Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർണായക തെളിവുകളുള്ള കെ.എം.ബഷീറിന്റെ മൊബൈലിനെ പറ്റി കുറ്റപത്രം നിശ്ശബ്ദം; കുറ്റകരമായ നരഹത്യയ്ക്ക് കേസ് എടുക്കാത്ത പൊലീസ് പ്രതിഭാഗം ചേർന്ന് ഒത്തുകളിച്ചെന്നും ആരോപണം; സിറാജ് പത്രം ബ്യൂറോ ചീഫിനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് അപായപ്പെടുത്തിയ കേസിലെ കുറ്റപത്രത്തിൽ കോടതി ഉത്തരവ് ചൊവ്വാഴ്ച

നിർണായക തെളിവുകളുള്ള കെ.എം.ബഷീറിന്റെ മൊബൈലിനെ പറ്റി കുറ്റപത്രം നിശ്ശബ്ദം; കുറ്റകരമായ നരഹത്യയ്ക്ക് കേസ് എടുക്കാത്ത പൊലീസ് പ്രതിഭാഗം ചേർന്ന് ഒത്തുകളിച്ചെന്നും ആരോപണം; സിറാജ് പത്രം ബ്യൂറോ ചീഫിനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് അപായപ്പെടുത്തിയ കേസിലെ കുറ്റപത്രത്തിൽ കോടതി ഉത്തരവ് ചൊവ്വാഴ്ച

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എ .അനീസ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. കുറ്റപത്രവും അനുബന്ധരേഖകളായ സാക്ഷിമൊഴികൾ , മെഡിക്കൽ പരിശോധന , ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ കൊലപാതകമല്ലാത്ത കുറ്റകരമല്ലാത്ത നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) നിലനിൽക്കാത്ത പക്ഷം കോടതി സ്വമേധയാ വകുപ്പിൽ മാറ്റം വരുത്തി ഉപേക്ഷയിൽ മരണം സംഭവിപ്പിക്കുന്നതിന്റെ വകുപ്പായ 304- എ ആക്കി മാറ്റം വരുത്തി സി.സി.(കലണ്ടർ കേസ് ) നമ്പരിട്ട് കുറ്റപത്രവും അനുബന്ധ രേഖകളും വിചാരണക്കായി തിരുവനന്തപുരം സിജെഎം കോടതിക്കയക്കും. സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനിൽക്കുന്നതായി ബോധ്യപ്പെടുന്ന പക്ഷം കമ്മിറ്റൽ നടപടികൾക്കായി സി.പി ( കമ്മിറ്റൽ പ്രൊസീഡിങ്‌സ് ) നമ്പരിട്ട് പ്രതികൾക്ക് കുറ്റപത്രപ്പകർപ്പ് നൽകുന്നതിലേക്കായി പ്രതികളെ ഹാജരാക്കാൻ പൊലീസിനോട് കോടതി സമൻസ് ഉത്തരവ് പുറപ്പെടുവിക്കും.

അതേ സമയം നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശ്ശബ്ദം. അത് ഒന്നാം പ്രതിയുടെ ശ്രീരാം വെങ്കിട്ടരാമന്റെ സുഹൃത്തായ രണ്ടാം പ്രതി വഫയോ പൊലീസോ മുക്കിയതായി ആരോപണമുണ്ട്. മ്യൂസിയം പൊലീസ് പ്രതി ഭാഗം ചേർന്ന് പൊലീസും പ്രതിയും ഒത്തുകളിച്ച കേസിൽ ആന്റി ക്ലൈമാക്‌സിലൂടെയാണ് ഒന്നാം പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ബ്യൂട്ടീഷ്യനും മോഡലുമായ വഫാ ഫിറോസിന്റെ കാർ ഇടിപ്പിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ 2019 ഓഗസ്റ്റ് ആറിനാണ് ശ്രീറാമിന് കോടതി ജാമ്യമനുവദിച്ചത്. 35,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യം കോടതിയിൽ ബോണ്ടായി ഹാജരാക്കണം. കോടതിയുടെ അനുവാദമില്ലാതെ സംസ്ഥാനം വിടരുത്. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അരുത്. തെളിവുകൾ നശിപ്പിക്കരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥ. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ. അനീസയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഭാഗം ചേർന്ന് അർദ്ധരാത്രി 1 മണിക്ക് നടന്ന സംഭവത്തിന് പ്രതിയെ സ്‌പോട്ട് അറസ്റ്റ് ചെയ്തിട്ടും രക്ത സാമ്പിൾ എടുക്കാതെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ വിട്ടയച്ചും പിറ്റേന്ന് രാവിലെ 7 . 26 ന് ദുർബലമായ വകുപ്പിട്ട് എഫ് ഐ ആർ ഇട്ട പൊലീസിന്റെ വീഴ്ചകളാണ് പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ കാരണമായത്.

ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് ചീഫ് സെയ്ഫുദീൻ തടസ്സവാദമുന്നയിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യഹർജിയെ എതിർത്ത് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത് കോടതി തള്ളി. കേസ് ഡയറിയും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ചതിൽ മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യവാനല്ലാത്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു നൽകാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ അപേക്ഷ കോടതി തള്ളിയത്.

കേരള മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 നിയമപരമായി നിലനിൽക്കണമെങ്കിൽ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടർ കുറിച്ചാൽ മാത്രം പോരെന്നും രക്ത പരിശോധന നടത്തി ഫലം ലഭ്യമാക്കേണ്ടതുണ്ടെന്ന് മേൽക്കോടതി വിധിന്യായങ്ങൾ ഉള്ളതായും ജാമ്യം അനുവദിച്ച ഉത്തരവിൽ കോടതി അതേ സമയം പ്രതി 3 ദിവസമായി കസ്റ്റഡിയിലായിട്ടു പോലും പ്രതിയുടെ വിരലടയാളം പൊലീസ് എടുത്തിട്ടില്ലെന്ന് പ്രതിഭാഗം അന്ന് വാദിച്ചു. 304 എ പ്രകാരം രജിസ്റ്റർ ചെയ്ത എഫ് ഐ ആർ മാധ്യമ സമ്മർദ്ദത്താൽ അഡീഷണൽ റിപ്പോർട്ട് ഹാജരാക്കി 304 ചേർത്തു. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. നിയമം അനുസരിച്ചു ജീവിക്കുന്നയാളാണ് പ്രതിയെന്നും അനാവശ്യമായി എടുത്തകേസാണിതെന്നും പ്രതിഭാഗം വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP