Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദേശ വനിതയെ വൈറ്റ് ബീഡി നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയത് ഉമേഷും ഉദയകുമാറും ചേർന്ന് തന്നെ; കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിലെ കൊലയിൽ പ്രതികൾ കുറ്റക്കാർ; ശിക്ഷ വിധി തിങ്കളാഴ്ച; ലാത്വിയൻ യുവതിയോട് ക്രൂരത കാട്ടിയ ക്രിമിനലുകൾ കുടുങ്ങുമ്പോൾ

വിദേശ വനിതയെ വൈറ്റ് ബീഡി നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയത് ഉമേഷും ഉദയകുമാറും ചേർന്ന് തന്നെ; കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിലെ കൊലയിൽ പ്രതികൾ കുറ്റക്കാർ; ശിക്ഷ വിധി തിങ്കളാഴ്ച; ലാത്വിയൻ യുവതിയോട് ക്രൂരത കാട്ടിയ ക്രിമിനലുകൾ കുടുങ്ങുമ്പോൾ

അഡ്വ.പി.നാഗരാജ്‌

തിരുവനന്തപുരം: കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിൽ പ്രതികൾ കുറ്റക്കാർ. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാറാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഉമേഷ്, ഉദയകുമാർ എന്നിവർക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ ( 24 ) എന്നിവരാണ് കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നത്.

കൊലപാതകം,ബലാത്സംഗം,സംഘം ചേർന്നുള്ള ഗൂഢാലോചന,തെളിവ് നശിപ്പിക്കൽ എന്നിവ തെളിഞ്ഞു. ആയുർവേദ ചികിത്സക്കെത്തിയ ലാത്വിയൻ യുവതിയെയാണ് പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്. വിദേശ വനിത കോവളത്തെത്തിയപ്പോൾ സമീപത്തെ പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് മയക്കുരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. യുവതിയെ കാണാതായി ഒന്നരമാസത്തിന് ശേഷമാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറ്റപത്രം നൽകി മൂന്നു വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് വിചാരണ പൂർത്തിയാക്കിയത്. കേസിൽ 30 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ രണ്ടു സാക്ഷികൾ കൂറുമാറിയിരുന്നു. അസി.കമ്മീഷണർ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ.മോഹൻരാജായിരുന്നു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.കോടതി നടപടികൾ ലാത്വിനിലുള്ള സഹോദരിക്ക് ഓൺ ലൈൻ വഴി കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

രണ്ടും പ്രതികളെയും തലസ്ഥാനത്തെ വിചാരണ കോടതി ഒക്ടോബറിൽ നേരിട്ട് ചോദ്യം ചെയ്തിരുന്നു. തങ്ങൾക്ക് ലാത്വിയൻ യുവതിയെ അറിയില്ലെന്ന് പ്രതികൾ ബോധിപ്പിച്ചു. കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെന്നും പ്രതികൾ ബോധിപ്പിച്ചു. പ്രതിക്കൂട്ടിൽ നിന്നും പ്രതികളെ ഡയസിന് സമീപം വിളിച്ചു വരുത്തി 2 പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തിയത്. സാക്ഷി വിസ്താര വിചാരണയിൽ കോടതി മുമ്പാകെ വന്ന 30 സാക്ഷി മൊഴികളുടെയും തെളിവിൽ സ്വീകരിച്ച 41 രേഖകളുടെയും 8 തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ വച്ചു കൊണ്ട് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.

2018 മാർച്ച് 14 നാണ് കേസിനാസ്പദമായ പീഡന , കൊലപാതക സംഭവം നടന്നത്. 37-ാം നാൾ ഏപ്രിൽ 20നാണ് അഴുകി ജീർണിച്ച തലവേർപ്പെട്ട നിലയിൽ മൃതശരീരം കണ്ടെടുക്കുന്നത്. ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നൽകാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

യുവതിയുടെ ശരീരത്തിൽ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തൻകോട് ആയുർവ്വേദ കേന്ദ്രത്തിൽ മാാനസിക ചികിത്സക്കായെത്തിയ വിദേശ വനിത ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് 800 രൂപയുമായി ഓട്ടോയിൽ കയറി കോവളം ഗ്രോ ബീച്ച് തീരത്തെത്തുകയായിരുന്നു. പ്രതികൾ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് മോട്ടോർ ഘടിപ്പിച്ച വഞ്ചിയിൽ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിക്കുകയായിരുന്നു.

കഞ്ചാവ് ബീഡി നൽകി മയക്കി പീഡിപ്പിച്ചു. ഉറക്കമുണർന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴിയായി പൊലീസ് കോടതിയിൽ ഹാജരാക്കിയത്. വള്ളിയിൽ കുടുങ്ങി മൃതശരീരം തറയിൽ തട്ടി നിന്നതിന് 1.5 മീറ്റർ മാറിയാണ് ഉടൽ വേർപെട്ട തല കിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുൻ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ. ദിനിൽ തലസ്ഥാനത്തെ വിചാരണ കോടതിയിൽ മൊഴി നൽകിയിരുന്നു. അഴുകി ജീർണ്ണിച്ച് തല വേർപെട്ടതാകാമെന്ന് ക്രൈം സീൻ പരിശോധിച്ച ഡോ.സുനു കുമാർ അഭിപ്രായപ്പെട്ടതായും ദിനിൽ മൊഴി നൽകി. അൽപ്പം ചെരിഞ്ഞ് ആറിന്റെ തിരമായ ചെരിഞ്ഞ പ്രതലമായതിനാൽ തല ഉരുണ്ടു പോയതാണ്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്തിനേറ്റ മാരക മുറിവെന്നാണ്. ഒതള മരത്തോട് ചേർന്ന് കിടക്കുന്ന വള്ളിപ്പടർപ്പിൽ ഉദ്ദേശം 2.25 സെന്റിമീറ്റർ മുകളിലുള്ള ഒരു കമ്പിന്റെ ഭാഗം ഉണക്കി ഒടിഞ്ഞ് തട്ടി നിന്നിരുന്നു. മൃതദേഹം കണ്ട സ്ഥലത്ത് നിന്ന് 6.5 മീറ്റർ മാറി ആറിന്റെ തീരമാണ്. മൃതശരീരം കാണപ്പെട്ടത് ഉയർന്ന സ്ഥലത്താണ്. വേലിയേറ്റ സമയം ആറിലെ വെള്ളം ഒഴുകിയെത്തുന്നു. ദേഹത്ത് കാണപ്പെട്ട ജാക്കറ്റിലും ചുരിദാർ വസ്ത്ര ടോപ്പിലും ധാരാളം ചെളിയും മുടിയും പറ്റിപ്പിടിച്ചിരുന്നു. മൃതശരീര വള്ളികൾ 18 സെ.മീ വലിഞ്ഞു കീറി താഴ്ന്നതായി കാണപ്പെട്ടു. മൃതദേഹത്തിനരികെ മദ്യക്കുപ്പികൾ , ബിയർ കുപ്പികൾ , സിഗരറ്റ് എന്നിവയുമുണ്ടായിരുന്നു.

വിദേശ വനിതയുടെ കൊലക്ക് ശേഷമാണ് ഉമേഷിനെതിരെ 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പോക്‌സോ കോടതിയിൽ കോവളം പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP