Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ രണ്ട് പ്രതികൾക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കോടതി; ഒന്നാം പ്രതിക്ക് പതിനാല് കൊല്ലവും രണ്ടാം പ്രതിക്ക് പത്തുകൊല്ലവും ശക്ഷ; മൂന്നാം പ്രതി ഏഴ് കൊല്ലവും നാലാം പ്രതി മൂന്ന് കൊല്ലവും ജയിലിൽ കിടക്കണം; അഞ്ചാമന് ശിക്ഷ എട്ട് കൊല്ലം; ഏട്ടാം പ്രതിക്ക് മൂന്ന് കൊല്ലം തടവ്; കനകമല ഐസിസ് കേസിൽ ശിക്ഷ വിധിച്ച് എൻഐഎ കോടതി

ആദ്യ രണ്ട് പ്രതികൾക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കോടതി; ഒന്നാം പ്രതിക്ക് പതിനാല് കൊല്ലവും രണ്ടാം പ്രതിക്ക് പത്തുകൊല്ലവും ശക്ഷ; മൂന്നാം പ്രതി ഏഴ് കൊല്ലവും നാലാം പ്രതി മൂന്ന് കൊല്ലവും ജയിലിൽ കിടക്കണം; അഞ്ചാമന് ശിക്ഷ എട്ട് കൊല്ലം; ഏട്ടാം പ്രതിക്ക് മൂന്ന് കൊല്ലം തടവ്; കനകമല ഐസിസ് കേസിൽ ശിക്ഷ വിധിച്ച് എൻഐഎ കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കനകമല ഐ എസ് റിക്രൂട്ട്‌മെന്റ് കേസിൽ ഒന്നാം പ്രതിക്ക് പതിനാല് കൊല്ലം തടവ്. രണ്ടാം പ്രതിക്ക് പത്തുകൊല്ലവും. ആദ്യ രണ്ട് പ്രതികൾക്കും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും പിഴയും നൽകണം. മൂന്നാം പ്രതിക്ക് ഏഴ് കൊല്ലം നാലാം പ്രതിക്ക് മൂന്ന് കൊല്ലം തടവും ശിക്ഷയാണ്. അഞ്ചാം പ്രതിക്ക് എട്ട് കൊല്ലവും എട്ടാം പ്രതിക്ക് മൂന്ന് കൊല്ലവും തടവ് ശിക്ഷ വിധിച്ചു.

പ്രതികളുടെ ഐ എസ് ബന്ധം പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെങ്കിലും പ്രതികൾ തീവ്രവാദ പ്രചരണം നടത്തിയെന്നും യു എ പി എയുടെ വിവിധ വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്കെതിരെ കോടതി ദേശദ്രോഹക്കുറ്റം കണ്ടെത്തിയിട്ടില്ലെങ്കിലും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ വിധി. കേസിൽ ആറുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എട്ടു പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ച കേസിൽ ആറാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എൻകെ ജാസീമിനെ വെറുതേ വിട്ടു. ഇയാൾക്കെതിരേ തെളിവില്ലെന്ന് കോടതി കണ്ടെത്തി. ബാക്കിയുള്ള പ്രതികൾക്ക് എതിരേയുള്ള യുഎപിഎ കുറ്റം നില നിൽക്കുമെന്ന് കോടതി പറഞ്ഞു.

കണ്ണൂർ സ്വദേശി മൻസിൽ, മലപ്പുറംകാരൻ സഫ്വാൻ, തൃശൂർ സ്വദേശി സാലിക് മുഹമ്മദ്, കുറ്റ്യാടി സ്വദേശികളായ റംഷാദ്, എൻ.കെ. ജാസീം മുഹമ്മദ് ഫയാസ് എന്നിവർക്കെതിരേ ആണ് കേസ്. പ്രതികൾ സാമൂഹ്യ മാധ്യമങ്ങൾ വഴി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്ന് ബോദ്ധ്യപ്പെട്ടതായി കോടതി പറഞ്ഞു. കനകമലയിൽ പിടിയിലായത് തീവ്രവാദി സംഘമെന്ന് കോടതി . കൊച്ചി എൻഐഎ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ അറസ്റ്റിലായ എട്ടുപേർക്കെതിരേയും യുഎപിഎ ചുമത്തിയങ്കിലും ആറുപേർക്കെതിരേ മാത്രമേ കുറ്റം തെളിയിക്കാനായുള്ളൂ.

കേസിൽ ഒരാൾ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും അവിടെ കൊല്ലപ്പെട്ടു എന്നുമാണ് വിവരം. മുഹമ്മദ് ഫയാസാണ് മാപ്പു സാക്ഷിയായത്. 2017 മാർച്ചിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ 2016 ഒക്ടോബറിൽ ഇവർ കനകമലയിൽ യോഗം ചേർന്ന് ആക്രമണത്തിന് ഐഎസുമായി പദ്ധതി തയ്യാറാക്കിയെന്നാണ് പറഞ്ഞിട്ടുള്ളത്. കനകമലയിലെ കെട്ടിടത്തിൽ സംഘം യോഗം ചേരുന്നതിനിടെയാണ് എൻഐഎ വളഞ്ഞത്. രഹസ്യവിവരത്തെ തുടർന്ന് മദ്ധ്യപ്രദേശ് മുതൽ ഈ സംഘത്തെ ടവർ ലൊക്കേറ്റ് ചെയ്ത് എൻഐഎ സംഘം പിന്തുടരുകയായിരുന്നു.

കേരളത്തിലെത്തിയ സംഘം എറണാകുളം, വടകര, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയതായി വിവരം കിട്ടിയ എൻഐഎ സംഘം ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘം കണ്ണൂർ ജില്ലയിലെ ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കനകമലയിലാണെന്ന് കണ്ടെത്തി. തുടർന്ന് മഫ്തിയിലെത്തിയ ഇരുപതോളം വരുന്ന ഉദ്യോഗസ്ഥർ കനകമല വളയുകയായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇവർ കനകമലയിലെ യോഗത്തിൽ വലിയ ആക്രമണത്തിന് പദ്ധതി ഇട്ടതായി എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP