Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: കളക്ടറും കോർപ്പറേഷനും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി; വെള്ളക്കെട്ട് നീക്കാൻ നഗരസഭയ്ക്ക് കഴിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം കളക്ടർക്ക് ഇടപെടാം; നാലു വർഷം കൊണ്ട് കോർപ്പറേഷനും ജില്ലാഭരണകൂടവും 44 കോടിരൂപ ചെലവാക്കിയിട്ടും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും വിമർശനം

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: കളക്ടറും കോർപ്പറേഷനും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി; വെള്ളക്കെട്ട് നീക്കാൻ നഗരസഭയ്ക്ക് കഴിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം കളക്ടർക്ക് ഇടപെടാം; നാലു വർഷം കൊണ്ട് കോർപ്പറേഷനും ജില്ലാഭരണകൂടവും 44 കോടിരൂപ ചെലവാക്കിയിട്ടും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നത്തിൽ കളക്ടറോടും കോർപ്പറേഷനോടും വിശദീകരണം തേടി ഹൈക്കോടതി. ചൊവ്വാഴ്ചയ്ക്കു മുമ്പ് റിപ്പോർട്ട് നൽണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് കേസ് വീണ്ടും പരിഗണിക്കും. വെള്ളക്കെട്ട് നീക്കാൻ നഗരസഭയ്ക്ക് കഴിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം കളക്ടർക്ക് ഇടപെടാമെന്നും മുല്ലശ്ശേരി കനാലിന്റെ കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിവേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

വെള്ളക്കെട്ട് പരിഹരിക്കാൻ നാലുവർഷംകൊണ്ട് കൊച്ചി കോർപ്പറേഷനും ജില്ലാഭരണകൂടവും 44 കോടിരൂപയാണ് ചെലവാക്കിയത്. പക്ഷേ, പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. കഴിഞ്ഞദിവസത്തെ മഴയിലും കെ എസ് ആർ ടി സി സ്റ്റാൻഡ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. മാനത്ത് മഴകണ്ടാൽ വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിലാണ് നഗരത്തിലെ പല പ്രദേശങ്ങളും. കാനകളും കനാലുകളും അടഞ്ഞുകിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇടപെടൽ ഫലപ്രദമാകുന്നില്ലെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP