Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനധികൃത വയൽ നികത്തലിന് അനുകൂല ഉത്തരവ്; മരവിപ്പിച്ച് ഹൈക്കോടതി; 15 ഏക്കർ നിലം പൂർവസ്ഥിതിയിലാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവും അട്ടിമറിച്ചു; ഹൈക്കോടതി വിധി സി.ആർ. നീലകണ്ഠൻ സമർപ്പിച്ച പൊതുതാൽപര്യഹർജി പരിഗണിച്ച്;സർക്കാർ ഉത്തരവ് ഇറക്കിയത് സ്വകാര്യ കമ്പനിയെ സഹായിക്കാനെന്ന് പരാതിക്കാരൻ; വയൽ നികത്തിയത് സ്പീക്ക്‌സ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിക്കു വേണ്ടി

അനധികൃത വയൽ നികത്തലിന് അനുകൂല ഉത്തരവ്; മരവിപ്പിച്ച് ഹൈക്കോടതി; 15 ഏക്കർ നിലം പൂർവസ്ഥിതിയിലാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവും അട്ടിമറിച്ചു; ഹൈക്കോടതി വിധി സി.ആർ. നീലകണ്ഠൻ സമർപ്പിച്ച പൊതുതാൽപര്യഹർജി പരിഗണിച്ച്;സർക്കാർ ഉത്തരവ് ഇറക്കിയത് സ്വകാര്യ കമ്പനിയെ സഹായിക്കാനെന്ന് പരാതിക്കാരൻ; വയൽ നികത്തിയത് സ്പീക്ക്‌സ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിക്കു വേണ്ടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; എറണാകുളം കുന്നത്തുനാട്ടിൽ അനധികൃതമായി വയൽ നികത്തിയതിന് അനുകൂലമായി റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. സ്പീക്ക്‌സ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിക്കു വേണ്ടി നികത്തിയ 15 ഏക്കർ നിലം പൂർവസ്ഥിതിയിലാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തവ് റവന്യൂ സെക്രട്ടറി റദ്ദാക്കുകയായിരുന്നു. കമ്പനിയുടെ അപ്പീൽ പരിഗണിച്ചായിരുന്നു റവന്യു സെക്രട്ടറിയുടെ നടപടി.

2008നു ശേഷമാണ് നിലം നികത്തിയതെങ്കിലും ഉപഗ്രഹചിത്രം നോക്കാതെയും പ്രദേശികതല നിരീക്ഷണ സമിതിയുടെ അഭിപ്രായം നോക്കാതെയുമാണ് സ്വകാര്യ കമ്പനിയെ സഹായിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയതെന്ന് പരാതിക്കാരൻ ആരോപിച്ചു. എന്നാൽ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് താൽകാലികമായി മരവിപ്പിച്ചിരുന്നെന്നാണ് സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചത്. ഇക്കാര്യത്തിൽ കോടതി സ്വകാര്യ കമ്പനിക്കും റവന്യൂ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പൊതു പ്രവർത്തകരിൽ നിന്നും പ്രതിഷേധം ശക്തമായതോടെ റവന്യു സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാനും ഈ വിഷയത്തിൽ തന്റെ അറിവില്ലാതെ ഒരു ഉത്തരവും ഇറങ്ങരുതെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിലപാടെടുത്തിരുന്നു. എജി നൽകിയ നിയമോപദേശത്തെ തുടർന്നായിരുന്നു റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജിൽ 15 ഏക്കർ നിലം നികത്താൻ കളക്ടറുടെ ഉത്തരവ് മറികടന്ന് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി അനുമതി നൽകിയിരുന്നു. കഴിഞ്ഞ ജനുവരി 31ന് ആയിരുന്നു സ്ഥലമുടമകൾക്ക് അനുകൂലമായി റവന്യു അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കിയത്. വയൽ നികത്തൽ സംബന്ധിച്ച് വിവിധ കോടതികളിൽ കേസുകളുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. അത്തരം കേസുകളിലെ സ്ഥിതി എന്താണെന്ന് അറിയാൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

2005ലാണ് സിന്തറ്റിക് പ്രോപ്പർട്ടീസ് ലിമിറ്റഡ് കുന്നത്തുനാട് വില്ലേജിലെ 15 ഏക്കർ വയൽ നികത്താൻ അനുമതി തേടി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്. എന്നാൽ കളക്ടർ അപേക്ഷ തള്ളിയതിനെ തുടർന്ന് 2006ൽ ലാൻഡ് റവന്യു കമ്മിഷണറിൽ നിന്ന് വയൽ നികത്താൻ അനുകൂല ഉത്തരവ് കമ്പനി നേടിയെടുക്കുകയും ചെയ്തു. 2008 ൽ നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നതോടെ കമ്പനി നികത്താത്ത അവശേഷിപ്പിച്ച ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടു.

ഈ ഭൂമി നികത്താൻ അനുമതി തേടി കമ്പനി വീണ്ടും ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും കളക്ടർ അപേക്ഷ നിരസിച്ചു. തുടർന്നാണ് റവന്യു സെക്രട്ടറിക്ക് അപ്പീൽ നൽകിയത്. ഈ അപ്പീലിന്മേലാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന പി എച്ച് കുര്യൻ സ്ഥാനം ഒഴിയുന്നതിനു തൊട്ടുമുമ്പ് വയൽ നികത്താൻ അനുമതി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP