Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വത്തു സമ്പാദിച്ചു കൂട്ടിയത് ജയലളിതയ്ക്ക് വീണ്ടും തലവേദനയാകുമോ? തമിഴ്‌നാട് മുഖ്യമന്ത്രിയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയിൽ കർണാടക സർക്കാരിന്റെ അപ്പീൽ

സ്വത്തു സമ്പാദിച്ചു കൂട്ടിയത് ജയലളിതയ്ക്ക് വീണ്ടും തലവേദനയാകുമോ? തമിഴ്‌നാട് മുഖ്യമന്ത്രിയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയിൽ കർണാടക സർക്കാരിന്റെ അപ്പീൽ

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെ കുറ്റവിമുക്തയാക്കിയ കർണാടക ഹൈക്കോടതി വിധിക്ക് എതിരെ കർണാടക സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി നിയമവിരുദ്ധമാണന്നും സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതിൽ ഹൈക്കോടതിക്കു പിഴവുപറ്റിയെന്നുമാണ് കർണാടകം വാദിക്കുന്നത്.

മെയ്‌ 11നാണു ജയലളിതയെയും മറ്റു മൂന്നു പേരെയും കർണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഹൈക്കോടതി കുറ്റവിമുക്തമാക്കിയതോടെ കഴിഞ്ഞ 23ന് ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു.

ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദ്യം യഥാർഥത്തിൽ 76 ശതമാനമാണ്. 8.12 ശതമാനമല്ല. കണക്കിലെ പിശക് വിധിയെ അപ്രസക്തമാക്കുന്നു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജയലളിതടെ കുറ്റവിമുക്തയാക്കിയത് നീതി നിഷേധമാണ് എന്നും ഹർജിയിൽ പറയുന്നുണ്ട്.

ജയലളിതയെയും മൂന്ന് കൂട്ടു പ്രതികളേയും കർണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് മെയ്‌ 23ന് ജയലളിത അഞ്ചാം തവണയും തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP