Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവഹേളിക്കൽ അതിരു കടക്കുന്നു; സഹിക്കുന്നതിന് പരിധിയുണ്ട്; നീതി നിർവഹണത്തിന്റെ ഇടപെടൽ കൂടിയായ ഇത്തരം വിമർശനങ്ങൾ കോടതിയലക്ഷ്യം തന്നെ; പ്രമേയവുമായി ജഡ്ജിമാരുടെ സംഘടന

അവഹേളിക്കൽ അതിരു കടക്കുന്നു; സഹിക്കുന്നതിന് പരിധിയുണ്ട്; നീതി നിർവഹണത്തിന്റെ ഇടപെടൽ കൂടിയായ ഇത്തരം വിമർശനങ്ങൾ കോടതിയലക്ഷ്യം തന്നെ; പ്രമേയവുമായി ജഡ്ജിമാരുടെ സംഘടന

കൊച്ചി: ജഡ്ജുമാരെ പൊതുജനമധ്യത്തിൽ അവഹേളിക്കുന്നതിനെ വിമർശിച്ച് ന്യായാധിപരുടെ സംഘടനയായ കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ രംഗത്ത്. ഹൈക്കോടതിയുടെ അനുമിതയോടെ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ആദ്യമായാണ്.

നീതി നിർവഹണത്തിന്റെ ഇടപെടൽ കൂടിയായ ഇത്തരം വിമർശനങ്ങൾ കോടതിയലക്ഷ്യമാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് പ്രമേയം അവസാനിപ്പിക്കുന്നത്. പൊതുതാൽപ്പര്യം സംരക്ഷിക്കാനെന്ന് പേരിൽ ചിലർ മാദ്ധ്യമങ്ങളിലൂടെ ജഡ്ജിമാരെ ചെളിവാരി എറിയുകയാണെന്നും ഇത് കോടതിയലക്ഷ്യമാണെന്നും കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ കെച്ചിയിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് കാസർകോട് സി.ജി.എം. എൻ.വി. രാജുവിനെതിരെ അടുത്തിടെ വൻ വിമർശനം ഉയർന്നിരുന്നു. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ എൻ.വി രാജുവിന് എതിരെ ഹൈക്കോടതിയുടെ ഭരണ വിഭാഗം കുറ്റാരോപണ മെമോ നൽകി.

തൊട്ടുപിന്നാലെ മജിസ്‌ട്രേറ്റിനെ വിളിച്ചുവരുത്തി സോളാർ കമ്മീഷൻ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ജഡ്ജിമാർ വരെ അംഗങ്ങളായ കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ യോഗം ചേർന്ന് പ്രമേയം പാസാക്കിയത്. പൊതുതാൽപര്യം സംരക്ഷിക്കാനെന്ന പേരിൽ ചിലർ മാദ്ധ്യമങ്ങളിലൂടെ ജഡ്ജിമാരെ ചെളിവാരി എറിയുന്നതായി പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

ജഡ്ജിമാരോട് വ്യക്തിപരമായ വിരോധങ്ങൾ ഉള്ളവരാണ് ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നത്. ഇത് ജുഡീഷ്യറിയെ മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. ന്യായാധിപന്മാരെ അധിക്ഷേപിക്കുന്നത് ചിലർ വിനോദമായി എടുത്തിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുന്നതിന് ന്യായാധിപന്മാർക്ക് പരിമിതികളുണ്ട്. ഇത്തരം വിമർശനങ്ങൾ മൂലം ജഡ്ജിമാർ അരക്ഷിതാവസ്ഥയിലാണ്. സമൂഹത്തിന് മുന്നിൽ നാണക്കേട് സഹിക്കേണ്ട അവസ്ഥയിലാണവർ.

രാജുവിനെതിരായ വിവാദങ്ങൾ പൊതു സമുഹത്തിൽ വലിയ സ്വാധീനമുണ്ടാകുന്നുവെന്നാണ് വിലയിരുത്തൽ വരുന്നത്. ജഡ്ജിമാരുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ പോലും സ്വാധീനിക്കും. ഈ സാഹചര്യത്തിലാണ് ജ്യൂഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ ഇടപടൽ. വിമർശനം തുടർന്നാൽ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP