Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കടവൂർ ജയൻ വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ ഈ മാസം ഏഴിന് പ്രസ്താവിക്കും; ആർഎസ്എസ് പ്രവർത്തകനായ ജയനെ കൊലപ്പെടുത്തിയത് സംഘടന വിട്ടതിലുള്ള വൈരാഗ്യം കാരണം; ഒമ്പതംഗ സംഘം കൊലപ്പെടുത്തിയതുകൊല്ലം കടവൂർ ജംഗഷന് സമീപത്തു വെച്ച്; ജയന്റെ കൊലയാളികളായത് ആർഎസ്എസ് പ്രവർത്തകർ

കടവൂർ ജയൻ വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ ഈ മാസം ഏഴിന് പ്രസ്താവിക്കും; ആർഎസ്എസ് പ്രവർത്തകനായ ജയനെ കൊലപ്പെടുത്തിയത് സംഘടന വിട്ടതിലുള്ള വൈരാഗ്യം കാരണം; ഒമ്പതംഗ സംഘം കൊലപ്പെടുത്തിയതുകൊല്ലം കടവൂർ ജംഗഷന് സമീപത്തു വെച്ച്; ജയന്റെ കൊലയാളികളായത് ആർഎസ്എസ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കടവൂർ ജയൻ വധകേസിൽ പ്രതികളായ എല്ലാവരും കുറ്റക്കാരെന്ന് കോടതി. ശിക്ഷ ഈമാസം ഏഴിന് കോടതി പ്രസ്താവിക്കും. ആർഎസ്എസ് പ്രവർത്തകനായിരുന്ന ജയൻ സംഘടന വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷൻ ഈ വാദം ശരിവെക്കുകയും ചെയ്തു. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം പൂർത്തിയായത്.

2012 ഫെബ്രുവരി ഏഴിനാണ് ആറ് എസ്സ് എസ്സ് പ്രവർത്തകനായിരുന്ന ജയൻ കൊല്ലപ്പെട്ടത്. കൊല്ലം കടവൂർ ജംഗഷന് സമിപം വച്ച് ഒൻപത് അംഗം സംഘം പകലാണ് ജയനെ വെട്ടി കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരായ കടവൂർ വലിയങ്കോട്ട് വീട്ടിൽ ജി.വിനോദ് (42), കൊറ്റങ്കര ഇടയത്തു വീട്ടിൽ ജി. ഗോപകുമാർ (36), കടവൂർ താവറത്തു വീട്ടിൽ സുബ്രഹ്മണ്യൻ (39),വൈക്കം താഴതിൽ പ്രിയരാജ് (അനിയൻകുഞ്ഞ്39), പരപ്പത്ത് ജംക്ഷൻ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ് (29), കിഴക്കടത്ത് എസ്. അരുൺ (ഹരി34), മതിലിൽ അഭി നിവാസിൽ രജനീഷ് (രഞ്ജിത്ത്31), ലാലിവിള വീട്ടിൽ ദിനരാജ്(31), കടവൂർ ഞാറയ്ക്കൽ ഗോപാല സദനത്തിൽ ആർ ഷിജു (36) എന്നിവരാണ് പ്രതികൾ.

Stories you may Like

9 പ്രതികൾക്ക് ഫെബ്രുവരി 10നു രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച പ്രതികൾ തങ്ങൾക്കു അന്തിമ വാദം പറയുന്നതിനുള്ള അവസരം ലഭിച്ചില്ല എന്ന തർക്കം ഉന്നയിച്ചു. തുടർന്നു അന്തിമവാദം കേൾക്കുന്നതിനുള്ള അവസരം നൽകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് അയയ്ക്കുകയായിരുന്നു.

കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ അന്തിമവാദത്തിനു പ്രതികളുടെ സാന്നിധ്യം കോടതി ആവശ്യപ്പെട്ടിരുന്നില്ല. കടവൂർ ജയൻ 2012 ഫെബ്രുവരി 7ന് ആണ് കൊല്ലപ്പെട്ടത്. വീടിനു സമീപമുള്ള കടവൂർ ജംക്ഷനിൽ ആയിരുന്നു സംഭവം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.പ്രതാപചന്ദ്രൻ പിള്ള കോടതിയിൽ ഹാജരായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP