Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി; പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു; നടപടി കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേത്; ജാമ്യം നിന്നവർക്കെതിരെയും കേസെടുത്തു; ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാൻ നോട്ടീസും പുറപ്പെടുവിച്ചു; കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ഹാജരാകാൻ സാധിക്കാതിരുന്നതെന്ന ഫ്രാങ്കോയുടെ വാദവും തള്ളി കോടതി

തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി; പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു; നടപടി കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേത്; ജാമ്യം നിന്നവർക്കെതിരെയും കേസെടുത്തു; ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാൻ നോട്ടീസും പുറപ്പെടുവിച്ചു; കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ഹാജരാകാൻ സാധിക്കാതിരുന്നതെന്ന ഫ്രാങ്കോയുടെ വാദവും തള്ളി കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായി വിവാദ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. കേസ് ഓഗസ്റ്റ് 13 ന് വീണ്ടും പരിഗണിക്കും. കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ഹാജരാകാതിരുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചു. എന്നാൽ, കോടതി ഇക്കാര്യം മുഖവിലയ്ക്കെടുത്തില്ല. ഇത് കൂടാതെ ഹാജരാകാതിരിക്കാൻ മറ്റു ന്യായങ്ങളും ഫ്രാങ്കോ നിരത്തിയിരുന്നു.

പ്രതിക്കെതിരെ വാറണ്ടും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ കോടതിയിൽ ഹാജരാകാതിരുന്നത്. പലകാരണങ്ങളായിരുന്നു കാരണമായി പറഞ്ഞിരുന്നത്. തുടർന്നാണ് കടുത്തനടപടിയിലേക്ക് കോടതി കടന്നത്. ജാമ്യമില്ലാ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാൻ നോട്ടീസും പുറപ്പെടുവിച്ചു. ജില്ലാ സെഷൻസ് ജഡ്ജി ഗോപകുമാറാണ് നടപടി സ്വീകരിച്ചത്. കേസ് ഓഗസ്ത് 13-ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ പത്തിലേറെ തവണ കോടതി ഈ കേസ് പരിഗണിച്ചിരുന്നു. അപ്പോഴൊന്നും ഫ്രാങ്കോ മുളയ്ക്കൽ ഹാജരായിരുന്നില്ല. നേരത്തെ ജൂൺ 10-ന് ഈ കേസ് പരിഗണിച്ചപ്പോൾ ബിഷപ്പ് ഹൗസ് ഉള്ള പ്രദേശം കണ്ടെയിന്മെന്റ് സോൺ ആണെന്നും അതിനാൽ കോടതിയിൽ ഹാജരാവാൻ കഴിയില്ലെന്നുമാണ് അന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞത്. എന്നാൽ ഇത് വാസ്തവമല്ലെന്ന് തെളിഞ്ഞു.

തന്റെ അഭിഭാകന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടെന്നുമായിരുന്നു ഇത്തവണ പറഞ്ഞ കാരണം. അഭിഭാഷകന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ കോടതിയിൽ ഹാജരാവാൻ കഴിയില്ലെന്ന് അഭിഭാഷകൻ മുഖേനെ കോടതിയെ അറിയിച്ചു. വിമാനടിക്കറ്റ് അടക്കമുള്ള തെളിവുകൾ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റ വിടുതൽ ഹരജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ബിഷപ്പ് വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനിൽക്കില്ലെന്നും ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

കേസ് നീട്ടിക്കൊണ്ടുപോവാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്കെതിരേ തെളിവുണ്ടെന്നും പ്രഥമവിവര റിപോർട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാൽസംഘം ചെയ്തിട്ടുണ്ടെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് സമർപ്പിച്ച ഹരജി നേരത്തെ കോട്ടയം സെഷൻസ് കോടതിയും നിരസിച്ചിരുന്നു. തനിക്കെതിരേ കൃത്യമായ തെളിവുകളൊന്നുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ബിഷപ്പിന്റെ വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP