Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; കോവിഡ് വ്യാപനം കണക്കിലെടുത്ത് വിചാരണ നീട്ടി വയ്ക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളി; തിങ്കളാഴ്ച മുതൽ കേസിന്റെ വിചാരണ തുടരാനും നിർദ്ദേശം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; കോവിഡ് വ്യാപനം കണക്കിലെടുത്ത് വിചാരണ നീട്ടി വയ്ക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളി; തിങ്കളാഴ്ച മുതൽ കേസിന്റെ വിചാരണ തുടരാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കേസിന്റെ വിചാരണ കോവിഡ് വ്യാപനം കണക്കിലെടുത്തു നീട്ടി വയ്ക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളി. തിങ്കളാഴ്ച മുതൽ കേസിന്റെ വിചാരണ തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വിചാരണ നിർത്തിവെയ്ക്കണമെന്നായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആവശ്യപ്പെട്ടത്.

വിചാരണ നീട്ടിയാൽ സാക്ഷികൾക്ക് ബുദ്ധിമുട്ടാകുമെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. വാദം ഈമാസം അഞ്ചാം തിയതി നടക്കും.വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ നേരത്തെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാരും കന്യാസ്ത്രീയും ഇതിനെ എതിർത്തിരുന്നു. തനിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് കേസിൽ നിന്നും ഒഴിവാക്കണമെന്ന ഹർജിയും സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ്ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്.

2018 ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്. തുടർന്ന് സെപ്റ്റംബർ 16 നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബലാത്സംഗക്കേസിൽ വിചാരണ തുടങ്ങിയത്. ഇതിന് പിന്നാലെ വൈക്കം ഡിവൈഎസ്‌പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP