ഥലങ്ങളിലും പോയതാണെന്നും വാദിച്ചു പ്രതിഭാഗം വക്കീൽ; കോടതിയിൽ നടന്നത് മൂന്ന് മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങൾ; കൊല്ലത്തെ റംസിയുടെ ആത്മഹത്യയിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം ലഭിച്ച വഴി

സീരിയൽ നടിക്കും ഭർത്താവിനുമെതിരെ തെളിവുകൾ ഹാജരാക്കാൻ സാധിക്കാതെ പ്രോസിക്യൂഷൻ; യുവതി സ്വമനസ്സാലെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയ ആളുമായി പല സ്ഥലങ്ങളിലും പോയതാണെന്നും വാദിച്ചു പ്രതിഭാഗം വക്കീൽ; കോടതിയിൽ നടന്നത് മൂന്ന് മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങൾ; കൊല്ലത്തെ റംസിയുടെ ആത്മഹത്യയിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം ലഭിച്ച വഴി

ആർ പീയൂഷ്

കൊല്ലം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സീരിയൽ നടിക്കും ഭർത്താവിനുമെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എതിർഭാഗം വക്കീൽ പ്രോസിക്യൂഷന്റെ വാദങ്ങൾ ഓരോന്നായി തള്ളിപ്പറഞ്ഞു. യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ സീരിയൽ നടിക്ക് പങ്കുണ്ടെന്ന വാദം തെറ്റാണെന്ന് വാദിച്ചു. യുവതി സ്വമനസ്സാലെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയ ആളുമായി പല സ്ഥലങ്ങളിലും പോയതാണെന്നും സീരിയൽ നടി നിർബന്ധിപ്പിച്ച് കൊണ്ടു പോയതല്ലെന്നും പ്രതിഭാഗം വക്കീൽ കോടതിയെ ബോധിപ്പിച്ചു.

ഇതിനായി നടിയെ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത ഹാരിസിന്റെ സഹോദരൻ വിവാഹം കഴിച്ചു കൊണ്ടു വരുന്നത് 2014 ലാണെന്നും അതിന് മുൻപ് തന്നെ ഇരുവരും പ്രണയത്തിലായിരുന്നെന്നും മാധ്യമ വാർത്തകളും പൊലീസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ മൊഴിയും സാക്ഷ്യപ്പെടുത്തി അഭിഭാഷകൻ വാദിക്കുകയായിരുന്നു. പലതും പറഞ്ഞ് പ്രോസിക്യൂഷൻ വാദങ്ങളെ എതിർക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. 3 മണിക്കൂറോളം വാദ പ്രതിവാദങ്ങൾ നടത്തിയതിന് ശേഷണാണ് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതി നടി ലക്ഷ്മി പ്രമോദിനും ഭർത്താവ് അസറുദീനും മുൻകൂർ ജാമ്യം നൽകിയത്. പ്രതി ഹാരിസിന്റെ മാതാവ് ആരിഫാ ബീവിക്കും ജാമ്യം അനുവദിച്ചു.

ഇവർക്ക് ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ലക്ഷ്മി പ്രമോദിന് എതിരായ ജനരോഷം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ ജനരോഷം കണക്കിലെടുത്ത് ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി, ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയെയും പ്രതി ചേർക്കപ്പെട്ട മറ്റുള്ളവരെയും ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലുള്ള സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്‌പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.

റംസി മൂന്നു മാസം ഗർഭിണിയായിരിക്കെ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭർത്താവിനെയും ആദ്യം കേസ് അന്വേഷിച്ച സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇവരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചത്. അഡ്വ: പി.എ പ്രിജിയാണ് ലക്ഷ്മി പ്രമോദിനും കുടുംബത്തിനും വേണ്ടി കോടതിയിൽ വാദിച്ചത്.

സെപ്റ്റംബർ 15നാണ് ലക്ഷ്മി കോടതി മുൻപാകെ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തുടർന്ന് സെപ്റ്റംബർ 28ന് കോടതി ലക്ഷ്മിക്ക് ഇടക്കാലജാമ്യം അനുവദിക്കുകയും ഒക്ടോബർ ആറു വരെ ലക്ഷ്മിയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. സീരിയലിന്റെ ഷൂട്ടിങ് ഉള്ളതിൽ ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. ലക്ഷ്മിയേയും ഭർത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിനു ശേഷം കേസിൽ ആരോപണവിധേയയായ ലക്ഷ്മി ഒളിവിൽ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് ലക്ഷ്മി ഒളിവിൽ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP