Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്‌സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി

മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്‌സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മാതാപിതാക്കളുടെ കസ്റ്റഡിയിൽ നിന്ന് ഇരുപത്തിയൊന്നുകാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 'ആത്മീയ ഗുരു' നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളിയതിന് കാരണം പൊലീസിന്റെ റിപ്പോർട്ടും. വിഷാദരോഗത്തിനു കൗൺസലിങ്ങിനു കൊണ്ടുപോയ കുട്ടിയെ ഹർജിക്കാരൻ സ്വാധീനവലയത്തിലാക്കിയതാണെന്നു മാതാപിതാക്കൾ അറിയിച്ചിരുന്നു. പൊലീസിന്റെ റിപ്പോർട്ട് സർക്കാരും ഹാജരാക്കി. ഈ സാഹചര്യത്തിലാണ് ഹർജി തള്ളിയത്.

തന്റെ ആത്മീയ പങ്കാളിയായ (സ്പിരിച്വൽ പാർട്‌നർ) പെൺകുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കൊല്ലം സ്വദേശിയായ ഡോ. കൈലാസ് നടരാജൻ നൽകിയ ഹർജിയാണു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം. ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. പെൺകുട്ടി സ്വയം തീരുമാനമെടുക്കാവുന്ന മാനസിക സ്ഥിതിയിൽ അല്ലെന്നും മാതാപിതാക്കളിൽ നിന്നു മാറ്റേണ്ടതില്ലെന്നും കോടതി ഉത്തവിട്ടു.

പൊലീസ് റിപ്പോർട്ടാണ് നിർണ്ണായകമായത്. മെഡിക്കൽ പ്രഫഷനിലുണ്ടായിരുന്ന ഹർജിക്കാരൻ ഇപ്പോൾ വേദിക് ആചാര്യൻ എന്നാണ് അവകാശപ്പെടുന്നതെന്നും കുടുംബവീടിന്റെ ഒരുനില ആശ്രമം ആക്കിയിരിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു. കുടുംബവീട്ടിൽ അമ്മയും വാടകവീട്ടിൽ ഭാര്യയും 2 കുട്ടികളും ഉണ്ടെങ്കിലും അവരുമായി കാര്യമായ അടുപ്പമില്ല. ഒരു പതിനാലുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എടുത്ത പോക്‌സോ കേസിൽ ഹർജിക്കാരനെ മൂന്നാം പ്രതിയാക്കിയെങ്കിലും കുടുതൽ തെളിവു കണ്ടെത്താനാകാതെ ഒഴിവാക്കിയതാണെന്നും വിശദീകരിച്ചു.

ആധ്യാത്മിക പാതയിൽ രണ്ടര വർഷമായി തങ്ങൾ ഒന്നിച്ചു ജീവിക്കുകയാണെന്നായിരുന്നു 'ആത്മീയ ഗുരുവിന്റെ' കോടതിയിലെ വിശദീകരണം. ആധ്യാത്മിക ബന്ധം മാത്രമാണെന്നും ഹർജിക്കാരനൊപ്പം പോകണമെന്നും പെൺകുട്ടി പറഞ്ഞു. 'ഗുരു ശിഷ്യ' ബന്ധത്തിനു തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്നു കോടതി വിലയിരുത്തി. ഇരുവരും കല്യാണം കഴിച്ചതായി പറയുന്നില്ല. ഹർജിക്കാരനു മറ്റൊരു ഭാര്യയും 2 കുട്ടികളുമുണ്ട്. വിദഗ്ധാഭിപ്രായം എടുക്കാൻ കോടതി പെൺകുട്ടിയെ കൗൺസലിങ്ങിനു പ്രേരിപ്പിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഹർജിക്കാരന്റെ പശ്ചാത്തലം പരിഗണിച്ചാൽ 21 വയസ്സുള്ള പെൺകുട്ടിയുടെ കസ്റ്റഡി വിശ്വസനീയമായി എൽപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇപ്പോഴത്തെ മാനസികനിലയിൽ യുവതി മാതാപിതാക്കളോടൊപ്പം കഴിയുന്നതാണ് നല്ലതെന്നും കോടതി വിലയിരുത്തി. ഡോക്ടർ എന്ന വിശ്വാസത്തിലാണ് മകളെ മാതാപിതാക്കൾ ചികിത്സിക്കാൻ ഹർജിക്കാരന്റെയടുത്ത് എത്തിച്ചത്. ആ വിശ്വാസം ലംഘിച്ചതായും കോടതി വിലയിരുത്തി. മികച്ച രീതിയിൽ പഠിക്കുന്ന മകളെ മാനസിക വിഷമങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൗൺസലിങ്ങിന് ആലപ്പുഴ സ്വദേശികളായ മാതാപിതാക്കൾ ഹർജിക്കാരന്റെയടുത്ത് എത്തിച്ചത്.

യുവതിയെ തനിച്ച് കൗൺസലിങ്ങിന് വിധേയയാക്കിയതോടെ തന്റെ 'ആത്മീയ ശിഷ്യ'യായി മാറിയെന്നാണ് ഹർജിക്കാരൻ അവകാശപ്പെടുന്നത്. യുവതിയുമായി രണ്ടരവർഷമായി 'ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പി'ലാണെന്നും യുവതിയെ വിവാഹം കഴിച്ചിട്ടില്ലെന്നും ഹർജിക്കാരൻ പറഞ്ഞു. ഇതിനിടയിൽ മാതാപിതാക്കൾ യുവതിയെ തടവിലാക്കിയെന്നായിരുന്നു ഹർജിയിലെ ആരോപണം. തുടർന്നാണ് യുവതിയോട് നേരിട്ട് സംസാരിക്കുന്നതടക്കമുള്ള നടപടിക്ക് കോടതി തയ്യാറായത്. ഹർജിക്കാരനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസിനോടും നിർദ്ദേശിച്ചു. ഈ അന്വേഷണവും നിർണ്ണായകമായി.

എം.ബി.ബി.എസ്. ബിരുദധാരിയും ഇംഗ്ലണ്ടിൽനിന്ന് സൈക്യാട്രിയിൽ ഉപരിപഠനം നടത്തിയതുമായാണ് വിവരമെന്നും പൊലീസ് അറിയിച്ചു. താൻ 'വേദിക് യോഗാചാര്യ'നായി മാറിയെന്നാണ് കൊല്ലം സ്വദേശിയായ ഹർജിക്കാരൻ പറയുന്നത്. ഹർജിയിൽ യുവതിയെ അച്ഛനമ്മമാരുടെ സംരക്ഷണയിൽനിന്ന് മോചിപ്പിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവും. ഇതിനെതിരെ ഹർജിക്കാരൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി ഹൈക്കോടതിതന്നെ പരിഗണിക്കാൻ സുപ്രിംകോടതി നിർദ്ദേശിക്കുകയായിരുന്നു. ഇനിയും ഈ കേസ് സുപ്രീം കോടതിയിൽ എത്താൻ സാധ്യതയുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP