Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

77 ലക്ഷം രൂപയുടെ കെ ടി ഡി എഫ് സി വായ്പാ തട്ടിപ്പ് കേസ്: തുടരന്വേഷണം നടത്തുകയാണെന്ന് വിജിലൻസ് റിപ്പോർട്ട് കോടതിയിൽ; റിപ്പോർട്ട് കുറ്റപത്രം സമർപ്പിച്ച് പ്രതികൾ ജാമ്യമെടുത്ത കേസിൽ

77 ലക്ഷം രൂപയുടെ കെ ടി ഡി എഫ് സി വായ്പാ തട്ടിപ്പ് കേസ്: തുടരന്വേഷണം നടത്തുകയാണെന്ന് വിജിലൻസ് റിപ്പോർട്ട് കോടതിയിൽ; റിപ്പോർട്ട് കുറ്റപത്രം സമർപ്പിച്ച് പ്രതികൾ ജാമ്യമെടുത്ത കേസിൽ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം : മുൻ കെ ടി ഡി എഫ് സി മാനേജിങ് ഡയറക്ടർ രാജശ്രീ അജിത്തടക്കമുള്ള പ്രമുഖർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പ്രതികൾ ജാമ്യമെടുത്ത 77 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ തുടരന്വേഷണം നടത്തുകയാണെന്ന് വിജിലൻസ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിചാരണ നിർത്തിവക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. എന്നാൽ 2 വർഷത്തിന് താഴെ ശിക്ഷിക്കാവുന്ന സമൻസ് വിചാരണ കേസിൽ മാത്രമേ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 278 പ്രകാരം വിചാരണ നിർത്തിവക്കാനാകൂയെന്ന് നിരീക്ഷിച്ച വിജിലൻസ് ജഡ്ജി സ്‌നേഹലത കേസ് ഡിസംബർ 27 ന് പരിഗണിക്കാനായി മാറ്റി.

എം.ഡി.രാജശ്രീ അജിത് , ഭർത്താവ് പി.എസ്.അജിത്കുമാർ , മുൻ ഫിനാൻസ് ചീഫ് മാനേജർ നിർമ്മലാദേവി , അഡ്‌മിനിസ്‌ട്രേഷൻ ചീഫ് മാനേജർ ശ്രീകുമാരൻ നായർ , രാജശ്രീയുടെ പി.എ. അജിതകുമാരി , സീനിയർ അസിസ്റ്റന്റ് ശാലിനി ദേവി , കമ്പനി സെക്രട്ടറി ഹരികൃഷ്ണൻ , അഭിഭാഷകനായ നരേന്ദ്രൻ നായർ എന്നിവരാണ് വായ്പാ തട്ടിപ്പ് കേസിലെ ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾ. 2018 ജനുവരിയിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യമെടുക്കുകയും ചെയ്തു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തൽ സംബന്ധിച്ച് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 226 പ്രകാരം വാദം ബോധിപ്പിക്കാൻ കോടതി പ്രോസിക്യൂഷനോട് ഉത്തരവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP