Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി പ്രവർത്തകൻ കെ.വി.സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: അഞ്ച് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ; ഒരുലക്ഷം വീതം പിഴ; രണ്ടുപ്രതികളെ വെറുതെ വിട്ടു; വിധി പുറപ്പെടുവിച്ചത് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി; 11 വർഷം മുമ്പ് സിപിഎം പ്രവർത്തകർ അരുംകൊല നടത്തിയത് സുരേന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന്

ബിജെപി പ്രവർത്തകൻ കെ.വി.സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: അഞ്ച് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ; ഒരുലക്ഷം വീതം പിഴ; രണ്ടുപ്രതികളെ വെറുതെ വിട്ടു; വിധി പുറപ്പെടുവിച്ചത് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി; 11 വർഷം മുമ്പ് സിപിഎം പ്രവർത്തകർ അരുംകൊല നടത്തിയത് സുരേന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന്

രഞ്ജിത്ത് ബാബു

തലശ്ശേരി: ബിജെപി.പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ച് കടന്ന് വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവും 1 ലക്ഷം വീതം പിഴയും വിധിച്ചു. പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. രണ്ട് പ്രതികളെ വെറുതെ വിട്ടു.തലശ്ശേരി -കോടിയേരി ഇല്ലത്ത് താഴയിലെ ബിജെപി പ്രവർത്തകൻ സൗപർണ്ണികയിൽ കെ.വി.സുരേന്ദ്രനെ (62) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.

പ്രതികൾ സുരേന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് മാരകായുധങ്ങളുമായി എത്തി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 മാർച്ച് 7 ന് രാത്രി ഏട്ടരയോടെയാണ് കേസിന്നാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതി തിരുവങ്ങാട് ഊരാംങ്കോട് സ്വദേശികളായ പുലപ്പാടി വീട്ടിൽ എം.അഖിലേഷ് (35) മൂന്നാം പ്രതി മാണിക്കോത്ത് വീട്ടിൽ എം.ലിജേഷ് (32)നാലാം പ്രതി മുണ്ടോത്ത് കണ്ടിയിൽ എം.കലേഷ് (36)അഞ്ചാം പ്രതി വാഴയിൽ കെ.വിനീഷ് (25) ആറാം പ്രതി പി.കെ.ഷൈജേസ് (28) എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന് ) ജഡ്ജ് പി.എൻ വിനോദ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കേസിലെ രണ്ട് അഞ്ച് പ്രതികളായിരുന്ന ഊരാങ്കോട്ടെ നാടിയൻ കുനിയിൽ പാച്ചൂട്ടിയെന്ന കെ.വിജേഷ്(33) ചാലി വീട്ടിൽ ഷിബിൻ(30) എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

സംഭവ സമയത്ത് തലശ്ശേരി മേഖലകളിൽ സി- പി.എം, ബിജെപി.പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടായിരുന്നു. ഈ അവസരത്തിൽ ഇരു വിഭാഗത്തിലും പെട്ട ആറ് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അക്രമ വിവരമറിഞ്ഞ് സംഭവ സമയത്ത് തലശ്ശേരി എസ്‌ഐ.യായിരുന്ന വി.കെ.സുധാകരനാണ് വീട്ടിലെത്തി സുരേന്ദ്രനെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. വെട്ടേറ്റ സുരേന്ദ്രൻ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു.

സുരേന്ദ്രന്റെ ഭാര്യ സൗമിനി, ടി.എം.വരുണ്യ കെ.പി.സജീവ്, ഡോ. ശ്വാമള, ഡോ.മുരളീകൃഷ്ണൻ, ഡോ.ഉമേഷ്, പൊലീസ് ഓഫീസർമാരായ എം വി .സുകുമാരൻ, യു.പ്രേമൻ, കെ.സുനിൽകുമാർ, പ്രശോഭ്, വി.എൽ. അരുൺ കുമാർ തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ.പി.ബി.ശശീന്ദ്രനും അഡ്വ. പി.പ്രേമരാജനുമാണ് ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP