Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ഡിസംബർ 15നകം അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; കൂടുതൽ സമയം വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളി

കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ഡിസംബർ 15നകം അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; കൂടുതൽ സമയം വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ബ്യൂട്ടീഷ്യനും അബുദാബിയിലെ പരസ്യ മോഡലുമായ വനിതാ സുഹൃത്ത് വഫാ ഫിറോസിനെ ഒപ്പമിരുത്തി കാർ ഓടിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ഡിസംബർ 15 നകം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ സമയം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. കേസന്വേഷണം അനന്തമായി നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ച് തെളിവു നശിപ്പിച്ചതിനും എഫ്‌ഐആർ വൈകിപ്പിച്ചതിനും മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ് ഐ ജയപ്രകാശിനെ നരഹത്യാ കേസിൽ കൂട്ടുപ്രതിയാക്കണമെന്ന ഹർജിയിൽ പ്രത്യേക അന്വേഷണ സംഘം വിശദീകരണം ബോധിപ്പിക്കാൻ മജിസ്‌ട്രേട്ട് എ. അനീസ ഉത്തരവിട്ടിരുന്നു. വിശദീകരണം ബോധിപ്പിക്കാൻ അന്വേഷണ സംഘത്തലവനോടാണ് കോടതി ഉത്തരവിട്ടത്. വിശദീകരണത്തിലാണ് പൊലീസ് സമയം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP