Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ലൈഫ് മിഷൻ തട്ടിപ്പിലെ അന്വേഷണത്തിൽ സർക്കാറിന് താൽക്കാലിക ആശ്വാസം; സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകി ഹൈക്കോടതി; അന്വേഷണം മരവിപ്പിച്ചത് രണ്ട് മാസത്തേക്ക്; കേസിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി; യുണിടാക്ക് നൽകിയ ഹർജിയിൽ സിബിഐ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ചതോടെ പദ്ധതിയിലെ വിവാദ കരാറുകാർക്കെതിരെ അന്വേഷണം തുടരും; വിദേശ വിനിമയ നിയന്ത്രണ ചട്ട ലംഘനമെന്ന വാദം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

ലൈഫ് മിഷൻ തട്ടിപ്പിലെ അന്വേഷണത്തിൽ സർക്കാറിന് താൽക്കാലിക ആശ്വാസം; സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകി ഹൈക്കോടതി; അന്വേഷണം മരവിപ്പിച്ചത് രണ്ട് മാസത്തേക്ക്; കേസിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി; യുണിടാക്ക് നൽകിയ ഹർജിയിൽ സിബിഐ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ചതോടെ പദ്ധതിയിലെ വിവാദ കരാറുകാർക്കെതിരെ അന്വേഷണം തുടരും; വിദേശ വിനിമയ നിയന്ത്രണ ചട്ട ലംഘനമെന്ന വാദം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ അന്വേഷണത്തിന് സർക്കാറിന് താൽക്കാലിക ആശ്വാസം. സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചു ഹൈക്കോടതി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പടുവിച്ചത്. രണ്ട് മാസത്തേക്കാണ് അന്വേഷണം മരവിപ്പിച്ചത്. കേസിൽ കൂടുതൽ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കി. ലൈഫ് പദ്ധതിക്കായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേർത്തുള്ള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.

വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനം നിലനിന്നേക്കില്ലെന്ന വിലയിരുത്തലിലാണ് സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. എന്നാൽ യുണിടാക്കുമായി ബന്ധപ്പെട്ടും സന്തോഷ് ഈപ്പനെതിരെയും ഉള്ള ആരോപണങ്ങളിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. രണ്ട് സ്വകാര്യ കക്ഷികൾക്കിടയിലാണ് കരാറെന്നും സർക്കാരോ സർക്കാരിന്റെ ഏജൻസിയായ ലൈഫ് മിഷനോ ബന്ധമില്ലെന്നായിരുന്നു സർക്കാർ വാദം. യുണിടാക്കുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ അതിൽ ഏതെങ്കിലും ഘട്ടത്തിൽ സർക്കാറോ ലൈഫ് മിഷനോ കക്ഷിയാകുണെങ്കിൽ മാത്രമെ അന്വേഷണം സിബിഐക്ക് അത്തരത്തിലേക്ക് മാറ്റാൻ കഴിയു.

സർക്കാർ വാദം ഭാഗികമായി അംഗീകരിക്കപ്പെടുകയാണ് ഹൈക്കോടതിയിൽ ഉണ്ടായത്. ലൈഫ് പദ്ധതിക്കായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേർത്തുള്ള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് വന്നിരിക്കുന്നത്. സർക്കാരിനൊപ്പം യൂണിടാക് ഉടമ സന്തോഷ് ഈപ്പനും കോടതിയെ സമീപിച്ചിരുന്നു. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്.

എന്നാൽ, പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾകൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സിബിഐ.യുടെ വാദം. ലൈഫ് മിഷനുവേണ്ടി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനാണ് ഹാജരായത്. നിർമ്മാണക്കരാർ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നൽകിയ അനിൽ അക്കര എം. എൽ.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് വിധി വന്നിരിക്കുന്നത്.

അതേസമയം യുണിടാക്കിനെതിരായ അന്വേഷണം കോടതി സ്റ്റേ ചെയ്യാത്തതിനാൽ ഇവർക്കെതിരായ അന്വേഷണവുമായി മുന്നോട്ടു പോകാൻ സിബിഐക്ക് സാധിക്കും. ടെൻഡർ വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചതെന്നത് നുണയാണ്. പണം യുഎഇ കേന്ദ്രമായ റെഡ് ക്രസന്റിൽ നിന്ന് യുഎഇ കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരികയും അവിടെ നിന്ന് യൂണിടാക്കിന് കൈമാറുകയുമാണ് ചെയ്തതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

സിബിഐയുടെ അന്വേഷണം ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും കോൺസുലേറ്റിന്റെ പണം യൂണിടാക്ക് വാങ്ങിയതിൽ സർക്കാരിന് പങ്കില്ലെന്നുമാണ് സർക്കാർ വാദം. ലൈഫ് മിഷൻ പദ്ധതിക്ക് വിദേശത്ത് നിന്ന് പണം കിട്ടിയിട്ടില്ലെന്നും എഫ്സിആർഎ പരിധിയിൽ ഇടപാട് വരില്ലെന്നും സർക്കാർ വാദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP